![ജീവൻപോയാലും വേണ്ടില്ല എന്നെ തൊടരുത് ജീവൻപോയാലും വേണ്ടില്ല എന്നെ തൊടരുത്](https://cdn.magzter.com/1492946335/1694408037/articles/e63vYJMAz1694428671363/1694429523927.jpg)
മുത്തശ്ശി, ഒരു സംശയമുണ്ട്. രാജാക്കന്മാരൊക്കെ പ്രജാക്ഷേമ തല്പരരാകണ്ടേ?”
“തീർച്ചയായും.
“അപ്പോൾ എല്ലാ പ്രജകളുടെയും സുഖ ജീവിതം അവർ ഉറപ്പാക്കണ്ടേ?
വേണം. വളച്ചുകെട്ടാതെ കാര്യം പറ മോളേ.
“അയിത്തം മൂലം ജനങ്ങൾ കഷ്ടപ്പെട്ടിരുന്നു എന്നല്ലേ മുത്തശ്ശി പറയാറ്. അപ്പോൾ രാജാക്കന്മാരെന്താ ചെയ്തത്?
അവര് അയിത്തത്തിന്റെയും രാജാക്കന്മാരായിരുന്നു. ഉദാഹരണങ്ങൾ ചരിത്രപുസ്തകങ്ങളിൽ ഉണ്ട്. കേട്ടാൽ വിശ്വാസം വരില്ല. ചിലത് പറയാം. ഒരു രാജാവ് രോഗം വന്ന് ചാകാറായി. എന്നിട്ടും ഡോക്ടറെ അടുപ്പിച്ചില്ല. കാരണം ഡോക്ടറ് താഴ്ന്ന ജാതിക്കാരനാ.
"അതേതാ ആ രാജാവ്?
തിരുവിതാംകൂറിലെ മൂലം തിരുനാൾ രാജാവ്. പല്ലു കേടുവന്നു പഴുത്തു. അത് എടുത്തുകളയാൻ ഡോക്ടറെ അനുവദിച്ചില്ല. പഴുപ്പ് കൂടി രക്തത്തിൽ അണുബാധ വന്ന് ചത്തുപോയി.
“രാജാവ് ചത്തുപോയി എന്നല്ല, നാടു നീങ്ങീന്ന് പറ മുത്തശ്ശി.
“ആചാരഭാഷയെക്കുറിച്ച് പിന്നൊരിക്കൽ പറയാം. മുത്തശ്ശി തുടർന്നു
“മറ്റൊരു രാജാവായിരുന്നു വിശാഖം തിരുനാൾ. 1885 ൽ ആസന്നമരണനായി കിടക്കുമ്പോൾ ഭാര്യയെയും മക്കളെയും കാണാനേ അനുവദിച്ചില്ല. ഡോക്ടർക്കും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചില്ല. അദ്ദേഹത്തെ തൊടുന്നതിന് ബ്രാഹ്മണരെ മാത്രമേ അനുവദിച്ചുള്ളൂ.
എന്തൊരു രാജാക്കന്മാരാ മുത്തശ്ശീ ഇവരൊക്കെ?” കുട്ടികൾ മൂക്കത്ത് വിരൽ വെച്ചു.
“ബാക്കി കൂടി കേൾക്ക്. കൊട്ടാരം വൈദ്യനായിരുന്നു ഡോ. ലക്ഷ്മൺ. ഇംഗ്ലണ്ടിൽ പോയി പഠിച്ചാണ് യോഗ്യത നേടിയത്. അദ്ദേഹം താഴ്ന്ന ജാതിക്കാരനാണ്. രോഗികൾ ഉയർന്ന ജാതിക്കാരും. ചികിത്സ എങ്ങനെയാണെന്നോ? ബ്രാഹ്മണനായ സഹായി രോഗിയെ തൊട്ടുനോക്കി ലക്ഷണങ്ങൾ മനസ്സിലാക്കി ഡോക്ടറോടു ഉച്ചത്തിൽ വിളിച്ചുപറയും. ഡോക്ടർ അതു കേട്ടു ചികിത്സ തീരുമാനിക്കും.
هذه القصة مأخوذة من طبعة EUREKA 2023 SEPTEMBER من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة EUREKA 2023 SEPTEMBER من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![പബ്ലിക്കും റിപ്പബ്ലിക്കും പബ്ലിക്കും റിപ്പബ്ലിക്കും](https://reseuro.magzter.com/100x125/articles/15234/1953728/zk1lofmxs1736699472597/1736784843608.jpg)
പബ്ലിക്കും റിപ്പബ്ലിക്കും
ജനുവരി 26 ആണല്ലോ നമ്മുടെ റിപ്പബ്ലിക്ക് ദിനം
![മഴകൊണ്ടാൽ ജലദോഷം ഉറപ്പ് മഴകൊണ്ടാൽ ജലദോഷം ഉറപ്പ്](https://reseuro.magzter.com/100x125/articles/15234/1953728/cwo7K0tuw1736784529787/1736784740059.jpg)
മഴകൊണ്ടാൽ ജലദോഷം ഉറപ്പ്
കേട്ട പാതി, കേൾക്കാത്ത പാതി വിശ്വസിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും . പലരുമുണ്ടാകും. അത്തരക്കാരിൽ നമ്മളില്ല.
![മാന്ത്രിക മുറിക്കൊരു ദിനം മാന്ത്രിക മുറിക്കൊരു ദിനം](https://reseuro.magzter.com/100x125/articles/15234/1892857/LjsJRPkea1732703098354/1732703275620.jpg)
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
![വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ](https://reseuro.magzter.com/100x125/articles/15234/1892857/trOpwwXM61732702820474/1732703056083.jpg)
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
![മാന്ത്രിക മുറിക്കൊരു ദിനം മാന്ത്രിക മുറിക്കൊരു ദിനം](https://reseuro.magzter.com/100x125/articles/15234/1892857/_w-MNkWac1731741831839/1731742167789.jpg)
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
![വൃശ്ചിക വിശേഷങ്ങൾ വൃശ്ചിക വിശേഷങ്ങൾ](https://reseuro.magzter.com/100x125/articles/15234/1892857/8XXhY1yyK1731741460439/1731741809878.jpg)
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
![ഡാർട് ദൗത്യം ഡാർട് ദൗത്യം](https://reseuro.magzter.com/100x125/articles/15234/1892857/DyUT_7y6E1731740358966/1731740657958.jpg)
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
![നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം](https://reseuro.magzter.com/100x125/articles/15234/1892857/SetI3suKn1731739899349/1731740315178.jpg)
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
![പക്ഷികളെ തേടുന്നവരോട് പക്ഷികളെ തേടുന്നവരോട്](https://reseuro.magzter.com/100x125/articles/15234/1892857/sWpkZgK0n1731738983644/1731739903861.jpg)
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
![ആന സങ്കടത്തോടെ കണ്ണീരൊഴുക്കി. ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.](https://reseuro.magzter.com/100x125/articles/15234/1854505/E1r7d9sWS1729074720448/1729074931554.jpg)
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി