നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
Nana Film|April 16-30, 2024
നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.
അനീഷ് മോഹനചന്ദ്രൻ
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..

മക്കൾ രാഷ്ട്രീയത്തെപ്പോലെതന്നെ മക്കളുടെ സിനിമാപ്രവേശത്തെയും പലരും പല കോണിൽ നിന്നും വിമർശിച്ച് കാണാറുണ്ട്. എന്തുകൊണ്ടാകാം ഇത്തരം വിമർശനങ്ങൾ ഉയരുന്നതിന് പിന്നിലെ കാരണം എന്നൊന്ന് പരിശോധിക്കാം. ചാൻസ് ചോദിച്ചും ഇരന്നും കരഞ്ഞുമൊക്കെ സിനിമയിലെത്തുന്നവർ ഒരവസരം കിട്ടുന്നതോടെ പച്ചപിടിക്കുകയും പിന്നീട് താരങ്ങളായി മാറുമ്പോൾ തങ്ങളുടെ മക്കളെ കൊണ്ടുവന്ന് ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ പുതുതലമുറയ്ക്ക് അവസരം നഷ്ടമാകുന്നു എന്നതാണ് വിമർശകരുടെ പൊതുപരിവേദനം. ഒരു രീതിയിൽ ചിന്തിച്ചാൽ അതിൽ തെല്ലൊരു കഴമ്പുണ്ട്. എന്നാൽ അതിനൊരു മറുവശം കൂടിയുണ്ട്.

ഒരു താരം വിചാരിച്ചാൽ തന്റെ മകനെ അല്ലെങ്കിൽ മകളെ ഒരുപക്ഷേ സിനിമയിൽ എത്തിക്കാൻ സാധിച്ചേക്കും. എന്നുകരുതി തന്റെ മകനെയോ മകളെയോ സൂപ്പർതാരമാക്കി മാറ്റാൻ ആർക്കും സാധിക്കില്ല. ഒരവസരം ലഭിച്ചാൽ അത് വേണ്ട രീതിയിൽ ഉപയോഗിക്കാനും സ്വന്തം കഴിവു കൊണ്ട് കയറിവരാനും സാധിച്ചാൽ മാത്രമേ അവർക്ക് നിലനിൽപ്പ് സാദ്ധ്യമാവുകയുള്ളൂ എന്നതാണ് വസ്തുത. നിത്യഹരിത നായകൻ പ്രേം നസീറിന്റെ കാര്യം തന്നെ പരിശോധിക്കാം. ആയിരത്തിൽപ്പരം ചിത്രങ്ങളിൽ വേഷപ്പകർച്ചകളിലൂടെ നിറഞ്ഞാടിയ പ്രേംനസീറിന്റെ മകൻ ഷാനവാസ് 80 കളിൽ തന്നെ മലയാള സിനിമയിൽ സജീവമായിരുന്നു. നായകനായും സഹനടനായും പ്രതിനായകനായും നിരവധി വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. എന്നാൽ ഒരു നടനെന്ന നിലയിൽ എക്സൽ ചെയ്യാനോ അതിനൊത്ത താരപദവിയിലേക്ക് ഉയരാനോ അദ്ദേഹത്തിന് സാധിച്ചില്ല.

この記事は Nana Film の April 16-30, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Nana Film の April 16-30, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

NANA FILMのその他の記事すべて表示
അമൽ ഡേവിസ് ഒരു രസികൻ തന്നെ
Nana Film

അമൽ ഡേവിസ് ഒരു രസികൻ തന്നെ

എടാ നിനക്ക് കരിയറിനെക്കുറിച്ച് എന്തെങ്കിലും പ്ലാനുണ്ടോ?... നാളെ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് വല്ല പിടിയുമുണ്ടോ?... പബ്ബിലിരുന്ന് സച്ചിനെ ഡെഡാക്കിയ കാർത്തികയെ ഓർമ്മയില്ലേ! പ്രേമലുവിലെ നമ്മുടെ കാർത്തിക... മീനുവിന്റെ കൂട്ടുകാരി. മമിത ബൈജുവും നസ്ലിനും നായികാനായകന്മാരായ പ്രേമലു വൻവിജയമായപ്പോൾ പുതിയൊരു നായികയെക്കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. മുറുക്കാനും വായിലിട്ട് തനി ശങ്കരാടി സ്റ്റൈലിൽ അമൽ ഡേവിസ് ഒരു രസികൻ തന്നെ എന്ന ഒറ്റ ഡയലോഗിൽ തന്നെ തീയേറ്ററിൽ ചിരി നിറയ്ക്കാൻ അഖിലയ്ക്ക് സാധിച്ചു. പയ്യന്നൂർ സ്വദേശിയായ അഖില ഭാർഗ്ഗവന്റെ വിശേഷങ്ങളിലേയ്ക്ക്...

time-read
3 分  |
May 16-31, 2024
മന്ദാകിനി
Nana Film

മന്ദാകിനി

ഒരു ചെറിയ ത്രെഡിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളായതിനാൽ \"മന്ദാകിനി'യെ നേരിൽ കണ്ട് അറിയുന്നതാണ് കൂടുതൽ ഭംഗി.

time-read
1 min  |
May 16-31, 2024
പുതിയ സിനിമാരീതികൾ റിസൾട്ട് ഓറിയന്റഡാണ് നിയാസ്
Nana Film

പുതിയ സിനിമാരീതികൾ റിസൾട്ട് ഓറിയന്റഡാണ് നിയാസ്

വർഷങ്ങൾക്ക് മുമ്പ് ക്ഷണക്കത്ത്' എന്ന സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ ഈ നടനെ വേറിട്ടു നിർത്തിയിരുന്നത് കണ്ണുകളായിരുന്നു. നക്ഷത്രത്തിളക്കമുള്ള കണ്ണുകളുള്ള നടൻ നിയാസ്.

time-read
1 min  |
May 16-31, 2024
സ്വർഗ്ഗം പോലൊരു വീട്
Nana Film

സ്വർഗ്ഗം പോലൊരു വീട്

റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വർഗ്ഗം അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ കഥയെയാണ് ആസ്പദമാക്കിയിരിക്കുന്നത്

time-read
1 min  |
May 16-31, 2024
ഓഫ് റോഡ് ആറ് സുഹൃത്തുക്കളുടെ കഥ
Nana Film

ഓഫ് റോഡ് ആറ് സുഹൃത്തുക്കളുടെ കഥ

അഞ്ഞുറിലധികം ആൽബങ്ങൾ, മുന്നൂറ്റിമുപ്പത് ഡോക്യുമെന്ററി lelo, 1200 എപ്പിസോഡുകളിൽ നിരവധി ടി.വി പ്രോഗ്രാം, ഇരുപതിൽ അധികം പരസ്യ ചിത്രങ്ങൾ, ആയിരത്തിലധികം പാട്ടുക ളെഴുതിയിരിക്കുന്നു.... ഇത്രയേറെ അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള കലാകാരനാണ് ഷാജി സ്റ്റീഫൻ.

time-read
2 分  |
May 16-31, 2024
ഞാൻ ഡബിൾ ഹാപ്പിയാണ്, നിങ്ങളോ...?
Nana Film

ഞാൻ ഡബിൾ ഹാപ്പിയാണ്, നിങ്ങളോ...?

ആവേശത്തിലെ ബിബിമോന്റെ അമ്മ ഇവിടെയുണ്ട്

time-read
2 分  |
May 16-31, 2024
ഒരു അന്വേഷണത്തിന്റെ തുടക്കം
Nana Film

ഒരു അന്വേഷണത്തിന്റെ തുടക്കം

കോട്ടയം കഞ്ഞിക്കുഴിയിലെ കോട്ടയം ക്ലബ്ബിൽ സ്വാസിക, കലാഭവൻ ഷാജോൺ, ബിജു സോപാനം, ഷഹീൻ സിദ്ധിഖ്, എം.എ. നിഷാദ് എന്നിവർ ഒത്തു കൂടിയിരിക്കുന്നു.

time-read
2 分  |
May 16-31, 2024
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
Nana Film

തിരക്കഥയും കഥാപാത്രവും പ്രധാനം മീന

ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്

time-read
2 分  |
May 1-15, 2024
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
Nana Film

കുടുംബസ്നേഹം നിറഞ്ഞ സ്വർഗം

ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്

time-read
1 min  |
May 1-15, 2024
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
Nana Film

ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ

ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.

time-read
1 min  |
May 1-15, 2024