CATEGORIES
فئات
THE GORGEOUS LIFE OF ANTELOPES കണ്ണെഴുതി കടമാനുകൾ
വനസൗന്ദര്യത്തിന്റെ മായികതയാണ് കടമാനുകളിൽ നിറയുന്നത്. ആന്റിലോപ് അഥവാ കടമാനുകൾ ഒരു വർഗമല്ല, ഒട്ടനവധി സ്പീഷീസുകളുടെ ഒരു പേരാണ്. ആ ജൈവവൈവിധ്യത്തിന്റെ കാഴ്ചകളാണ് ഇത്തവണ വ്യൂപോയിന്റിൽ തെളിയുന്നത്.
ബലവാടിയിലെ കഥക്കുട്ടികൾ
കാഴ്ചകൾ മാത്രമാകുന്നില്ല യാത്ര. കണ്ട കാഴ്ചകളുടെ യാഥാർഥ്യം തേടിയുള്ള അന്വേഷണം കൂടിയാകുന്നു. കർണാടകയിലെ ബെലവാടി ഗ്രാമത്തിലെ ക്ഷേത്രവിസ്മയങ്ങൾ ആസ്വദിച്ചുള്ള സഞ്ചാരത്തിൽ ഭാഷ വെല്ലുവിളിയാകുന്നു. ആ കടമ്പ കടന്നെത്തുന്നതാകട്ട ഒരു ദേശത്തിന്റെ ചരിത്രകഥകളിലേയക്കാണ്
ഡ്രാഗൺ ഉടുമ്പിന്റെ ദ്വീപ് തേടി.
പല്ലിവർഗത്തിലെ ഏറ്റവും വലിയതും അപകടകാരിയുമായ കൊമോഡോ ഡ്രാഗണിന്റെ വാസസ്ഥാനമാണ് കൊമോഡോ ദ്വീപ്. ഓരോ ചുവടിലും അപകടം പതിയിരിക്കുന്ന അവിടേക്കുള്ള യാത്ര അത്യന്തം സാഹസികമാണ്
ഏകതാ പ്രതിമയുടെ നാട്ടിൽ
ഗുജറാത്തിന്റെ സംസ്കാരവും രുചിയുമറിഞ്ഞുള്ള യാത്ര അവസാനിച്ചത് നർമദയുടെ തീരത്ത് മാനംമുട്ടും തലയെടുപ്പോടെ നിൽക്കുന്ന സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമയ്ക്ക് മുൻപിലാണ്
മനം നിറയെ മെൽബൺ
കാഴ്ചകളുടെ കാർണിവലൊരുക്കുന്നു മെൽബൺ. കളിഭ്രമം കാറ്റിൽ അലിഞ്ഞു ചേർന്ന, ചരിത്രം ഉണർന്നിരിക്കുന്ന, ഭൂഭംഗിയാൽ മനംകവരുന്ന യാരാനദിക്കരയിലെ മോഹനഗരത്തിലേയ്ക്ക്..
പെഹൽഗാമിലെ കുതിരക്കാരന്റെ മകൻ
പ്രകൃതി സ്വർഗം തീർത്ത കശ്മീരിന്റെ സൗന്ദര്യശൃംഗങ്ങളിൽ, അഴകിന്റെ താഴ്വാരങ്ങളിൽ ശാപം പോലെ അശാന്തിയുടെ വിത്തു പാകുന്നവർ ആരാണ്? ബയിസരണിലെ മലമുകളിലേയ്ക്കുള്ള യാത്ര, ഒരേ സമയം -മനുഷ്യർ മനുഷ്യർക്ക് തന്നെ ഭീതിയും ദയയും വൈരവും സ്നേഹവുമായിത്തീരുന്ന അനുഭവമാണ്
കമനീയം ഈ കമാനങ്ങൾ
37 ആർച്ചുകൾ ചന്തം ചാർത്തുന്ന എഞ്ചിനിയറിങ് അദ്ഭുതം. ലണ്ടനിലെ ഊസ് നദിക്ക് കുറുകെയുള്ള ഈസ് വാലി വിയഡക്ട് എന്ന റെയിൽവേ മേല്പാലം നൂറ്റാണ്ടുകൾക്കിപ്പുറവും തലയുയർത്തി നിൽക്കുന്നു.
മല മേലെ മേഘം തൊട്ട്......
കേരളവും തമിഴ്നാടും അതിരിടുന്ന പാലക്കാടൻ ഗ്രാമം. പച്ചപുതച്ച മലനിരകളും കരിമ്പനകളും നിറഞ്ഞ ആ നാട്ടുവഴികളിലൂടെ ഒരു യാത്ര
ട്രാം ഓടും വഴിയേ......
കൊൽക്കത്ത നഗരത്തിന്റെ പ്രധാന ആകർഷണമാണ് ട്രാമുകൾ. ആ ചരിത്രവഴികളിലൂടെ...
നെലിയാമ്പതിയിലെ സിംഹവാലന്മാർ
വനജീവിതത്തിന്റെ, കൂട്ടുജീവിതത്തിന്റെ സുഖമുള്ള കാഴ്ചകളാണ് നെല്ലിയാമ്പതിയിലെ സിംഹവാലൻ കുരങ്ങുകൾ സമ്മാനിക്കുന്നത്
ആൽപൈൻ മഞ്ഞുപാടങ്ങൾ
യൂറോപ്പിന്റെ ഹൃദയത്തുടിപ്പുകളറിഞ്ഞ് നടത്തിയ ഒരു റോഡ് സവാരി. പാരീസിൽ നിന്ന് ഫ്രഞ്ച് ഗ്രാമങ്ങൾ പിന്നിട്ട് ആൽപ്സിന്റെ മടിത്തട്ടിലേയ്ക്ക്. സ്വീസ് ഗ്രാമങ്ങളിലൂടെ, നഗരപ്പകിട്ടുകളിലൂടെ മൗണ്ട് ടിറ്റ്ലിസിന്റെ മുകളിലേയ്ക്ക്. അതാ മഞ്ഞുപാടങ്ങൾ പൂക്കുകയായി.
നാമം ചൊല്ലും നാലമ്പലങ്ങൾ
കർക്കടകത്തിനിടയിലൂടെ ഉള്ളം തണുപ്പിച്ച് നാലമ്പല ദർശനം. ദശരഥപുത്രന്മാർ വാഴുന്ന ക്ഷേത്രഭൂമികുളിലൂടെ, കഥകളും ചരിത്രവും നിറയുന്ന പ്രദക്ഷിണവീഥികളിലൂടെ...
പുനർജനിയുടെ ചിറകടികൾ
ദേശാടനം പാടമറന്നുപോയ കിളിക്കൂട്ടങ്ങളായിരുന്നു അവ. ജൊഹന്നസ് ഫ്രിറ്റ്സിന്റെ കരുതൽ അവയ്ക്ക് പുതിയ ചിറകുനൽകി. കാടും മേടും പർവതങ്ങളും കടന്ന് അങ്ങനെ അവ പുനർജനിയിലേക്ക് ചിറകടിച്ച് പറന്നു. പക്ഷികളെ ദേശാടനം പഠിപ്പിച്ച ഈ കഥ നിങ്ങളെ ആനന്ദിപ്പിക്കും, സംഭ്രമിപ്പിക്കും, തീർച്ച !
മഴയും മഞ്ഞും കാടിറങ്ങുമ്പോൾ
ഇടമലയാറ്റിലൂടെയാണ് ഈ യാത്ര.
കാതങ്ങൾ താണ്ടി ദേശാടകരെത്തുന്നു
ആകാശവിതാനവും കടലുകളും മരുഭൂമിയും പർവതപ്രാന്തങ്ങളും പീഠഭൂമിയും കാടിടങ്ങളും താണ്ടി, ഭൂപടത്തിലെ മനുഷ്യനിർമിതമായ അതിർത്തിരേഖകൾ ഭേദിച്ച് അവരെത്തുന്നു, ദേശാടനക്കിളികൾ. ആ ചിറകടിയൊച്ചകൾ മനുഷ്യകുലത്തിനെയാകെ ചിലതൊക്കെ പഠിപ്പിക്കുന്നുണ്ട്, പ്രകൃതിയുടെ പാഠങ്ങൾ.
ആകാശത്തേക്കൊരു സൂചിക്കുഴൽ
ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന കാഴ്ചബംഗ്ലാവ് വാഷിങ്ടണിലെ സിയാറ്റിലിലുള്ള സ്പേസ് നീഡിലിനെ ഇങ്ങനെ വിശേഷിപ്പിക്കാം
ഒഴുകുന്ന വല്യങ്ങളിലെ മായക്കാഴ്ചകൾ
ഒഴുകുന്ന ഓളങ്ങൾക്കിടയിൽ ജന്തു-സസ്യജാലങ്ങളുടെ അദ്ഭുത വലയങ്ങൾ. മണിപ്പൂരിലെ കീബുൽ ലംജാവോ ദേശീയോദ്യാനം മാസ്മരികമായ കാഴ്ചകളുടെ സംഗമഭൂമിയാണ്
ഇരുണ്ട ഭൂഖണ്ഡത്തിലെ വർണപ്പക്ഷികൾ
ആഫ്രിക്കൻ വേഴാമ്പലിനെ തേടിയുള്ള യാത്രയിൽ സഞ്ചാരിയുടെ ക്യാമറയിൽ പതിഞ്ഞത് പക്ഷികളുടെ വൈവിധ്യം നിറഞ്ഞ അദ്ഭുതലോകമാണ്
അഗുംബെയിലെ മഴപ്പാട്ടുകൾ
മഴയും മഞ്ഞും ഒളിച്ചുകളിക്കുന്ന കന്നഡ ഗ്രാമം. പച്ചപുതച്ച മലനിരകളും തനിനാടൻ നാട്ടുകാരും. സ്വാഗതം, ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയായ അഗുംബെയിലേക്ക്.
മുംതാസ് തീർത്ത ബിരിയാണി
മുംതാസിനു വേണ്ടി ഷാജഹാൻ താജ്മഹൽ തീർത്തെങ്കിൽ ചക്രവർത്തിയ്ക്കായി മുംതാസ് ഒരുക്കിയത് ലോകം കൊണ്ടാടുന്ന ഒരു രുചിക്കൂട്ടാണ്
സുന്ദരം സുവർണനഗരം
ജയ്സാൽമീറിന് സുവർണനിറമാണ്. മരുഭൂമിയിൽ പാകിസ്താൻ അതിർത്തിയോട് ചേർന്ന് കിടക്കുന്നു ചരിത്രവും സംസ്ക്കാരവും പേറുന്ന ഈ ഭൂമിക...
ഇടുമ്പൻമലയിലെ സൂര്യോദയം
തലയുയർത്തി നിൽക്കുന്ന മലനിരകളെ തഴുകിവരുന്ന മഞ്ഞലകൾ. അതിനിടയിലൂടെ ഉദിച്ചുയരുന്ന കതിരോൻ. പഴനി ഇടുമ്പൻമലയിലെ ശാന്തസുന്ദരമായൊരു സൂര്യോദയ ദർശനം
ആരവങ്ങൾ നിലച്ച ആരണ്യകങ്ങളിൽ
നാട് അടച്ചിട്ടപ്പോൾ കാട് അതിന്റെ സ്വച്ഛതയിലേക്ക് തിരിച്ചെത്തുകയാണ്. ലോക്സ്ഡൗൺ കാലത്ത് കാട് വീണ്ടെടുത്ത് ചില മായക്കാഴ്ചകൾ..
ഗ്രാൻഡ് കാന്യൻ അദ്ഭുതത്തിന്റെ കിടങ്ങുകൾ
മുകളിൽ നീലാകാശം. താഴെ കൊളറാഡോ നദി. അവയ്ക്ക് നടുവിലായി ഇടുങ്ങിയതും ഉൾപ്പിരിവു നിറഞ്ഞതുമായ ഭീമൻ കിടങ്ങുകൾ. കാലം പ്രകൃതിയിൽ തീർത്ത ഇന്ദ്രജാലമാണ് ഗ്രാൻഡ് കാന്യൻ
കുതിക്കാനൊരുങ്ങി കേരള ടൂറിസം
കോവിഡ് ഏൽപിച്ച ആഘാതങ്ങളെ കേരള ടൂറിസം എങ്ങനെ മറികടക്കും. വിനോദസഞ്ചാരമേഖലയിലെ പുതിയ പദ്ധതികളും പ്രതീക്ഷകളും പങ്കുവെക്കുകയാണ് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
അഞ്ചുനാടൻ ഇടനാഴികൾ
കാട്. സർവജീവജാലങ്ങളുടെയും വീട്! തൊഴിൽ എന്നതിനപ്പുറം കാടും കാടിനുള്ളിലെ ജീവിതങ്ങളും സ്വന്തം ജീവിതത്തിന്റെ ഭാഗമായി മാറുന്ന അനുഭവം പങ്കുവെക്കുകയാണ് തൃശ്ശൂരിൽ വനംവകുപ്പിൽ അസി. കൺസർവേറ്ററും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ലേഖകൻ
തെയ്യങ്ങൾ കാവണയുമ്പോൾ
തോറ്റംപാട്ടുയരുന്നു...മുഖത്തെഴുതി അണിയലങ്ങൾ ചാർത്തി തെയ്യങ്ങൾ വരവായി... വലന്തലയുടെ മാത്രം അകമ്പടിയോടെ നങ്ങോളങ്ങര ഭഗവതിക്കാവിലെ തെയ്യം കടന്നുപോകുമ്പോൾ മനസ്സിൽ നിറയുന്നത് ആളും ആരവവും നിറഞ്ഞ പുഷ്കലമായ പഴയ തെയ്യക്കാലമാണ്
ടാൻസാനിയൻ സ്വപ്നതീരങ്ങൾ
മനസ്സിൽ പതിഞ്ഞുപോയ ഇരുണ്ട ഭൂഖണ്ഡമെന്ന ചിത്രം തിരുത്തുകയാണ് ഈ യാത്ര. ആഫ്രിക്കയുടെ അധിനിവേശ കാലത്തെ ഇരുണ്ട ചരിത്രത്തിന് മേൽ പ്രകൃതിയും അവിടുത്തെ മനുഷ്യരും നിറം പകരുന്ന കാഴ്ചകളിലൂടെ... കടലും കരയും ജീവിതവും ചന്തം ചാർത്തുന്ന ആഫ്രിക്കൻ മണ്ണിലൂടെ...
മിസോറമിലെ സ്ത്രീശക്തി
എന്തിനും ഏതിനും സ്ത്രീകളാണ് മുന്നിൽ
പാമ്പുമേയ്ക്കാട്ട് മന
ത്വഗ്ദോഷ-വിഷരോഗ ചികിത്സയുടെ ഈറ്റില്ലമായ പാമ്പുമേയ്ക്കാട്ട് മന കേരളചരിത്രത്തോട് ചേർന്ന് നിൽക്കുന്നു "