മുഖ്യമന്ത്രി പദത്തിൽ 17-ാം തവണ
Manorama Weekly|June 17,2023
ജനാർദനനുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു
സന്ധ്യ കെ.പി.
മുഖ്യമന്ത്രി പദത്തിൽ 17-ാം തവണ

കേരളത്തിൽ കെ. കരുണാകരനെക്കാൾ കൂടുതൽ തവണ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഒരാളേ ഉള്ളൂ. അത് നടൻ ജനാർദനൻ ആണ്. 1992ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത "തലസ്ഥാനം എന്ന ചിത്രത്തിൽ തുടങ്ങിയ ആ മുഖ്യമന്ത്രിയാത്ര ജൂഡ് ആന്തണി ജോസഫിന്റെ 2018' എന്ന പ്രളയ ചിത്രത്തിൽ എത്തിനിൽക്കുമ്പോൾ, സിനിമാജീവിതത്തിൽ 17 തവണയാണ് ജനാർദനൻ മുഖ്യമന്ത്രിക്കുപ്പായമണിഞ്ഞത്. തലസ്ഥാനം, ജനം, സ്ഥലത്തെ പ്രധാന പയ്യൻസ്, രൗദ്രം, എഫ്ഐആർ, നരിമാൻ, രാക്ഷസരാജാ വ്, കലക്ടർ, കണ്ണൂർ, കഥ സംവിധാനം കുഞ്ചാക്കോ, കരീബിയൻസ്, ജാക്ക് ആൻഡ് ഡാനിയേൽ, ക്യാപ്റ്റൻ, മാസ്റ്റർപീസ്, റിങ് മാസ്റ്റർ, കടുവ, 2018 എന്നീ സിനിമകളിലാണ് അദ്ദേഹം മുഖ്യമന്ത്രിയായി അഭിനയിച്ചത്.

“എന്തുകൊണ്ടാണെന്നറിയില്ല, "തലസ്ഥാന'വും "സ്ഥലത്തെ പ്രധാന പയ്യൻസും മുതൽ ഇക്കാലം വരെയും മുഖ്യമന്ത്രി എന്നു കേട്ടാലുടൻ സംവിധായകർ എന്നെ വിളിക്കും. എന്താണ് അതിന്റെ കാര്യം എന്നെനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഒരുപക്ഷേ, മേക്കപ്പൊക്കെ ചെയ്തുവരുമ്പോഴുള്ള ഭാവഹാവാദികൾ കൊ ണ്ടാകാം. അതുകൊണ്ടായിരിക്കും കേരളാ പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ "2018' എന്ന സിനിമയിലും മുഖ്യമന്ത്രിയായി എന്നെ വിളിച്ചത്. ഞാൻ ജൂഡിനോടു ചോദിച്ചു:

"എടാ ഉവ്വേ, ഇത് ചെയ്തു ചെയ്തു മടുത്ത സാധനമാണ്. ഞാൻ തന്നെ ചെയ്യണമെന്നുണ്ടോ?'

 "അല്ല, അത് ചേട്ടൻ തന്നെ ചെയ്താലേ ശരിയാകുകയുള്ളൂ എന്നായിരുന്നു ജൂഡിന്റെ മറുപടി.

അഭിനയജീവിതം 51 വർഷം പിന്നിടുമ്പോൾ സന്തുഷ്ടനും സംതൃപ്തനുമാണ് ജനാർദനൻ. സിനിമയിലെ മാറ്റങ്ങളെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന കലാകാരൻ, സത്യൻ മാഷെപ്പോലെ സ്വയം അഭിനയത്തൊഴിലാളി എന്നു വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന നടൻ. ജനാർദനനുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

കരുണാകരനും നായനാരും അച്യുതാനന്ദനും

എനിക്കു കിട്ടിയിട്ടുള്ള വേഷങ്ങൾക്കു വേണ്ടി ഞാൻ ഒരിക്ക ലും ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് സംവിധായകൻ പറഞ്ഞുതരും. അതു മനസ്സി ലാക്കി അഭിനയിക്കുകയല്ലാതെ അനുകരണം എന്നൊരു സംഗതി ഞാൻ ചെയ്തതായി എനിക്ക് ഓർമയില്ല. ഒരുപക്ഷേ, ഞാൻ ചെ യ്തിട്ടുള്ള കഥാപാത്രങ്ങളിൽ നമുക്കറിയാവുന്ന ജീവിച്ചിരിക്കുന്ന വരും മരിച്ചുപോയിട്ടുള്ളവരുമായ ആളുകളെക്കുറിച്ചുള്ള ധാരണ പ്രേക്ഷകരിൽ ഉണ്ടായേക്കാം.

هذه القصة مأخوذة من طبعة June 17,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 17,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل