നിരന്തരം കലഹിക്കുന്ന അപ്പനമ്മമാരുടെ മകളായി ഞാൻ പിറന്നുവീണതു തന്നെ ഏകാന്തതയിലേക്കാണ്. ഏകാതതയുടെ വിരൽത്തുമ്പു പിടിച്ച് പ്രണയവഴികളിലൂടെ നടന്ന് ഞാൻ കൂടുതൽ ഏകാകിയായിത്തീർന്നു. ഏകാന്തത ഒഴിവാക്കാനാകാത്ത ഒരു യാഥാർഥ്യമാണെന്നും അതിന്റെ ഒരുവശത്ത് വെളിച്ചവും മറുവശത്തു കൂരിരുളുമാണെന്നും ക്രമേണ ഞാൻ കണ്ടെത്തി.
ഏകാന്തതയെ പരിചരിക്കാൻ ഞാൻ തിരഞ്ഞെടുത്ത ഒരിടം വീടിന്റെ മുന്നിലുള്ള തെങ്ങിൻതോപ്പായിരുന്നു. അന്തി വെളിച്ചത്തിൽ ഏതെങ്കിലും ഒരു തെങ്ങിൽ ചാരിയിരുന്നു പ്രകൃതിയിലേക്ക് ഉറ്റുനോക്കുമ്പോൾ ഉള്ളിൽ ഒരു വിശുദ്ധി വന്നു നിറയും. കണ്ണുകൾ അലസമായി സഞ്ചരിച്ച് അകലെയുള്ള മലനിരയിൽ ചെന്നു പറ്റും. ചിതറിക്കിടക്കുന്ന ചികുരഭാരവും കുത്തുമുലകളും വിടർന്ന നിതംബവുമായി മലർന്നു മദാലസയായി കിടക്കുന്ന മലനിരയെ എത്ര കണ്ടാലും എനിക്കു മതിവരില്ല. അപ്പോഴൊക്കെ എന്റെയുള്ളിൽ ഒരു കാമുക ഭാവം ഉണരും.
പാടത്തിന്റെ കരയിൽ ഒരു കുന്നുണ്ട്. ഞങ്ങൾ തൃക്ക എന്നു വിളിക്കും. നിബി ഡമായ കാട്ടിൽ മറഞ്ഞുകിടക്കുന്ന ഒര ബലമുണ്ടവിടെ. ആഴ്ചയിൽ മൂന്നു ദിവസം പുഴ കടന്നു പൂജയ്ക്കെത്തുന്ന ചെറുപ്പക്കാരനെ ഞങ്ങൾ അദ്ഭുതത്തോടെയാണു കാണുക.
هذه القصة مأخوذة من طبعة June 01,2023 من Bashaposhini.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 01,2023 من Bashaposhini.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഏകാന്തത എന്ന രാജ്യം
മനുഷ്യൻ ഒരു സാമൂഹികജീവി മാത്രമല്ല, ഒരു ഏകാന്തജീവിയുമാണെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഞാൻതയാറായി.ഏകാന്തതയുടെ സൃഷ്ടാവിനുപോലും അതു വേരോടെ പിഴുതുകളയാനാവില്ല. എത്ര പിഴുതാലും അതിന്റെ വേരുകൾ അവശേഷിക്കും. പൊട്ടിപ്പൊടിച്ചു തഴയ്ക്കുകയും ചെയ്യും!
ചാരുകസേരയും പടിഞ്ഞാറെച്ചിറയും
പ്രപഞ്ചം ഇരുണ്ടാൽനക്ഷത്രവെട്ടത്തിന്റെ നേർമ പുതച്ച് ചിറ ഉറങ്ങും. തൊലിയിൽ ഓളമനക്കി,ആനയുറങ്ങുന്നതുപോലെ നിങ്ങൾ കരുതു അത്ര ബോധം കെട്ടുറങ്ങുകയല്ല ഞാനെന്നാണു ചർമതരംഗത്തിലെ ആനയുടെ സന്ദേശം: ചിറയുടെയും.
കോടതിയുടെ ആടും പാത്തുമ്മയുടെ ആടും
സ്നേഹപൂർവം പനച്ചി
തോമസ് ജോസഫ് കഥയുടെ അമേയ തീരങ്ങളിൽ
നിത്യഅധികാരകേന്ദ്രങ്ങളും പ്രത്യക്ഷത്തിൽ പ്രതിദ്വന്ദികളുമായ ദൈ വവും സാത്താനും തുല്യരീതിയിൽ ശക്തിഹീനരായി പ്രത്യക്ഷപ്പെടു ന്ന, എന്നാൽ അസാധ്യമായ ഒരു ഹാസ്യത്തിനു നിറക്കൂട്ടു ചേർക്കുന്ന, ഒരു ഭാവനാപ്രപഞ്ചം ഈ കഥാകാരൻ കൊണ്ടുനടന്നു. ഈയിടെ അന്തരിച്ച തോമസ് ജോസഫിന്റെ കഥാലോകത്തെപ്പറ്റി.
പറയാൻ എത്രയെത്ര കഥകൾ:ചേതൻ ഭഗത്
പ്രശസ്തിയും വിജയവും എന്നതിനെക്കാൾ സമാധാനവും സന്തോ ഷവുമാണ് എനിക്കിപ്പോൾ മുഖ്യം. നമ്മൾ എല്ലാവരും വളരണം, മുതിരണം. മെച്ചപ്പെട്ട എഴുത്തുകാരൻ മാത്രമല്ല, മെച്ചപ്പെട്ട വ്യക്തി കൂടിയായി മാറണമെന്നാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരനായ ചേതൻ ഭഗത്തുമായി ലിറ്റററി എഡിറ്റർ ഷൈനി ആന്റണി നടത്തുന്ന സംഭാഷണം.
രാമായണവും രാമരാജ്യവും
വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും മഹാകാവ്യങ്ങളും ഉൾ പ്പെടെയുള്ളതാണു ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ രാമായണഗ്രന്ഥങ്ങൾ പ്രചരിച്ചു വരുന്നുണ്ട്. 323 രാമായണകൃതികൾ ലോകത്തു പ്രചരിക്കുന്നുണ്ടന്നാണ് ഏറ്റവും ഒടുവിൽ വന്ന കണക്ക്.
ദൈവപ്പിഴ
കവിത
മോക്ഷത്തിലേക്കുള്ള ഗോപുരവാതിൽ
സ്വപ്നത്തിലെ കാലത്തിന് ഉണർന്നിരിക്കുമ്പോഴുള്ള അനുഭവലോക ത്തിലെ കാലവുമായി ബന്ധമൊന്നുമില്ലെന്നു നമുക്കറിയാം. നീണ്ട കാ ലത്തെ അനുഭവം സ്വപ്നത്തിൽ ചിലപ്പോൾ ഒരു നിമിഷത്തിനകം സംഭ വിക്കുന്നു. ഒരു നിമിഷത്തിലെ ലോകാനുഭവം സ്വപ്നത്തിൽ യഥേഷ്ടം നീളുകയും ചെയ്യുന്നു. സ്വപ്നം ഭാവികാലത്തിലേക്കു ബഹുദൂരം ച ല്ലുന്നതും പതിവാണ്.
സ്വപ്നം കൊണ്ടാരു സിനിമ
സ്നേഹപൂർവം
സ്വപ്നങ്ങൾ വെറും കിനാവുകൾ മാത്രമല്ല
സ്വപ്നങ്ങൾ കാണുന്നതു മാനസികമായ ആരോഗ്യത്തിനു വളരെ പ്ര ധാനമാണ് എന്നാണു കൂടുതൽ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അതല്ലെങ്കിൽ പ്രകൃതി ഇത്രയും ശാരീരികമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്വപ്നങ്ങൾ സൃഷ്ടിക്കേണ്ട ആവശ്യമില്ലല്ലോ.