തത്വത്തിൽ ഞാനൊരു വക്കീലാണെങ്കിലും ഇതു വരെ കോടതിയിൽ വാദിച്ചിട്ടില്ല. സിനിമയിലും മുൻപു വക്കീൽ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വരാന്ത വരെയേ എത്തിയിരുന്നുള്ളൂ. കോടതിയുടെ ഉള്ളിലേക്കു കയറുന്ന വക്കീലായത് "കാതലി'ലൂടെയാണ്. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത "കാതൽ-ദ് കോർ എന്ന ചിത്രത്തിലെ അഡ്വക്ക അമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുത്തുമണി യുടെ വാക്കുകൾ. നവംബർ 23ന് റിലീസ് ചെയ്ത ചിത്രം കയ്യടികളോടെ പ്രദർശനം തുടരുമ്പോൾ അമീറ വക്കീലിനെയും പ്രേക്ഷകർ ഏറ്റെടുത്ത ആഹ്ലാദത്തിലാണ് താരം.
"ഇന്നത്തെ ചിന്താവിഷയത്തിലെ അഡ്വക്കറ്റ് രഹ്ന മുതൽ കാതലി'ലെ അഡ്വക്കറ്റ് അമീറ വരെ ഗൗരവക്കാരിയായാണ് പലപ്പോഴും. എന്നാൽ കൂട്ടുകാർക്കിടയിലും വീട്ടുകാർക്കിടയിലും മുത്തുമണി ചിൽ' ആണ്. "രസതന്ത്രം ചിത്രത്തിൽ കുമാരി എന്ന കഥാപാത്രമായാണ് മുത്തുമണി സിനിമയിൽ അരങ്ങേറിയത്. അതിനും മുൻപു നാടകത്തിൽ സജീവമായിരുന്നു. ഫൈനൽസ്' എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ പി.ആർ. ആണ് മുത്തുമണിയുടെ ജീവിതപങ്കാളി. അരുൺ ജീവിതത്തിലേക്ക് എത്താൻ കാരണമായതാകട്ടെ, നാടകവും. കടൽ കടന്നൊരു മാത്തുക്കുട്ടി, ഹൗ ഓൾഡ് ആർ യു, ഞാൻ, അന്നയും റസൂലും, രാമന്റെ ഏദൻ തോട്ടം, ജമ്നാപ്യാരി ലുക്കാ കുപ്പി, വള്ളീം തെറ്റി പുള്ളീം തെറ്റി തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരിയായ മുത്തുമണി സംസാരിക്കുന്നു.
കാതലിലെ വക്കീൽ
ജിയോ ബേബിയുടെ സിനിമയിലേക്ക് എന്നു പറഞ്ഞ് വിളിച്ചപ്പോഴേ ഞാൻ ത്രില്ലടിച്ചു. അദ്ദേഹത്തിന്റെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന സിനിമയുടെ ക്ലൈമാക്സിൽ ഞാൻ ചെറിയൊരു സീനിൽ അഭിനയിച്ചിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' കണ്ട് അദ്ദേഹത്തോട് എനിക്കു വലിയ ബഹുമാനം തോന്നിയിട്ടുണ്ട്. അത്രയധികം എന്നെ സ്പർശിച്ച സിനിമയായിരുന്നു അത്. അതിനു ശേഷം അദ്ദേഹത്തിന്റെ ഒരു സിനിമയിലേക്ക് വിളി വന്നപ്പോൾ വലിയ സന്തോഷമായിരുന്നു. മമ്മൂക്കയാണ് എന്റെ പേര് നിർദേശിച്ചത്. എല്ലാവരും ഒന്നിച്ചാണ് അത് സമ്മതിച്ചത് എന്നു പറഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. "ഞങ്ങൾ പറയാൻ ആഗ്രഹിച്ച പലതും അഡ്വക്കറ്റ് അമീറ എന്ന കഥാപാത്രം പറഞ്ഞു എന്നാണ് സിനിമ കണ്ടതിനു ശേഷം ചിലർ എന്നോടു പറഞ്ഞത്.
മമ്മൂക്കയും ജ്യോതികയും
هذه القصة مأخوذة من طبعة December 23,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 23,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്