സിനിമയിൽ നിന്നും ബ്രേക്കെടുത്തത് എന്തിനായിരുന്നു? വിവാഹ ശേഷം ഞാൻ ഖത്തറിൽ സെറ്റിൽഡാണ്. അവിടെ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. നല്ല രീതിയിൽ സ്കൂൾ മുന്നോട്ടു പോകുന്നുണ്ട്. ഇതിനിടയിൽ നമുക്കറിയാവുന്ന സംവിധായകരൊക്കെ അഭിനയിക്കാൻ വിളിക്കുന്നുണ്ട്. അതൊരു വലിയ ഭാഗ്യമാണ്. അവർ എന്നെ മറന്നിട്ടില്ലെന്നതിന്റെ തെളിവാണത്. പക്ഷേ ഖത്തറിൽ നിന്നും ഇവിടേക്കു വന്ന് അഭിനയിക്കുന്നതിന് ചില ബുദ്ധിമുട്ടുകളുള്ളതിനാലാണ് പല അവസരങ്ങളും നിരസിച്ചത്. രണ്ടു മക്കളുണ്ട്. അവരുടെ കാര്യങ്ങൾ നോക്കണം. രണ്ടാമത്തെ മകന് മൂന്നര വയസേ ആയിട്ടുള്ളു. മൂത്തമകൾക്ക് 12 വയസായി. അവരെയൊക്കെ നോക്കണം. ആ ഒരു ബുദ്ധിമുട്ടുള്ളതിനാലാണ് ഞാനൊരു ബ്രേക്കെടുത്തത്.
നൃത്തത്തിലേക്ക് തിരിച്ചുവരാൻ കാരണം?
ഞാൻ നേരത്തെ ഒരു നർത്തകിയായിരുന്നു. അതാണ് എന്റെ മേഖല. സിനിമ ചെയ്യുന്ന സമയത്ത് ഡാൻസ് പെർഫോമൻസ് ചെയ്യാൻ സമയം കിട്ടിയിരുന്നില്ല. പ്രോഗ്രാമുകളും ചെയ്തിരുന്നില്ല. പിന്നെ അന്നൊന്നും ഇത്തരം അവസരങ്ങളും ഉണ്ടായിരുന്നില്ല. 15 വർഷം മുമ്പുള്ള കാര്യമാണ് പറയുന്നത്. ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. കൂടുതൽ അവസരങ്ങളുണ്ട്. ഡാൻസ് പ്രോഗ്രാമുകൾ ചെയ്യണമെന്നുണ്ട്. ഖത്തറിലും ഡാൻസ് സ്കൂളാണ് നടത്തുന്നത്.
വിവാഹ ശേഷം അവസരങ്ങൾ വന്നിട്ടും നിരസിക്കാൻ കാരണം? ഞാൻ നേരത്തെ പറഞ്ഞല്ലോ, വിവാഹശേഷം ഖത്തറിൽ സെറ്റിൽഡായി. പിന്നെ രണ്ടു മക്കളുണ്ട്. ആദ്യത്തെ മകൾ ഒന്നു വലുതായ ശേഷം സിനിമയിലേക്കു തിരിച്ചു വരാമെന്നു കരുതിയിരുന്നതാണ്. എന്നാൽ പ്രതീക്ഷിക്കാതെ രണ്ടാമത്തെ മകനും പിറന്നു. അവന് മൂന്നര വയസേ ആയിട്ടുള്ളു. അവൻ സ്കൂളിൽ പോകുന്ന പ്രായമാകുമ്പോൾ സിനിമയിലേക്കു തിരിച്ചു വരാമെന്നാണ് കരുതിയത്.
This story is from the February 2024 edition of Vellinakshatram.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the February 2024 edition of Vellinakshatram.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും
ഒടുക്കത്തെ ലുക്ക് ഭായി....
ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു
നിറഞ്ഞാടി നിവിൻ
അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്
നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ
2018-ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്.
ധ്യാൻ ശ്രീനിവാസന്റെ ഓശാന
ധ്യാൻ ശ്രീനിവാസൻ, പുതുമുഖം ബാലാജി ജയരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓശാന.
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.
അവേശം നിറച്ച് ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.