കുഞ്ചാക്കോ മുതൽ കുഞ്ചാക്കോ ബോബൻ വരെ
Manorama Weekly|February 04,2023
 ഒരേയൊരു ഷീല
എം. എസ്. ദിലീപ്
കുഞ്ചാക്കോ മുതൽ കുഞ്ചാക്കോ ബോബൻ വരെ

ഉദയാ സ്റ്റുഡിയോയുടെ ആദ്യ ചിത്രമായ വെള്ളിനക്ഷത്രം മലയാളത്തിലെ ഏഴാമതു സിനിമയായിരുന്നു. അവരുടെ ഏറ്റവും ഹിറ്റ് സിനിമയായ കണ്ണപ്പനുണ്ണി' വരെ അൻപത്താറു സിനിമകളാണു കുഞ്ചാക്കോ നിർമിച്ചു സംവിധാനം ചെയ്തത്. 1912ൽ ജനിച്ച കുഞ്ചാക്കോ 1976ൽ ആണ് അന്തരിച്ചത്. മരണത്തിനു മുൻപ് എഴുപത്തഞ്ചോളം ചിത്രങ്ങൾ നിർമിക്കുകയും അൻപത്താറെണ്ണം സംവിധാനം ചെയ്യുകയും ചെയ്തു. ഉദയയുടെ സിനിമകളിൽ സ്ഥിരമായി ഒരു താരനിരയും സാങ്കേതിക വിദഗ്ധരുടെ നിരയും ജോലി ചെയ്തിരുന്നു. മാസശമ്പളമാണ് ഏറെപ്പേർക്കും ലഭിച്ചിരുന്നത്. അത്യാവശ്യം വന്നാൽ ശമ്പളം മുൻകൂർ കൈപ്പറ്റാനും പിന്നീട് ജോലി ചെയ്തു വീട്ടിത്തീർക്കാനും കഴിയുമായിരുന്നു. ആ കാലത്തെക്കുറിച്ച് ഷീലയുടെ ഓർമകൾ തുടരുന്നു : “എല്ലാ മാസവും ഒന്നാം തീയതി മുതൽ പത്താം തീയതി വരെ ഉദയാ സ്റ്റുഡിയോയിൽ ഷൂട്ടിങ് ആയിരിക്കും. അത് ഏതു സിനിമയാണെന്നൊന്നും അറിയില്ല. ഏതു വേഷം ആണെന്നറിയില്ല. ഏതെങ്കിലും പാട്ടോ സിനിമയുടെ പകുതിയോ ഒക്കെ ആകും. ആ സമയത്ത് ആര് ഡേറ്റ് ചോദിച്ചാലും ഒന്നാം തീയതി മുതൽ പത്താം തീയതി വരെ ഡേറ്റ് കൊടുക്കില്ല. 10 മുതൽ 30 വരെയുള്ള ദിവസങ്ങൾ നോക്കിവച്ചാണു കൊടുക്കുക. ഞങ്ങളുടെ ഡേറ്റ് അനുസരിച്ചു ചിലപ്പോഴൊക്കെ പുറത്തുനിന്നുള്ള നിർമാതാക്കളും അവിടെ വന്നു താമസിച്ചു ഷൂട്ടിങ് തീർത്തിട്ടുണ്ട്. എനിക്കു ഷൂട്ടിങ് ഇല്ലാത്ത ദിവസം ഞാൻ കുഞ്ചാക്കോയുടെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ സംസാരിച്ചിരിക്കും. ഞങ്ങളെല്ലാവരും ഒരേ പ്രായമായിരുന്നു. ചില ദിവസങ്ങളിൽ ഞാൻ ആ വീട്ടിൽത്തന്നെ കിടന്നുറങ്ങും. അത്രയേറെ അടുപ്പമായിരുന്നു. മോളിയുടെയും ടെസിയുടെയും സുമിയുടെയും കല്യാണം കൂടാൻ ഞാൻ പോയി. സ്റ്റുഡിയോയും സിനിമകളും ഞങ്ങളും എല്ലാം ചേർന്ന് ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന വിചാരമായിരുന്നു അന്ന്.

കുഞ്ചാക്കോയുടെ ചിട്ടകൾ

هذه القصة مأخوذة من طبعة February 04,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 04,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.