ബുള്ളറ്റിലെത്തുന്ന നായകൻ
Manorama Weekly|February 03,2024
അമ്മമനസ്സ്
പ്രിൻസി ജോഷി
ബുള്ളറ്റിലെത്തുന്ന നായകൻ

എന്റെ മൂന്നു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് അലൻ. മൂത്തതും ഇളയതും പെൺമക്കളാണ്. രണ്ടാമത്തെ വയസ്സിലാണ് അലന് ഓട്ടിസമാണെന്നു കണ്ടെത്തുന്നത്. ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥയും 75 ശതമാനം ഓട്ടിസവും രണ്ടു പതിറ്റാണ്ട് മുൻപത്തെ കാര്യമാണ്. ഓട്ടിസമെന്നാൽ ചികിത്സിച്ചു മാറ്റാൻ പറ്റുന്ന എന്തോ രോഗമാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്റെ ഭർത്താവ് ജോഷിക്കു ബിസിനസാണ്..എത്ര പണം വേണമെങ്കിലും മോന്റെ ചികിത്സയ്ക്ക് ചെലവഴിക്കാം. അങ്ങനെ തെറപ്പികൾ തുടങ്ങി. കൂടിവന്നാൽ ആറോ ഏഴോ മാസം കൊണ്ട് മോന്റെ രോഗം മാറും. ഇതായിരുന്നു പ്രതീക്ഷ. പക്ഷേ, പണം കൊണ്ട് എന്തും സാധിക്കുമെന്ന എന്റെ വിശ്വാസം ഏതാനും മാസം കൊണ്ടു തകർന്നു തരിപ്പണമായി. ഓട്ടിസം ഒരു രോഗമല്ലെന്നും ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കുന്ന അവസ്ഥയാണെന്നും മനസ്സിലാക്കി. പൊട്ടിക്കരഞ്ഞ് കുറെ ദിവസം തള്ളി നീക്കി. പക്ഷേ, പിന്നീട് ജീവിതത്തിൽ അത്യാവശ്യം വേണ്ട ഓരോരോ കാര്യങ്ങൾ ഞാൻ അവനെ പരിശീലിപ്പിക്കാൻ തുടങ്ങി. അവന്റെ മുഴുവൻ സമയ തെറപിസ്റ്റാവുക എന്ന ഒറ്റ വഴിയേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ.

هذه القصة مأخوذة من طبعة February 03,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 03,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل