അൻപതോളം കുട്ടികളുടെ അമ്മ
Manorama Weekly|January 21,2023
ബിന്ദു മുരളി സീരിയലുകളിലും സിനിമയിലും സ്നേഹസമ്പന്നയായ അമ്മയുടെ മുഖമാണ് ബിന്ദു മുരളിക്ക്. യഥാർഥ ജീവിതത്തിലും ബിന്ദു ഒരുപാട് കുട്ടികളുടെ സ്നേഹസമ്പന്നയായ ബിന്ദുവമ്മയാണ്. ബാലമുരളി എന്ന ഭിന്നശേഷിയുള്ള മകൻ ബിന്ദുവിന്റെ ജീവിതം മാറ്റി മറിച്ചു. അമ്മ എന്ന പേരിൽ ഓട്ടിസ്റ്റിക് കുട്ടികൾക്കു വേണ്ടി ഒരു ബോർഡിങ് സ്കൂൾ തുടങ്ങാനും അൻപതോളം കുട്ടികളുടെ ബിന്ദുവമ്മയാവാനും വഴിയൊരുക്കി.
അൻപതോളം കുട്ടികളുടെ അമ്മ

എന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് മൂത്ത മകൻ ബാലമുരളി ജനിക്കുന്നത്. ആരും എടുത്ത് ഓമനിച്ചു പോകുന്ന സുന്ദരനായ കുട്ടി. അവന് എന്തെങ്കിലും കുഴപ്പമുള്ളതായി കാഴ്ചയിൽ തോന്നുകയേ ഇല്ലായിരുന്നു. ആദ്യത്തെ കുറച്ച് കാലം വളർച്ചയുടെ ഘട്ടങ്ങളും സാധാരണമായിരുന്നു. അമ്മ, അച്ഛൻ തുടങ്ങിയ വാക്കുകളും പറയുമായിരുന്നു.

പക്ഷേ, വാക്കുകൾ കൂട്ടി വാചകങ്ങളാക്കി പറയാൻ അവന് സാധിക്കില്ലായിരുന്നു. പതുക്കെ പതുക്കെ അതുവരെ പറഞ്ഞിരുന്ന വാക്കുകളും പറയാതെ ആയി. രണ്ടര വയസ്സിൽ ശ്രീചിത്തിര ആശുപത്രിയിൽ വച്ചു നടത്തിയ പരിശോധനയിലാണ് മോന് ഓട്ടിസമാണെന്ന് ഡോക്ടർ പറയുന്നത്. 33 വർഷം മുൻപാണ്. അന്ന് ഓട്ടിസം എന്ന വാക്ക് ഞാൻ കേട്ടിട്ട് പോലും ഇല്ല.

هذه القصة مأخوذة من طبعة January 21,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة January 21,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.