പാസം എന്ന വാക്കിനു തമിഴിൽ സ്നേഹം എന്നാണ് അർഥം. പാസത്തിൽ നിന്നു തന്നെയാണ് ഷീലയുടെയും ശാരദയുടെയും ബന്ധം തുടങ്ങിയത്. ഷീലയുടെ ആദ്യ സിനിമയായ “പാസ'ത്തിന്റെ തമിഴ് പതിപ്പിൽ എംജിആറും ഷീലയും ആണ് അഭിനയിച്ചതെങ്കിൽ തെലുങ്ക് പതിപ്പായ “ആത്മബന്ധു'വിൽ അഭിനയിച്ചത് എൻടി ആറും ശാരദയുമായിരുന്നു. അവർ തമ്മിൽ അന്നു തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. പാസത്തോടൊപ്പം തന്നെ ഷീല ഭാഗ്യജാതക'ത്തിലൂടെ മലയാളത്തിൽ എത്തുകയും ഒന്നിനു പിറകെ ഒന്നായി കൈനിറയെ ചിത്രങ്ങൾ ഷീലയെ തേടിയെത്തുകയും ചെയ്തു. ശാരദ മലയാളത്തിൽ എത്തുന്നതിനു മുൻപേ നാടകനടിയെന്ന നിലയിൽ പേരെടുത്തിരുന്നു. രക്തക്കണ്ണീർ എന്ന തെലുങ്കു നാടകത്തിലെ അവരുടെ കഥാപാത്രം ഏറെ ജനപ്രീതി നേടി. തെലു ങ്കു സിനിമയിൽ ആദ്യ കാലത്ത് അവരുടെ പ്രസിദ്ധി കോമഡി റോളുകൾക്കായിരുന്നു.
ആന്ധ്രയിലെ തെനാലി ഗ്രാമത്തിൽ ജനിച്ച ശാരദയുടെ യഥാർഥ നാമം സരസ്വതീ ദേവി എന്നാണ്. സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്ത് അതേ പേരിൽ വേറെയും നടിമാർ ഉണ്ടായിരുന്നതുകൊണ്ട് അവർ പേരു മാറ്റി. 1965ൽ റിലീസ് ചെയ്ത "ഇണപ്രാവുകൾ' എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയപ്പോൾ റാഹേൽ എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. പക്ഷേ, പിന്നീട് ശാരദ എന്ന പേരു തന്നെ മലയാളത്തിലും സ്വീകരിച്ചു. പിന്നീട് മലയാളത്തിന്റെ ദുഃഖപുത്രിയും അഭിനയസരസ്വതിയുമായി, ശാരദ. മൂന്നു തവണ ദേശീയ പുരസ്കാരം നേടി “ഉർവശി ശാരദ'യായി. മലയാളികളുടെ മനസ്സിൽ ശാലീനതയുടെ പര്യായമായി.
ചിത്രമേള
ഷീലയും ശാരദയും ഒന്നിച്ചഭിനയിച്ച ഓർമകൾ ഷീല സിനിമകളെക്കുറിച്ചുള്ള പങ്കുവയ്ക്കുന്നു.
“ചിത്രമേളയാണ് മലയാളത്തിൽ ഞാനും ശാരദയും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമ. മൂന്നു കഥകളായിരുന്നു ആ സിനിമ. നഗരത്തിന്റെ മുഖങ്ങൾ എന്നാണു ഞാൻ അഭിനയിച്ച കഥയുടെ പേര്. അതിൽ ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല. കാരണം, അതൊരു പരീക്ഷണ സിനിമയായിരുന്നു. ടി.എസ്. മുത്തയ്യയുടെ സിനിമയാണ് ത്. മൂന്നു കഥകൾ ഒരു സിനിമയിൽ അവതരിപ്പിക്കുകയാണു മുത്തയ്യ ചെയ്തത്. നഗരത്തിന്റെ മുഖങ്ങൾ, പെണ്ണിന്റെ പ്രപഞ്ചം, അപസ്വരങ്ങൾ എന്നിവയാണ് ആ സിനിമകൾ. പെണ്ണിന്റെ പ്രപഞ്ചത്തിൽ ശാരദയും "നഗരത്തിന്റെ മുഖങ്ങളിൽ ഞാനും അഭിനയിച്ചു. പക്ഷേ, ഷൂട്ടിങ് സമയത്തു ഞങ്ങൾ കണ്ടിട്ടില്ല.
هذه القصة مأخوذة من طبعة March 25, 2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 25, 2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൊതിയൂറും വിഭവങ്ങൾ
സ്ട്രോബറി മക്രോൺസ്
മോഹൻ സിതാരയുടെ താരാട്ടുകൾ
മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര
മുയൽ വളർത്തൽ ശ്രദ്ധയോടെ വേണം
പെറ്റ്സ് കോർണർ
ഏറെ പ്രിയപ്പെട്ടവർ
കഥക്കൂട്ട്
പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്