ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്
Manorama Weekly|February 18,2023
വഴിവിളക്കുകൾ
നിലമ്പൂർ ആയിഷ
ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്

ഒരു സമ്പന്ന കുടുംബത്തിലായിരുന്നു എന്റെ ജനനം. എന്നാൽ, പിതാവിന്റെ മര ണത്തോടെ ഞങ്ങൾ ദാരിദ്ര്യത്തിലേക്കു വലിച്ചെറിയപ്പെട്ടു. പതിമൂന്നാം വയസ്സിൽ ഒരു നാൽപത്തേഴുകാരനുമായി എന്റെ വിവാഹം നടന്നു. അഞ്ചു ദിവസം മാത്രം നീണ്ടുനിന്ന വിവാഹജീവിതം അവസാനിപ്പിച്ച് തിരിച്ചു പോരുമ്പോൾ ഗർഭിണിയായിരുന്നു. നെല്ലുകുത്തി അരിയാക്കി വിറ്റാണു ഞാൻ കുഞ്ഞിനെ വളർത്തിയത്.

1953 കാലഘട്ടം. അന്ന് നിലമ്പൂർ യുവജന കലാസമിതിക്കുവേണ്ടി ഇ.കെ. അയ്മു  "നല്ലൊരു മൻസനാൻ നോക്ക് എന്നൊ രു നാടകമെഴുതി. വളരെ ജനപ്രിയമായ ആ നാടകത്തിൽ പെൺവേഷമുൾപ്പെടെ അവതരിപ്പിച്ചിരുന്നത് പുരുഷന്മാരാണ്. ആ നാടകത്തിന്റെ പതിനഞ്ചാമത് വേദി പെരിന്തൽമണ്ണയിലായിരുന്നു. അന്ന് അവിടെ ആ നാടകം കാണാൻ ഇ.എം.എസ്. നമ്പൂതിരി പ്പാട്, ഒളപ്പമണ്ണ, കെ.പി.ആർ. ഗോപാലൻ, ഇമ്പിച്ചിബാവ എന്നിവർ എത്തി.

“രണ്ടു സ്ത്രീകളെക്കൂടി കിട്ടിയാൽ ഉഗ്രനാകും,' ഇഎംഎസ്, ഇ.കെ. അവിനോടു പറഞ്ഞു. പിന്നീടു സ്ത്രീകൾക്കായി അന്വേഷണമായി. ആരെയും കിട്ടിയില്ല. അപ്പോഴാണ് നിലമ്പൂർ ബാലൻ ഇവർക്കൊപ്പം ചേർന്നത്. അദ്ദേഹം ജാനകി എന്നൊരു പെൺകുട്ടിയെ ഫറോക്കിൽ നിന്നു കണ്ടെത്തി അടുത്ത പെൺകുട്ടിക്കായി തിരച്ചിൽ തുടർന്നു.

هذه القصة مأخوذة من طبعة February 18,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 18,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.