Thelitcham Magazine - October 2023
Thelitcham Magazine - October 2023
Go Unlimited with Magzter GOLD
Read Thelitcham along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Thelitcham
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
In this issue
'മുഹമ്മദ്' ഉത്തമനായ മനുഷ്യന് അല്ലാഹു സമ്മാനിച്ച പേരാണ് മുഹമ്മദ്, സ്തുതിക്കപ്പെട്ടവന്‍. മുസ്ത്വഫ മറ്റൊരു പേരാണ് തെരഞ്ഞെടുക്കപ്പെട്ടവന്‍. കാലചക്രം പലതുരുണ്ടിട്ടും നബിവായനകള്‍ വൈവിധ്യപൂര്‍ണ്ണമായി തന്നെ തുടരുകയാണ്. മാറിവരുന്ന കാലഘട്ടത്തോടും സാമൂഹിക സാഹചര്യത്തോടും അനുഗുണമായ രീതിയില്‍ നബിയെ വായിക്കാനും നബിയുടെ അധ്യാപനങ്ങളെ വിവര്‍ത്തനം ചെയ്യാനും സാധിക്കുന്നുവെന്നതുതന്നെയാണ് ഈ സ്തുതികളുടെ അര്‍ഥമെത്രയും.
ഈ ലക്കം നബിയെ വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്ന് അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പുതിയ കാലത്ത് നമ്മള്‍ സഹവര്‍ത്തിത്തത്തിന്റെ മാതൃകകള്‍ തേടിപ്പോവുകയാണ്, വ്യത്യസ്ത ആശയസംഘട്ടനങ്ങള്‍ നിലനില്‍ക്കുമ്പോഴും സാമൂഹികമായ കൂടിച്ചേരലുകളുടെ സാധ്യതയാണ് നമ്മുടെ അന്വേഷണങ്ങള്‍, അതിനാല്‍ തന്നെ മദീനപോലുള്ള ഒരു പട്ടണത്തില്‍ മുസ്‌ലിംകള്‍ക്കും ഇതര മതവിഭാഗങ്ങള്‍ക്കുമിടയില്‍ എങ്ങനെയാണ് സമാധാനം സാധ്യമാക്കിയതെന്ന ആലോചന പ്രസക്തമാണ്. അതിലേക്കുള്ള സൂചനയായിട്ടാണ് രണ്ടു ലേഖനങ്ങള്‍. അടുത്തായി പുറത്തിറങ്ങിയ പ്രവാചക സന്ധികളെക്കുറിച്ചുള്ള പുസ്തകത്തിനുള്ള ആമുഖമാണ് ഒന്ന്, മറ്റൊന്ന് നബിയുടെ ഇതര മാതൃകകള്‍ തേടിക്കൊണ്ടുള്ള ഒരു താരതമ്യപഠനമാണ്.
നബിവായനകള്‍ പോലെ പ്രസക്തിയുള്ളതാണ് നബിയുടെ ഹദീസുകളെക്കുറിച്ചുള്ള ആലോചനകളും. അതിനാല്‍ ധാര്‍മികതയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലെ ഹദീസ് മുന്‍നിര്‍ത്തിയുള്ള രണ്ടു പുതിയ പഠനങ്ങള്‍ക്കൂടെ ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഹദീസ് വ്യവഹാരങ്ങളിലൂടെ സാധ്യമായ ഇസ്‌ലാമിക സാമൂഹികതയെ അടയാളപ്പെടുത്തുകയാണ് സഫ്‌വാന്‍ അമീറിന്റെ എഴുത്ത്. ഖുസ്സാസുകള്‍ എന്ന കഥപറച്ചിലുകാര്‍ മുന്നോട്ടുവെച്ച ശൈലിയെ ഏതു രൂപത്തില്‍ മനസ്സിലാക്കണമെന്ന് പ്രാഥമികമായി ഈ എഴുത്ത് ചര്‍ച്ച ചെയ്യുന്നു. ഒപ്പം, സ്വലാഹുദ്ദീന്‍ ഹുദവിയുടെ ഹുബ്ബിനെയും തഹ്ബീബിനെയും കുറിച്ചുള്ള ലേഖനം കൂടെയുണ്ട്.
പംക്തിയായി ഇന്ത്യന്‍ സീറാ ചരിത്രത്തിലെ ഒരു ഗ്രന്ഥകര്‍ത്താവിനെയാണ് പരിചയപ്പെടുത്തുന്നത്. ഹില്‍യെ ശരീഫിനെക്കുറിച്ചുള്ള ഒരു ചെറു വിവരണത്തോടെ ഈ ലക്കം പൂര്‍ണമാകുന്നു.
Thelitcham Magazine Description:
Publisher: Thelicham Monthly
Category: Religious & Spiritual
Language: Malayalam
Frequency: Monthly
Thelitcham Monthly is the Islamic- Cultural magazine in the Malayalam language monthly published from the university. The Magazine was launched on October 1998 as a literary contribution of the students at the University. It aims at enriching the students’ potential along with communicating with the intellectual world. The hand written works of the students of the period led to publishing the printed version.
The editorial board holds the helm of making policies and for each month the body meets to decide the cover issues. Beyond the monthly issues the magazine has published special issues like the travels of Mappilas in its Fifteenth year of publishing. Dr. Bahauddeen Muhammed Nadwi heads the board as he is the Chief Editor since 1998.
- Cancel Anytime [ No Commitments ]
- Digital Only