മരുത്വാമലയിലെ കഠിനതപസ്സിലൂടെ പൂർണ്ണ സാക്ഷാത്ക്കാരം നേടിയ കരുത്തോടെ, ഗുരു ജീവിതത്തിലെ അധിക സമയവും അരുവിപ്പുറത്തും, ശിവഗിരിയിലും കർമ്മനിരതനാവുകയായിരുന്നു.
തിരുവനന്തപുരം യാത്രയിൽ ശിവഗിരിയാണോ,അരുവിപ്പുറമാണോ ആദ്യം സന്ദർശിച്ചതെന്നൊന്നും ഞാൻ കൃത്യമായി ഓർമ്മിക്കുന്നില്ല. ഈ സ്ഥലങ്ങളൊക്കെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. അന്ന് ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശ്ശിക്കാനായതിൽ ഞങ്ങളേക്കാൾ എത്രയോ പതിന്മടങ്ങ് സന്തോഷം ഞങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ചിട്ടുണ്ടാവുമെന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. വിദേശരാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ലഭിച്ച സന്തോഷത്തേക്കാൾ കൂടുതൽ ഹരം പകരുന്നതായിരുന്നു അന്നത്തെ തിരുവനന്തപുരം യാത്രയെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അമ്മയും അച്ഛനും ഗുരുദേവനെ ദർശിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവരായതിനാൽ, അരുവിപ്പുറവും ശിവഗിരിയും സന്ദർശിച്ചപ്പോൾ അവരുടെ സ്വപ്നം സാക്ഷാത്ക്കരിച്ചത് പോലെയിരുന്നു.
അരുവിപ്പുറത്തെ പ്രതിഷ്ഠയോടൊപ്പം ഒരു നൂറ്റാണ്ടിന്റെ യുഗപുരുഷനായി കേരളം അംഗീകരിച്ച ഗുരു അന്ന് ലോകത്തിന് നല്കിയ സന്ദേശം മനുഷ്യരാശി ഉള്ളിടത്തോളം കാലം നിലനില്ക്കുമെന്ന് തീർച്ച. ഗാനഗന്ധർവ്വനായ ശ്രീ.കെ.ജെ. യേശുദാസ് സിനിമയ്ക്ക് വേണ്ടി ആദ്യ മായി ശബ്ദം നൽകിയതും, സിനിമയ്ക്ക് വേണ്ടി റെക്കോഡ് ചെയ്യുന്നതിനുമായി ആലപിച്ച വരികളാണിവ.
കേരളസാമൂഹികചരിത്രത്തെ മാറ്റി മറിക്കാൻ പ്രേരകമായ ഗുരുദേവന്റെ ദിവ്യ വചനങ്ങളിലെ സാരാംശം ഉൾക്കൊണ്ട് വരിൽ ബോധമുണരാത്തവർ ആരെങ്കിലുമുണ്ടാവുമോ ഈ പാരിടത്തിൽ? എന്ന് ഞാൻ ചിന്തിക്കാറുണ്ട്.
"ജാതിഭേദം മതദ്വേഷം,
ഏതുമില്ലാതെ സർവരും,
സോദരത്വേന വാഴുന്ന,
മാതൃകാസ്ഥാനമാണിത് .
ഈ നാല് വരികൾ അരുവിപ്പുറത്തെ ക്ഷേത്രകവാടത്തിന് മുന്നിൽ എഴുതിവയ്ക്കുവാൻ ഭഗവാൻ നിർദ്ദേശിച്ചു. അരുവിപ്പുറം ക്ഷേത്രദർശനത്തിന് എത്തുന്നവരുടെ കണ്ണുകൾ ആദ്യം പതിയുന്നത് വിശാലദർശനമുള്ള ജനതയെ കോർത്തിണക്കുന്ന ഈ സ്വർണ്ണലിപികളിലേക്കാണ്. ഇടുങ്ങിയ ജാതിചിന്ത വച്ചുപുലർത്തുന്നവർ ഇന്ന് വിരലിലെണ്ണാവുന്നവരെ കാണൂ.
ഈ മാനസിക പരിവർത്തനത്തിന് തുടക്കം കുറിച്ച പുണ്യസ്ഥലമാണല്ലോ അരുവിപ്പുറം. ജാതി, മതം എന്നൊക്കെ പറഞ്ഞാൽ അറിയാത്ത പ്രായത്തി ലാണല്ലോ ഞങ്ങൾ ഈ സ്ഥലം സന്ദ ർശിക്കുന്നത്, അത് കൊണ്ട് തന്നെ അന്നതിന്റെ പ്രസക്തി ഞങ്ങൾക്ക് മനസ്സിലാക്കാനായിരുന്നില്ല.
هذه القصة مأخوذة من طبعة January - February 2023 من Unique Times Malayalam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January - February 2023 من Unique Times Malayalam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.