CATEGORIES
فئات
ലിം ചു കാങ്ങിലെ ആത്മാക്കളുടെ ലോക്കറുകൾ
മരിച്ചവർക്ക് ഫ്ലാറ്റും ഭലാക്കറും. ശവക്കല്ലറകൾക്ക് മനോഹരമായ പരിചരണവും. കൗതുകകരമാണ് സിങ്കപ്പൂരിലെ ചില കാഴ്ചകൾ
പുതുവർഷം പുതുയാത്രകൾ
\"യാത്രകൾ പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. സിനിമയുടെ ഇടവേളയിൽ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പുറപ്പെട്ടിറങ്ങുന്നതാണ് ശീലം...യാത്രാസ്വപ്നങ്ങളും അനുഭവങ്ങളുമായി നടൻ സണ്ണി വെയ്ൻ
വാറങ്കലിലെ ശില്പകാവ്യം
ഒരുകാലത്ത് രാജപ്രൗഢിയുടെ പ്രതീകമായിരുന്നു ഒരുഗല്ലു നഗരം. ഇപ്പോൾ ഇതിന് പറയാനുള്ളത് ശില്പചാതുരിയുടെയും ചെറുത്തുനില്പിന്റെയും കഥകളാണ്
ചേർത്തലയിൽ പോകാം മീൻകൂട്ടി ഉണ്ണാം
വറുത്തതും പൊരിച്ചതും മുളകിട്ടതുമായി മീൻവിഭവങ്ങളുടെ ചാകരയാണ് ചേർത്തലയിൽ അന്നത്തിനൊപ്പം സ്നേഹംകൂടി വിളമ്പുന്ന നാട്ടുകാർ. നാട്ടുരുചി തേടി ഒരു കറക്കം
മലയോരത്തെ മണ്ണും മനുഷ്യരും
ഫാമുകൾ കൂട്ടിച്ചേർത്തൊരു 'വിനോദസഞ്ചാരമാല കോർത്തിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടിയിലെ മലയോര കർഷകർ. ഏഴ് ഫാമുകളിലൂടെയുള്ള ഈ യാത്രയിൽ വ്യത്യസ്ത കൃഷിരീതികൾ അറിയാം, കർഷകരുടെ ഹൃദയത്തുടിപ്പുകൾ കേൾക്കാം...
കാസിരംഗയിലെ ചോരവീണ മണ്ണിൽ
ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ചോരവീണ് കുതിർന്നതാണ് കാസിരംഗയിലെ മണ്ണ്. കൊമ്പറുത്തുമാറ്റുമ്പോൾ ചോരയും കണ്ണീരും തെറിക്കുന്ന മിണ്ടാപ്രാണികൾ. അറിയണം അവയുടെ തീരാവേദനയുടെ കഥ
അന്നൊരുനാളിൽ അമ്മയുടെ നടയിൽ
മതവും വിശ്വാസവും എന്തുമായിക്കൊള്ളട്ടെ. ഇവിടെ, ഈ മൂകാംബികാസന്നിധിയിലെത്തുമ്പോൾ ചില തിരിച്ചറിവുകളുണ്ടാകുന്നു. മനുഷ്യനാണ്, സ്നേഹമാണ് വലുതെന്ന തിരിച്ചറിവ്
രക്ചം: സ്വപ്നം പോലൊരു ഗ്രാമം
ഹിമാചലിലെ ബാസ്പാ താഴ്വരയിലൂടെ നീളുന്ന സഞ്ചാരം എത്തിനിൽക്കുന്നത് രക്ച്ചത്തിൽ. ചൈനയുമായി അതിർത്തിപങ്കിടുന്ന അവസാനത്തെ ഗ്രാമം. ദൂരെ കിന്നോർ കൈലാസ മലനിരകളുടെ അഭൗമസൗന്ദര്യം. അറിയപ്പെടാത്ത ഹിമാലയൻ താഴ്വരയിലൂടെ യാത്ര നീളുന്നു സ്വപ്നത്തിലെന്നപോലെ
പഞ്ചുരുളി തുളുമണ്ണിലുറയുന്ന ദൈവം
തുളുനാട്ടിൽനിന്ന് മലയിറങ്ങിവന്ന ദൈവമത്ര പഞ്ചുരുളി. വന്യമായ രീതിയിൽ പകർന്നാടുന്ന ഈ ഭൂതക്കാലം ദേശത്തിന്റെ വ്യാകുലതകൾക്ക് അറുതിവരുത്തുമെന്നാണ് വിശ്വാസം. മിത്തുകളും ഐതിഹ്യവും ഉറങ്ങുന്ന തുളുനാടൻ മണ്ണിലൂടെ...
റോസ്മലയുടെ കുളിര് തേടി
കാട് എന്തെല്ലാം മായക്കാഴ്ചകളാണ് യാത്രികർക്കായി കരുതിവെക്കുന്നത്. മഞ്ഞും കുളിരുമുള്ള ശെന്തുരുണിയിലെ റോസ്മലയിലെത്തുമ്പോൾ കാടൊരു വർണവിസ്മയമായി നിറയുന്നു
WELCOME TO സിൽവസ്റ്റർ നൈറ്റ്!
ന്യൂ ഇയർ ആയാലും ക്രിസ്മസ് ആയാലും പാരമ്പര്യവും വിശ്വാസങ്ങളും കൈവിടില്ല ജർമൻകാർ. എന്നുകരുതി ആഘോഷങ്ങൾക്ക് പൊലിമ കുറയുകയുമില്ല. ഇതാ, പാരമ്പര്യവും പ്രൗഢിയും ചേരുന്ന ജർമനിയിലെ ന്യൂ ഇയർ വിശേഷങ്ങൾ
ജനുവരി പിറന്ന റോമിലൂടെ
നാല് ഋതുക്കളെയും പുൽകി ലോകം മറ്റൊരു നവവത്സരത്തിലേക്ക് കടക്കുന്നു. ആഘോഷങ്ങളും മിത്തുകളും നിറഞ്ഞ, റോമിന്റെ മണ്ണിലൂടെ ഒരു പുതുവത്സരയാത്ര
ക്രാംപസിന്റെ നഗരപ്രദക്ഷിണം KRAMPUS
ഡിസംബറിന്റെ മഞ്ഞലമാറ്റി ജനുവരിയെ ലോകം വരവേൽക്കുന്നത് വ്യത്യസ്ത ആഘോഷങ്ങളോടെയാണ്. യൂറോപ്പിലെ ഗ്രാമങ്ങളിലിതാ, പാതിമനുഷ്യനും പാതി ആട്ടിൻരൂപവും ചേർന്ന ക്രാംപസ്, മണികിലുക്കി, ചങ്ങലചുഴറ്റി ആഘോഷങ്ങൾക്ക് പൊലിമകൂട്ടുന്നു
മുത്തങ്ങയുടെ ഹൃദയംതൊട്ട്
മഴയും വെയിലും ഒളിച്ചുകളിക്കുന്ന ഉൾവനത്തിൽ മാനും മയിലും ആനക്കൂട്ടവും ചേർന്നൊരുക്കുന്ന മായക്കാഴ്ചകൾ. ഇതാ, മുത്തങ്ങയിലെ കാടൊരു ഉത്സവവേദിയായി മാറുന്നു
കായൽസുന്ദരി കടമക്കുടി
പ്രകൃതിയുടെ സമസ്തസൗന്ദര്യവും വാരിപ്പുതയ്ക്കുകയാണ് കടമക്കുടി. ഋതുക്കൾക്കനുസരിച്ച് പൊക്കാളിയും ചെമ്മീനും വിളയുന്ന കടമക്കുടിയുടെ കായൽമാറിലൂടെ പോയിവരാം
ദേവഭൂമിയിലെ അദൃശ്യപക്ഷിയെത്തേടി
ഹിമാലയൻ മലനിരകളിൽ വസിക്കുന്ന അത്യപൂർവപക്ഷിയെ തേടിയുള്ള യാത്ര. കൊടുംമഞ്ഞിൽ ദുർഘടമായ പാതകൾ പിന്നിട്ട് ട്രാഭഗാപാനെ തിരയുന്ന യാത്രിക. അദൃശ്യസാന്നിധ്യമായ പക്ഷിയെ കാണാതെ തിരിച്ചുമടങ്ങിയ ദിനങ്ങൾ. ഒടുവിലതാ കൺമുന്നിൽ വർണപ്പക്ഷിയെ കാണാനായതിന്റെ സന്തോഷം...
ഒരു വസന്തകാലത്തിന്റെ ഓർമയിൽ
ദാൽ തടാകത്തിലൂടെ ഷിക്കാരയിൽ തുഴഞ്ഞ്... സോനാമാർഗിലെ മഞ്ഞുമഴയിൽ നനഞ്ഞ്...ട്യൂലിപ് പൂന്തോട്ടത്തിന്റെ ഭംഗിയിൽ വിസ്മയിച്ച് കശ്മീരിന്റെ മാറിലൂടെ ഒരു പെൺയാത്ര
മഹാവൈദ്യനാഥൻ സന്നിധിയിൽ
ഓരോ ദേശത്തിനുമുണ്ട് ഒരു ഗ്രാമദേവത. പെരിഞ്ചെല്ലൂരിന്അത് മൂന്ന് ദേവന്മാരാണ്. തളിപ്പറമ്പ് രാജരാജേശ്വരനും തൃച്ചംബരത്ത് ശ്രീകൃഷ്ണനും കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥനും. മഹാവൈദ്യനായ കാഞ്ഞിരങ്ങാട്ടപ്പന്റെ കേൾവി കേട്ട മണ്ണിലേക്കാണ് ഈ സഞ്ചാരം..
മഞ്ഞുപെയ്യുന്ന - താഴ്വരയിലേക്ക്
കാടിന്റെ നിറഭേദങ്ങളും മഞ്ഞുമാണ് മഞ്ചൂരിന്റെ പ്രത്യേകത. ഒരിക്കൽ പോയാൽ പിന്നെയും പിന്നെയും ഈ തനിനാടൻ ഗ്രാമവും വഴികളും നമ്മെ വിളിച്ചുകൊണ്ടേയിരിക്കും
വീണുടഞ്ഞ ചരിത്രഭൂമിയിൽ
അനന്ത്നാഗിലെ സൂര്യക്ഷേത്രവും ഝലം നദിക്കരയിലെ അവന്തിസ്വാമിക്ഷേത്രവും. ഭാരതത്തിന്റെ മഹത്തായ വാസ്തുവിദ്യയുടെയും സംസ്കാരത്തിന്റെയും തിരുശേഷിപ്പുകൾ ഇവിടെ ചിതറിക്കിടക്കുന്നുവീണുടഞ്ഞ ചരിത്രഭൂമിയിൽ
കൗതുകങ്ങളുടെ കിണറാഴങ്ങൾ
രുദാബായി കി വാവിന്റെ പടവുകളിലിരുന്നാൽ കല്ലുകൾ കഥ പറയുന്നത് കേൾക്കാം. പ്രണയവും വിര്യവും ത്വാഗവും കനിവും നിറയുന്ന മണൽക്കല്ലിൽ തീർത്ത ശില്പകാവ്യം ആസ്വദിക്കാം
കാനനവാസന്റെ പൊന്നമ്പലമേട്ടിൽ
കാനനവാസന്റെ തിരുസന്നിധിയെ പുൽകുന്ന വനസഞ്ചയത്തിലൂടെയുള്ള യാത്ര. ഔദ്യോഗിക ആവശ്യത്തിനായി ഒരുപതിറ്റാണ്ട് മുൻപ് പൊന്നമ്പലമേട്ടിലേക്ക് നടത്തിയ യാത്ര ഓർത്തെടുക്കുകയാണ് ഈ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ
ക്രിസ്മസ് പാപ്പയുടെ വിശുദ്ധമണ്ണിൽ
മഞ്ഞുപെയ്യുന്ന രാവിൽ ക്രിസ്മസ് സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. എ.ഡി. മൂന്നാം നൂറ്റാണ്ടിൽ തുർക്കിയിലെ മിറയിലെ ബിഷപ്പായിരുന്ന വിശുദ്ധ നിക്കോളാസാണ് സാന്താക്ലോസായി മാറിയതെന്ന് ഐതിഹ്യം പറയുന്നു. ആ വിശുദ്ധന്റെ മണ്ണിലൂടെ ഒരു വിശ്വാസിയുടെ യാത്ര
മഴനനഞ്ഞ് പുലിയെ തേടി
കബിനിയിലെ നിബിഡവനത്തിലൂടെ ഒരു യാത്ര. ഇടയ്ക്കെപ്പോഴോ മയിലുകളും മാൻകൂട്ടങ്ങളും കാട്ടുപോത്തുകളും കൺമുന്നിലെത്തുന്നു. ഒടുവിൽ ആശിച്ച നിമിഷം... പുലിയെ ക്യാമറയിൽ പകർത്താനായതിന്റെ സന്തോഷം
മഴവില്ലഴകിൽ നയാഗ്ര
ന്യൂയോർക്കിൽനിന്നും ചെറുതടാകങ്ങളും മുന്തിരിത്തോട്ടങ്ങളും കാടും പിന്നിട്ട്, ആ മനോഹരവെള്ളച്ചാട്ടത്തിനരികിലേക്ക്. അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന നയാഗ്രയുടെ ഭാവപ്പകർച്ചകളിലേക്ക്..
മുറുക്ക് മണക്കുന്ന ഗ്രാമം
എണ്ണയിൽ മൊരിയുന്ന മുറുക്കിന്റെ മണമാണ് മണപ്പാറ എന്ന തമിഴ് ഗ്രാമത്തിന്. ഇവിടുത്തെ ഓരോ വീടുകൾക്കും പറയാനുണ്ട് മുറുക്കിന്റെ കഥകൾ
ദേവഗണങ്ങളുടെ കോട്ടയിൽ
ഹിമാചലിലെ ബാസ്പ താഴ്വരയിലൂടെ കരു കോട്ടയിലേക്ക് നീളുന്ന സാഹസികയാത്ര. ഗ്രാമത്തെയും താഴ്വരയെയും സംരക്ഷിക്കുന്നത് കോട്ടയിലെ ദേവഗണങ്ങളത്രേ!
താമ്രപർണിയുടെ അതിഥികൾ
കൂന്തൻകുളം. കാതങ്ങൾ താണ്ടി പറന്നെത്തുന്ന പറവക്കൂട്ടങ്ങളെ കണ്ണിന് കണ്ണായി കാത്തുവെക്കുന്ന ഗ്രാമം. തമിഴ്നാട്ടിലെ ഈ പക്ഷിസങ്കേതം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർസാക്ഷ്യമാണ്
സാഹസികരാണോ...മേട്ടുക്കുഴിമെട്ടിലെത്താം
ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾക്ക് നടുവിലൂടെ, പുൽക്കാടുകളിലൂടെ മേട്ടുക്കുഴിമെട്ടിന്റെ ഉച്ചിയിലേക്ക് നടന്നുകയറാം. ഏലമലക്കാടിന്റെ ആകാശക്കാഴ്ച അതാ തെളിയുകയായി...
മേഘക്കൂടാരക്കീഴിൽ കവ
വെള്ളിത്തിരയിൽ പലകുറി കണ്ട്, മനസ്സിൽ പച്ചപടർത്തിയ കവയുടെ കാഴ്ച നേരിൽ കാണാനാണ് ഈ യാത്ര. പാലക്കാടൻ നാട്ടുഭംഗിയിലൂടെ...