
സ്പോർട്സ് കാറിന്റെ പെർഫോമൻസും എസ് യു വിയുടെ പ്രകടനക്ഷമതയും കൂപ്പെയുടെ ഡിസൈൻ മികവും ഒത്തുചേർന്നൊരു വാഹനം; അതാണ് മെഴ്സിഡീസ് എഎംജി ജിഎൽസി 43 കൂപ്പെ, എഎംജി സി 43 സ്പോർട്സ് സെഡാന്റെ എവി പതിപ്പെന്നോ ജിഎൽസി എവിയുടെ എഎംജി കുപ്പ വകഭേദമെന്നോ വിളിക്കാവുന്ന ഒരു ഇടിവെട്ട് ഐറ്റം. കോട്ടയത്തുനിന്നും പുള്ളിക്കാനം വാഗമൺ വഴി ഈ കരുത്തനുമായൊന്നു പോയിവരാം.
പെർഫോമൻസാണ് മെയിൻ
എസ് യു വിയുടെ മാസ് ലുക്കും കൂപ്പെയുടെ മാദകത്വവും സമന്വയിക്കുന്ന സൃഷ്ടിയെങ്കിലും ബൂട്ടിലെ എഎംജി എന്ന ബാഡ്ജിങ്ങാണ് ഇവനെ സവിശേഷമാക്കുന്നത്. കനമേറിയ ഡോർ തുറന്ന് കോക്പിറ്റിനോടു സമാനമായ സീറ്റിൽ കയറി ഇരുന്നാൽ ജിഎൽസി ചോദിക്കും ഏതു മോഡ് വേണമെന്ന്!.
സ്റ്റീയറിങ്ങിലെ ചെറിയ ഡയൽ തിരിച്ചാൽ ആറു മോഡുകളിൽ ഇഷ്ടമുള്ളത് സെറ്റ് ചെയ്യാം. കാർബൺ ഫൈബർ ഫിനിഷുള്ള സ്റ്റീയറിങ്ങിൽ മുറുകെപ്പിടിക്കുമ്പോൾ സ്പോർട് മോഡ് തന്നെയേ മനസ്സിൽ വരൂ. എന്നാൽ നിങ്ങൾ ഒരു പ്രൊ ഡ്രൈവറാണെങ്കിൽ റേസ് മോഡ് എന്നൊന്നു കൂടിയുണ്ടിതിൽ. സ്പോർട് മോഡിലേക്കും സ്പോർട് പ്ലസ്, റേസ് മോഡിലേക്കും മാറ്റുമ്പോൾ തന്നെ എക്സോസ്റ്റിന്റെ സ്വരം കനക്കുന്നത് അറിയാൻ കഴിയും. കുതിക്കാൻ വെമ്പുന്ന 4 സിലിണ്ടർ 2 ലീറ്റർ എൻജിന്റെ മുരൾച്ച സിരകളിലൂടെ ഒരു തരിപ്പ് പടർത്തും. ഡ്രൈവ് മോഡിലിട്ട് ആക്സിലറേറ്ററിൽ കാലമർത്തുമ്പോൾ എഎംജി ജിഎൽസിയുടെ ഒരു കുതിപ്പുണ്ട്... സീറ്റിലിരിക്കുന്നവരെ പിന്നോട്ടു പായിച്ച് 421 കുതിരകളുടെ ശക്തിയിലുള്ള കുതിപ്പിൽ അറിയാതെ പറഞ്ഞുപോകും വൗ എന്ന്. പിന്നിലെ ഇരട്ട സൈലൻസറിൽ നിന്നു പുറത്തേക്കു വരുന്ന ശബ്ദത്തിനു ഗർജനമെന്നു വിശേഷിപ്പിച്ചാൽ മതിയാകില്ല. ഗിയർഡൗൺ ചെയ്യുമ്പോഴുള്ള സൗണ്ട്, അതു നൽകുന്ന ഹരം ചെറുതല്ല. സ്റ്റീയറിങ്ങിലെ ബട്ടൺ വഴി എഎംജി എക്സോസ്റ്റ് സിസ്റ്റം ആക്ടിവേറ്റ് ചെയ്യാനും ഓഫ് ചെയ്യാനും പറ്റും. ജിഎൽ 53യിലുള്ള പെർഫോമൻസ് വേരിയബിൾ എക്സോസ്റ്റല്ല. പക്ഷേ, സൗണ്ട് അത് ഒന്നൊന്നര സംഗതിയാണ്. 0-100 വേഗത്തിലെത്താൻ 4.8 സെക്കൻഡ് സമയം മതി ഇവന്.
هذه القصة مأخوذة من طبعة December 01,2024 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 01,2024 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

DUAL SPORT
ഓൺറോഡിലും ഓഫ് റോഡിലും ഒരുപോലെ മിന്നിക്കാൻ പറ്റിയ ജാപ്പനീസ് മെഷീൻ- കാവാസാക്കി കെഎൽഎക്സ് 230

MORE COMFORT PERFORMANCE MILEAGE
125 സിസി സ്കൂട്ടർ സെഗ്മെന്റിൽ അടിമുടി മാറ്റത്തോടെ പുതിയ ഹീറോ ഡെസ്റ്റിനി 125

BIG BEAR
650 സിസി ട്വിൻ സിലിണ്ടർ എൻജിനുമായി ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ പതിപ്പ് ബെയർ 650

ഇടുക്കിയിൽനിന്നൊരു ഇലക്ട്രിക് ജീപ്പ്
മഹീന്ദ്ര ജീപ്പിന്റെ അതേ ഡിസൈനിൽ ചെറിയ ഇലക്ട്രിക് ജീപ്പ് നിർമിച്ച് ഇടുക്കി വെള്ളത്തൂവൽ സ്വദേശി ബിനു

Lite but stylish
പരിഷ്കാരങ്ങളോടെ വിഡയുടെ പുതിയ മോഡൽ

സിനിമ തന്ന വാഹനം
പ്രേമലു സിനിമയിലൂടെ മലയാളിയുടെ ഇഷ്ടതാരമായിമാറിയ ശ്യാം മോഹൻ തന്റെ ആദ്യ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

സ്കോഡയുടെ സ്ഫടികം
5 സ്റ്റാർ സുരക്ഷിതത്വവും മികച്ച പെർഫോമൻസും മാക്കുമായി സ്കോഡയുടെ സബ്ഫോർമീറ്റർ എസ്യുവി

CLASSIC & MODERN
153 കിലോമീറ്റർ റേഞ്ചുമായി ചേതക് 3501

ടിവിഎസ് കിങ് ഇവി മാക്സ് വിപണിയിൽ
ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് ഇലക്ട്രിക് ത്രീവീലർ

Flowing like a River
₹1.59 ലക്ഷം ഓൺറോഡ് വിലയിൽ 110 കിമീ റേഞ്ചുമായി റിവർ ഇൻഡി ഇ-സ്കൂട്ടർ