മലയാള സിനിമയിലെ ഒരുപിടി യുവതാരങ്ങൾക്കിടയിൽ ഒറ്റയ്ക്കൊരു ബ്രാൻഡ് ആയി മാറിയ നടനാണ് ഷറഫുദ്ദീൻ. നായകനായാലും വില്ലനായാലും ഒറ്റ സീനിൽ മാത്രം വന്നു പോകുന്ന കഥാപാത്രമായാലും തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർക്ക് കൂടെ കൂട്ടാൻ പാകത്തിലൊരു മാജിക് ഷറഫുദ്ദീൻ എന്ന നടനിലുണ്ട്. ഏതു വിഭാഗത്തിലാകട്ടെ, ഷറഫുദ്ദീൻ അഭിനയിക്കുന്ന സിനിമകൾക്ക് ഒരു മിനിമം ഗാരന്റിയുണ്ട് എന്ന വിശ്വാസം പ്രേക്ഷകർക്കും ഉണ്ട്.
2013ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'നേരം' ആയിരുന്നു ഷറഫുദ്ദീന്റെ കന്നിച്ചിത്രം. പക്ഷേ, “പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഷറഫുദ്ദീനെ പ്രിയപ്പെട്ടവനാക്കിയത്. കോഴി എന്ന വിളിപ്പേരിൽ നിന്നു കേരളത്തിലെ പൂവാലൻമാർക്ക് ഗിരിരാജൻ കോഴിയിലേക്ക് സ്ഥാനക്കയറ്റം നൽകിയത് "റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയ' ഷറഫുദ്ദീന്റെ കഥാപാത്രമായിരുന്നു. പിന്നീട് ഹാപ്പി വെഡിങ്സ്, പ്രേതം, പാവാട, തൊബാമ തുടങ്ങി ഒരുപിടി ചിത്രങ്ങൾ. “ഇയാള് കൊള്ളാം, നല്ല തമാശക്കാരനാണല്ലോ' എന്ന് പ്രേക്ഷകർ വിധി എഴുതിയപ്പോഴാണ് അമൽ നീരദിന്റെ വരത്തൻ' എന്ന ചിത്രത്തിലെ വില്ലൻ ജോസഫ് കുട്ടിയായി ഞെട്ടിച്ചത്. അഞ്ചാംപാതിര, ആർക്കറിയാം, റോഷാക്ക് തുടങ്ങി ഓരോ സിനിമ കഴിയുംതോറും ഷറഫുദ്ദീനിലെ നടൻ സ്വയം തേച്ചുമിനുക്കി കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തി.
ജോർജു കോര സംവിധാനം ചെയ്ത "തോൽവി എഫ്സിയാണ് ഷറഫുദ്ദീന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. സിദ്ധാർഥ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഷറഫുദ്ദീൻ. മലയാള സിനിമയിൽ ഒരു പതിറ്റാണ്ട് പിന്നിടുന്ന ഷറഫുദ്ദീൻ മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
ഷറഫുദ്ദീൻ എന്ന പ്രതിഭാശാലിയെ വാർത്തെടുത്ത പശ്ചാത്തലത്തെക്കുറിച്ച് പ്രേക്ഷകർക്കു ധാരണയില്ല. എങ്ങനെയായിരുന്നു നടന്റെ കുട്ടിക്കാലം?
هذه القصة مأخوذة من طبعة November 18, 2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 18, 2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്