തെറ്റുംവരം
Manorama Weekly|July 02, 2022
കഥക്കൂട്ട്
തോമസ് ജേക്കബ്
തെറ്റുംവരം

ശെരികളെക്കാൾ വേഗത്തിൽ തെറ്റുകൾ ആവർത്തിക്കപ്പെടുമെന്നതാണ് തെറ്റുകളുടെ രീതിശാസ്ത്രം കേരള സംസ്ഥാനമുണ്ടായതിനു ശേഷമുള്ള ആദ്യമന്ത്രിസഭ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തത് 1957 ഏപ്രിൽ അഞ്ചിന്. അതൊരു ദുഃഖവെള്ളിയാഴ്ച (Good Friday) ആയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.സി. ജോൺ Melting Pot എന്ന പുസ്തകത്തിലെഴുതി. 1975 ൽ.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു എന്നതു മാത്രമാണു ശരി. ദുഃഖവെള്ളിയാഴ്ചയായിരുന്നില്ല. യേശുക്രിസ്തുവിന്റെ കുരിശിലെ ത്യാഗങ്ങൾ ഓർമിക്കാൻ ക്രിസ്ത്യാനികൾ പള്ളിയിൽ ഒത്തുകൂടുന്ന ദുഃഖവെള്ളിയാഴ്ച 1957 ൽ ഏപ്രിൽ 19 ന് ആയിരുന്നു.

കെ.സി.ജോണിനെ വിശ്വസിച്ച് പിന്നീട് പലരും ദുഃഖവെള്ളിയാഴ്ചക്കഥ ആവർത്തിച്ചു. ചെറിയാൻ ഫിലിപ്പ് കാൽ നൂറ്റാണ്ട്' എന്ന പുസ്തകമെഴുതിയപ്പോൾ ജോണിന്റെ പ്രസ്താവത്തെ അൽപം കൂടി വികാരഭരിതമാക്കി. "സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന സഖാക്കളുടെ മുദ്രാവാക്യങ്ങളുടെ അലയൊലി പാളയം പള്ളിവാതിൽക്കലെത്തുമ്പോൾ ദുഃഖവെള്ളിയാഴ്ച പച്ച വെള്ളംപോലും കുടിക്കാതെ വിശ്വാസികൾ പള്ളിയിൽ പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്നു.

هذه القصة مأخوذة من طبعة July 02, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة July 02, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل