സുനിൽ തമിഴിന്റെ സെൽവൻ
Manorama Weekly|March 30, 2024
ദീപൻ ശിവരാമന്റെ "സ്പൈനൽ കോഡ് എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. എറണാകുളത്ത് ആ നാടകം കളിക്കുമ്പോൾ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി അവിടെ എത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ എന്നെയും കൂടെയുള്ള മൂന്നുപേരെയും അദ്ദേഹം സിലക്ട് ചെയ്തു. സത്യം പറഞ്ഞാൽ സ്റ്റേജിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാൻസ് തന്നതാണ്. അതിൽ ഒരു ചായക്കടക്കാരന്റെ വേഷമായിരുന്നു.
സന്ധ്യ കെ പി
സുനിൽ തമിഴിന്റെ സെൽവൻ

ശരത്കുമാറും അശോക് സെൽവനും പ്രധാന വേഷങ്ങളിലെത്തിയ പോർ തൊഴിൽ' എന്ന തമിഴ്ചിത്രത്തിലെ വില്ലനെ കണ്ട മലയാളികൾ ഒന്നു ഞെട്ടി. കപ്യാരായും ജഡ്ജിയായും ചായക്കടക്കാരനായും പള്ളീലച്ചനായുമൊക്കെ നമ്മെ പൊട്ടിച്ചിരിപ്പിച്ച തൃശൂർകാരൻ സുനിൽ സുഖദയാണ് "മുത്തുവൻ' എന്ന സീരിയൽ കില്ലറായി പ്രേക്ഷകരെ ഞെട്ടിച്ചത്.

സുനിൽ സുഖദയുടെ 14 വർഷത്തെ അഭിനയ ജീവിതത്തിൽ ഏറ്റവും വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളിൽ ഒന്നാണ് മുത്തുസെൽവൻ. പോർ തൊഴിലി'നുശേഷം തന്റെ അടുത്ത തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനിടയിൽ സുനിൽ സുഖദ മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

"പോർ തൊഴിലിലേതുപോലെ ഞെട്ടിക്കുന്ന കഥാപാത്രമാണോ പുതിയ സിനിമയിലും?

കഥാപാത്രത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഒന്നും പുറത്തുവിടാൻ പറ്റാത്ത ഘട്ടത്തിലാണ്. ഇതൊരു വലിയ സിനിമയാണ്. ചെന്നൈയിലും മൈസൂരുമായാണ് ചിത്രീകരണം. പുതിയ ആളുകളാണ്. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. “പോർ തൊഴിലിലെ മുത്തുസെൽവൻ എന്ന വില്ലൻ എന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. അതുപോലൊരു കഥാപാത്രം അതിനു മുൻപോ ശേഷമോ ഞാൻ കൈകാര്യം ചെയ്തിട്ടില്ല. സിനിമ പ്രഖ്യാപിച്ച സമയത്തോ പ്രമോഷൻ സമയത്തോ എന്റെ കഥാപാത്രത്തെക്കുറിച്ച് യാതൊന്നും പുറത്തുവിട്ടിരുന്നില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും പറയരുത് എന്ന് എന്നോടും പറഞ്ഞിരുന്നു. തിയറ്ററിൽ നിന്ന് ഒടിടിയിലേക്ക് സിനിമ വന്നതിനു ശേഷമാണ് ഞാൻ അതെക്കുറിച്ചു സംസാരിച്ചു തുടങ്ങിയത്.

സുനിൽ സുഖദയ്ക്ക് മുത്തുസെൽവൻ എന്ന വില്ലൻ കഥാപാത്രം വഴങ്ങുമെന്ന് ആരാണു കണ്ടെത്തിയത്?

അത് സംവിധായകൻ വിഘ്നഷ് രാജയാണ്. ഞാൻ അദ്ദേഹത്തോടു ചോദിച്ചിരുന്നു എന്തുകൊണ്ട് നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്ന്. കാരണം, മുൻപു ഞാൻ അങ്ങനെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടില്ല. ഞാൻ അഭിനയിച്ച സിനിമകളൊന്നും അദ്ദേഹം കണ്ടിട്ടുമില്ല. കുറെ നടൻമാരുടെ ഫോട്ടോകളിലൂടെ പോകുമ്പോഴാണ് അദ്ദേഹം എന്റെ ഫോട്ടോ കണ്ടത്. എനിക്ക് ആ കഥാപാത്രം വഴങ്ങും എന്ന് അദ്ദേഹത്തിനു തോന്നി. സീരിയൽ കില്ലേഴ്സിനെ കുറിച്ചുള്ള ചില ഡോക്യുമെന്ററികളും അത്തരക്കാരുടെ അഭിമുഖങ്ങളും കണ്ടിരുന്നു.

هذه القصة مأخوذة من طبعة March 30, 2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة March 30, 2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل