ദർശന മഴവില്ലിൽ ഉദിച്ച താരം
Manorama Weekly|August 27, 2022
ലാൽ സാറിന്റെ തേനീച്ചകളാണ് ഞങ്ങൾ നാലു പേരും. പതിനെട്ടാം തീയതി സാർ ഞങ്ങളെ പറത്തിവിടും.
സന്ധ്യ  കെ.പി
ദർശന മഴവില്ലിൽ ഉദിച്ച താരം

കണ്ണാടിക്കു മുൻപിൽ നിന്നു ക്യാമറയ്ക്കു മുൻപിലേക്കുള്ള ദർശനയുടെ യാത്ര ഒരു സിനിമാക്കഥ പോലെ രസകരമാണ്. 2018ലെ മഴവിൽ മനോരമയുടെ നായികാ നായകൻ' റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നർ എന്ന പദവി സ്വന്തമാക്കിയാണ് പാലാക്കാരി ദർശന എസ്.നായർ, സിനിമാസ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് നടത്തിയത്. നാലും വർഷത്തെ കാത്തിരിപ്പിനുശേഷം ഓഗസ്റ്റ് 18ന് "സോളമന്റെ തേനീച്ചകൾ' എന്ന തന്റെ ആദ്യ സിനിമ തിയറ്ററിലെത്തുമ്പോൾ, നഴ്സിങ് കരിയർ ഉപേക്ഷിച്ച് അഭിനയമോഹത്തിനു പിറകെ പോയതിന്റെ പേരിൽ കുറ്റപ്പെടുത്തിയവരോടും പരിഹസിച്ചവരോടുമുള്ള മധുരപ്രതികാരത്തിന്റെ പുഞ്ചിരിയാണ് ദർശനയുടെ ചുണ്ടിൽ. ആദ്യ സിനിമയിലേക്കുള്ള യാത്രാവഴികളെക്കുറിച്ച് ദർശന മനോരമ ആഴ്ചപ്പതിപ്പിനോടു മനസ്സു തുറക്കുന്നു.

ജീവിതം മാറ്റിയ ‘നായികാ നായകൻ

“ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്നാണ് ഞാൻ നഴ്സിങ് ബിരുദം നേടിയത്. അതിനുശേഷം അവിടെ ജോലി ചെയ്യുകയായിരുന്നു. നായിക നായകനിലേക്കുള്ള ഓഡിഷന്റെ പരസ്യം അനിയത്തിമാർ അയച്ചു തന്നപ്പോൾ “ഓ... ഞാനൊന്നും നോക്കുന്നില്ല എന്നു പറഞ്ഞെങ്കിലും അപ്പോൾത്തന്നെ ഞാൻ ഫോട്ടോ എടുത്ത് എല്ലാം തയാറാക്കി അപേക്ഷിച്ചു. 2018 ഏപ്രിൽ മൂന്നാം തീയതിയായിരുന്നു ഓഡിഷൻ. രണ്ടു മിനിറ്റ് പെർഫോമൻസ് ചെയ്യേണ്ടി വരും എന്ന് അവർ ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ, ഒന്നാം തീയതി രാത്രി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയതിനുശേഷമാണ് ഞാൻ നാട്ടിലേക്കു വിമാനം കയറിയത്. പ്രിപ്പെയർ ചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല. അരൂർ പാലം കടന്ന് മഴവിൽ മനോരമയുടെ ഓഫിസിലെത്തുമ്പോൾ ഞാൻ മാത്രമല്ല, കൂടെ വന്ന അച്ഛനും അമ്മയും അനിയത്തിയുമെല്ലാം ആകാംക്ഷയുടെ കൊടുമുടിയിലായിരുന്നു.അവിടെ എത്തിയപ്പോൾ എന്തെങ്കിലും അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. ഹോസ്റ്റലിൽ ഞങ്ങൾ കൂട്ടുകാരെല്ലാം ഇടയ്ക്ക് പരസ്പരം കടപ്പുറം ശൈലിയിൽ സംസാരിക്കാറുണ്ട്. 'അമര'ത്തിൽ മമ്മൂക്ക് സംസാരിക്കുന്നതുപോലെ. പെർഫോം ചെയ്യാൻ പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിച്ചില്ല. ആ ഐറ്റം തന്നെ ഇറക്കി. അവരെന്നോടു ചോദിച്ച ഒരു ചോദ്യം എനിക്കോർമയുണ്ട്. "പാലാക്കാരി ദർശന ഡൽഹി പോലൊരു നഗരത്തിൽ എത്തിയപ്പോഴത്തെ അവസ്ഥ എന്തായിരുന്നു?' "ആട് അങ്ങാടി കണ്ട പോലെ' എന്നു ഞാൻ മറുപടി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. പിറ്റേദിവസം വീണ്ടും ഫോൺ വന്നു, അടുത്ത റൗണ്ടിലേക്കു സിലക്ട് ചെയ്തു എന്ന് അറിയിച്ചുകൊണ്ട്.''

هذه القصة مأخوذة من طبعة August 27, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 27, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل