ഇവൻ മേഘരൂപൻ, അകം, ചായില്യം, ഉടലാഴം, ഞാൻ, വെ ടിവഴിപാട് തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. കരിയറിന്റെ തുടക്കം മുതലേ കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാനും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാനും അനുമോൾക്ക് അവസരം ലഭിച്ചു.
‘ചായില്യ'ത്തിലെ ഗൗരിയെയും "റോക്ക്ാറി'ലെ സഞ്ജന കുര്യനെയും 'അക'ത്തിലെ രാഗിണിയെയുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളജിൽ നിന്ന് ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കംപ്യൂട്ടർ സയൻസിൽ ബിടെക് എൻജിനീയറിങ് ബിരുദം കരസ്ഥമാക്കി ജോലിക്കായി കൊച്ചിയിലേക്ക് വണ്ടി കയറുമ്പോൾ പോലും സിനിമ അനു മോളുടെ ചിന്തയുടെ ഏഴയലത്ത് ഉണ്ടായിരുന്നില്ല. പതിനഞ്ചു വർഷം മുൻപ് സിനിമയിൽനിന്ന് അവസരം ലഭിച്ചപ്പോൾ ഒരു സിനിമയിൽ അഭിനയിച്ച് ഈ പണി നിർത്താം എന്നു കരുതി അഭിനയത്തോട് സമ്മതം മൂളിയ അനുമോൾ ഇപ്പോൾ അൻപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പി ച്ചു. ഒരു ഫീൽ ഗുഡ് സിനിമപോലെ അനുമോൾ തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
കുടുംബം, കുട്ടിക്കാലം
പട്ടാമ്പിയിലെ നടുവട്ടം എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. എല്ലായിടത്തും ഞാൻ പട്ടാമ്പിക്കാരിയാണ് എന്നു പറയുന്നതുകൊണ്ട് നടുവട്ടത്തെ എന്റെ നാട്ടുകാർക്കൊക്കെ ഒരു പരിഭവമുണ്ട്. ഇപ്പോഴും പൂർണമായും ഗ്രാമമായി നിലനിൽക്കുന്ന കേരളത്തിലെ അപൂർവം ഗ്രാമങ്ങളിൽ ഒന്നാണ് നടു വട്ടം. ഒരു കലാകാരിക്ക് ആവശ്യമായ മെന്റൽ പ്യൂരിറ്റി എന്നിൽ വളർത്തിയെടുത്തതും നിലനിർത്തുന്നതും എന്റെ നാടി ന്റെ സ്വാധീനമാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. അബ്കാരി കോൺട്രാക്ടർമാരായിരുന്നു എന്റെ വീട്ടുകാർ. കലയുമാ യി ഒരു ബന്ധവുമില്ലാത്ത വീട്. എന്റെ കുടുംബത്തിൽ ആദ്യമായി നൃത്തം പഠിക്കുകയും കലാമേഖലയിലേക്കു വരികയും ചെയ്ത ആൾ ഞാനാണ്.
هذه القصة مأخوذة من طبعة December 02,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 02,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്