അഭിനയം ആരംഭിച്ചു നാലു കൊല്ലത്തിനുള്ളിൽ തമിഴിലും മലയാളത്തിലുമായി നാൽപതോളം സിനിമകൾ. 1966 ആയപ്പോഴേക്ക് ഷീല തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു. അഭിനയിച്ചതിലേറെയും ഹിറ്റ് സിനിമകൾ. ഡോക്ടർ എന്ന സിനിമയിലെ ജയശ്രീ എന്ന കഥാപാത്രമായി ഷീല വലിയ തരംഗമാണു സൃഷ്ടിച്ചത്. സത്യൻ ആയിരുന്നു നായകൻ. പി.ഭാസ്കരന്റെ ഗാനങ്ങളും ജി.ദേവരാജന്റെ സംഗീതവും ഡോക്ടർ' എന്ന സിനിമയുടെ ആകർഷണങ്ങളായി. വിരലൊന്നു മുട്ടിയാൽ, കൽപനയാകും മായാനദിയുടെ കേളെടി നിന്നെ ഞാൻ തുടങ്ങിയ ഗാനങ്ങളൊക്കെ ഒരിക്കലും മടുക്കാത്ത ഗാനങ്ങളായി തുടരുന്നു. കുട്ടിക്കുപ്പായം വൻ ഹിറ്റായി. കുടുംബിനി, ഒരാൾ കൂടി കള്ളനായി, കാവ്യമേള, തറവാട്ടമ്മ എന്നിങ്ങനെ ഹിറ്റുകളുടെ പട്ടിക നീണ്ടു.
“തറവാട്ടമ്മ' പി.ഭാസ്കരനാണു സംവിധാനം ചെയ്തത്. 1966ൽ ആണ് അതു പുറത്തു വന്നത്. അക്കാലത്തെക്കുറിച്ചു ഷീലയുടെ ഓർമകൾ: -
"തറവാട്ടമ്മയുടെ കാലമായപ്പോഴേക്ക് സ്വന്തമായി ഒരു വീടു വേണമെന്നു തോന്നി. അപ്പോഴേക്ക് എന്റെ സ്വഭാവം കാര്യമായി മാറിയിരുന്നു. കഷ്ടപ്പാടിന്റെ കാലത്ത് ഞാൻ നിർബന്ധക്കാരിയായിരുന്നു. കഴിക്കാൻ ഒന്നുമില്ലാത്തപ്പോഴും എനിക്കിഷ്ടപ്പെട്ട ആഹാരവും നല്ല വസ്ത്രവും വേണമെന്നു പറഞ്ഞു ഞാൻ ബഹളം കൂട്ടും. പക്ഷേ, സ്വന്തമായി പണം സമ്പാദിച്ചു തുടങ്ങിയപ്പോൾ എനിക്ക് ആഗ്രഹങ്ങൾ കുറഞ്ഞു വരികയാണുണ്ടായത്. സിനിമയിൽ അന്നൊക്കെ ജോലിയാണു മുഖ്യം. ആഹാരം എന്താണോ കിട്ടുന്നത് അതു സന്തോഷത്തോടെ കഴിക്കണം. ഷൂട്ടിങ് സമയത്ത് അഭിനയത്തിലായിരിക്കും, മനസ്സ്. ഒരു സാധനം കിട്ടുകയില്ലെന്നുന്ന സമയത്തെ അതിനോട് ആഗ്രഹമുണ്ടാകൂ എന്നാണ് എനിക്കു തോന്നുന്നത്. പൈസ കയ്യിൽ വന്നതോടെ ആഗ്രഹങ്ങൾ ഇല്ലാതാകുകയാണു ചെയ്തത്.
സ്വന്തമായി ഒരു വീട്
തറവാട്ടമ്മയിൽ അഭിനയിക്കുന്ന കാലത്തും ഷീല സ്വന്തമായി വീട് പണിതിരുന്നില്ല. അതെക്കുറിച്ച് അവർ പറഞ്ഞത് ഇങ്ങനെ:
هذه القصة مأخوذة من طبعة December 03, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 03, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പോയവേഗത്തിൽ
കഥക്കൂട്ട്
ഒന്നല്ല,മൂന്നു വിളക്കുകൾ
വഴിവിളക്കുകൾ
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ