മൂന്നാം വയസ്സിൽ കേരളത്തിൽ;ചുവടുറപ്പിച്ചത് മലയാളത്തിൽ
Manorama Weekly|March 18, 2023
എൽഎൽബി മൂന്നാം വർഷമായപ്പോഴാണ് “പതിനെട്ടാംപടി' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. റിയ അതിന്റെ സംവിധാന സഹായിയാണ്. ഏയ്ഞ്ചൽ എന്ന കഥാപാത്രമാകാമോ എന്നു ചോദിച്ച് റിയ എന്നെ സമീപിച്ചു. എനിക്ക് ഇഷ്ടമുണ്ടായിരുന്നെങ്കിലും വീട്ടുകാർ സമ്മതിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. പക്ഷേ, എന്റെ സുഹൃത്ത് ഭാഗമായ സിനിമയായതുകൊണ്ട് ഒന്നു ശ്രമിച്ചു നോക്കിക്കോളാൻ ഡാഡിയും മമ്മിയും പറഞ്ഞു.
സന്ധ്യ  കെ.പി.
മൂന്നാം വയസ്സിൽ കേരളത്തിൽ;ചുവടുറപ്പിച്ചത് മലയാളത്തിൽ

ഒരു യാഥാസ്ഥിക കുടുംബത്തിൽ ജനിച്ചുവളർന്ന ഞാൻ സിനിമയിൽ അഭിനയിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. മംഗലാപുരത്തെ ബ്യാരി സമുദായക്കാരാണു ഞങ്ങൾ. അബ്ദുൽ ഖാദർ-ഷഹീദ ദമ്പതികളുടെ മൂത്ത മകളാണു ഞാൻ. എനിക്കു മൂന്നു വയസ്സുള്ളപ്പോഴാണ് റസ്റ്ററന്റ് ബിസിനസുമായി ബന്ധപ്പെട്ട് എന്റെ കുടുംബം തിരുവനന്തപുരത്തേക്കു താമസം മാറിയത്. എനിക്കു രണ്ട് അനിയൻമാരാണ്. വഫീഖും വസീമും. പ്ലസ് ടു വരെ ഞാൻ പഠിച്ചത് തിരുവനന്തപുരം ഹോളി ഏഞ്ചൽസ് ഐഎസി സ്കൂളിലാണ്. അഹാന കൃഷ്ണയും നൃത്ത സംവിധായിക സജ്ന നജാമിന്റെ മകൾ റിയയും അവിടെ എന്റെ സീനിയേഴ്സ് ആയിരുന്നു. കേരളത്തിലെത്തിയ വഴിയെക്കുറിച്ചു പറയാതെ വഫ ഖദീജയ്ക്ക് സിനിമയിലേക്കെത്തിയതിനെ ക്കുറിച്ചു പറഞ്ഞു തുടങ്ങാനാകില്ല. മലയാളത്തിന്റെ വേരുകൾ ഒന്നുമില്ലാത്ത വഫ, ഹൃദയം കൊണ്ടൊരു മലയാളിയാണ്. ദക്ഷിണ കർണാടക സ്വദേശിയാണെങ്കിലും മൂന്നാം വയസ്സു മുതൽ ജീവിച്ചതത്രയും കേരളത്തിൽ. പിന്നെ ചുവടുറപ്പിച്ചത് മലയാള സിനിമയിലും.

സിനിമയിലേക്ക്

റിയ വഴിയാണു ഞാൻ സിനിമയിൽ എത്തിയത്. സ്കൂൾ പഠനം കഴിഞ്ഞ് ഞാൻ കളമശ്ശേരി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ എൽഎൽബിക്കു ചേർന്നു. എൽഎൽബി മൂന്നാം വർഷമായപ്പോഴാണ് പതിനെട്ടാംപടി' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. റിയ അതിന്റെ സംവിധാന സഹായിയാണ്. ഏയ്ഞ്ചൽ എന്ന കഥാപാത്രമാകാമോ എന്നു ചോദിച്ച് റിയ എന്നെ സമീപിച്ചു. എനിക്ക് ഇഷ്ടമുണ്ടായിരുന്നെങ്കിലും വീട്ടുകാർ സമ്മതിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. പക്ഷേ, എന്റെ സുഹൃത്ത് ഭാഗമായ സിനിമയായതു കൊണ്ട് ഒന്നു ശ്രമിച്ചു നോക്കിക്കോളാൻ ഡാഡിയും മമ്മിയും പറഞ്ഞു. അഭിനയം തൊഴിലാക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ഞാൻ ആ സിനിമയ്ക്ക് കൈ കൊടുത്തത്. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ഇഷ്ടം കൊണ്ടാണ്.

മമ്മൂക്ക തന്ന ഉപദേശം

هذه القصة مأخوذة من طبعة March 18, 2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة March 18, 2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.