സത്യമാണ് എന്റെ സേവനം
Vanitha|April 27, 2024
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
രൂപാ ദയാബ്ജി
സത്യമാണ് എന്റെ സേവനം

ഇളയ കുഞ്ഞിന് 72 ദിവസം മാത്രമുള്ളപ്പോഴാണ് അനിതയുടെ ഭർത്താവു മരിച്ചത്. കരഞ്ഞു കണ്ണീരു വറ്റിയ ഒരു ദിവസം അനിത തീരുമാനിച്ചു, എന്തു സംഭവിച്ചാലും ഇനി കരയില്ല. ജീവിതാനുഭവങ്ങൾ പൊള്ളിച്ചപ്പോഴൊക്കെ അച്ഛന്റെയും അമ്മയുടെയും കരുത്തിൽ നിവർന്നുനിന്ന അനിതയെ ഇന്നു നാടറിയുന്നതു മറ്റൊരു തരത്തിലാണ്.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു അതിജീവിതയ്ക്കൊപ്പം നിന്ന കുറ്റത്തിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നതിന്റെ പേരിൽ നടപടിക്കെതിരേ ഹൈക്കോടതിയിൽ വാദിച്ചതിന്റെ പേരിൽ ജോലി തിരികെ കിട്ടാനായി സമരം ചെയ്തതിന്റെ പേരിൽ.

കോഴിക്കോടു പറമ്പിൽ കടവിലെ വീട്ടിൽ വച്ചാണ് അനിതയെ കണ്ടത്. മകൾ കൃഷ്ണവേണിയുടെ 30 ദിവസം മാത്രം പ്രായമുള്ള മകനെ കയ്യിലെടുത്ത് അനിത പറഞ്ഞു തുടങ്ങിയത് ഇങ്ങനെ, "പ്രശ്നങ്ങളെല്ലാം അവസാനിച്ചതിനു പിന്നാലെ ഇരട്ടി മധുരമായാണ് ഇവന്റെ ജനനം. ഇനി ഈ കുഞ്ഞിച്ചിരി കണ്ടിരിക്കണം.

സേവനമാണു കരുതൽ

അനിതയുടെ അമ്മ അംബികയുടെ വീട് ആലപ്പുഴയിലെ മുഹമ്മയിലാണ്. എഫ്സിഐയിലായിരുന്നു അച്ഛൻ ബാലകൃഷ്ണനു ജോലി. ചേർത്തല എസ്എൻ കോളജിൽ നിന്നു പ്രീഡിഗ്രി പാസ്സായ ശേഷം കോഴിക്കോട് പിവിഎസ്സിൽ നഴ്സിങ്ങിനു ചേരുമ്പോഴേ അനിത തീരുമാനിച്ചിരുന്നു, സേവനമാണു പ്രധാനം.

“അവസാന റിസൽറ്റ് വരുന്നതിനു മുൻപേ പി എസ്സി പരീക്ഷയെഴുതി. പിന്നെ, ബേബി മെമ്മോറിയൽ ആശുപത്രിയിൽ ജോലിക്കു കയറി. ആ സമയത്തായിരുന്നു ദിനേശേട്ടനുമായുള്ള വിവാഹം. മോൾക്കു പത്തു വയസ്സുള്ളപ്പോഴാണു മോന്റെ ജനനം. അവനു മൂന്നുമാസം തികയും മുൻപ് അദ്ദേഹം പോയി. പിന്നെ മക്കൾ മാത്രമായി ലോകം.

2004ലാണു സ്റ്റാഫ് നഴ്സായി സർവീസിൽ കയറിയത്. കോഴിക്കോടു മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിലായിരുന്നു ആദ്യ നിയമനം. 2018 ജനു വരിയിൽ ഹെഡ് നഴ്സായി പ്രമോഷനോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു പോയി. മൂന്നു വർഷം കഴിഞ്ഞു കോഴിക്കോടു തിരിച്ചെത്തി. അന്നു നാട്ടിലെങ്ങും കോവിഡായിരുന്നു. അതൊക്കെ മാറിയ പിറകേ വാർഡ് 20ന്റെ ചാർജ് കിട്ടി, സ്ത്രീകളുടെ ജനറൽ സർജറി വാർഡാണത്. മൂന്നു യൂണിറ്റിനു കീഴിലായി നൂറിലധികം രോഗികൾ അവിടെ എപ്പോഴും കാണും.''

 അവളുടെ ചിരിയും കരച്ചിലും

 2023 മാർച്ച്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് അവൾ വന്നത്. എപ്പോഴും ചിരിച്ചുകൊണ്ടു സംസാരിക്കുന്ന 32 വയസ്സുകാരി.

This story is from the April 27, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the April 27, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
Vanitha

നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്

സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം

time-read
1 min  |
May 25, 2024
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
Vanitha

ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം

തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും

time-read
1 min  |
May 25, 2024
മുഖം പൂവായ് വിരിയാൻ
Vanitha

മുഖം പൂവായ് വിരിയാൻ

നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു

time-read
2 mins  |
May 25, 2024
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
Vanitha

ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി

അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി

time-read
1 min  |
May 25, 2024
സുന്ദരിയാണ് ഏതു പ്രായത്തിലും
Vanitha

സുന്ദരിയാണ് ഏതു പ്രായത്തിലും

ജീവിതത്തിലെ എല്ലാ കാലഘട്ടത്തിലും സുന്ദരിയായിരിക്കുക ടാസ്ക് ഒന്നുമല്ല. അതിനായി ദിവസവും ചെയ്യേണ്ട കാര്യങ്ങളും സൗന്ദര്യപ്രശ്ന പരിഹാരങ്ങളും

time-read
4 mins  |
May 25, 2024
എൻജിനിൽ വെള്ളം കയറിയാൽ
Vanitha

എൻജിനിൽ വെള്ളം കയറിയാൽ

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി. ഈ ലക്കം ജോൺസൺ ഇ. സഖറിയ എസിഡി മോട്ടോഴ്സ്, അടിച്ചിറ, കോട്ടയം

time-read
1 min  |
May 25, 2024
വൃക്ക രോഗങ്ങൾ ഓമന മൃഗങ്ങളുടെ മരണ വാറണ്ട് ആണോ?
Vanitha

വൃക്ക രോഗങ്ങൾ ഓമന മൃഗങ്ങളുടെ മരണ വാറണ്ട് ആണോ?

അരുമമൃഗങ്ങൾക്കായുള്ള ഡയാലിസിസ് സംവിധാനത്തെ കുറിച്ചറിയാം

time-read
1 min  |
May 25, 2024
ഞാൻ രചിച്ച ആരണ്യകം
Vanitha

ഞാൻ രചിച്ച ആരണ്യകം

അറുപതുകാരിയായ ജയശ്രീ അറിയപ്പെടുന്നതു തന്നെ 'വീട്ടിൽ കാടുള്ള ആൾ' എന്ന പേരിലാണ്. ആ കാടിന്റെ പൊരുളറിയാം

time-read
3 mins  |
May 25, 2024
"ടർബോ' വൈബിൽ അഞ്ജന
Vanitha

"ടർബോ' വൈബിൽ അഞ്ജന

മമ്മൂട്ടി നായകനാകുന്ന ടർബോയിൽ പ്രധാന വേഷത്തിൽ എത്തിയതിന്റെ ത്രില്ലിലാണ് അഞ്ജന ജയപ്രകാശ്

time-read
1 min  |
May 25, 2024
രയീശന്റെയും ദിവ്യയുടെയും ഹൃദയഹാരിയായ ജീവിതകഥ
Vanitha

രയീശന്റെയും ദിവ്യയുടെയും ഹൃദയഹാരിയായ ജീവിതകഥ

ഹൃദയഹാരിയായ ജീവിതവിശേഷങ്ങൾ പങ്കുവച്ച് രതീഷ് ബാലകൃഷ്ണൻ പൊതുവാളും ദിവ്യ വിശ്വനാഥും

time-read
3 mins  |
May 25, 2024