മാർച്ച് ഇരുപത്തിമൂന്ന്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആലുവായ്ക്കടുത്തുള്ള തുരുത്തിലെ ഐസൽ റിസോർട്ടിൽ വച്ചു കാണാം എന്നാണു വിജയ് യേശുദാസ് പറഞ്ഞിരുന്നത്. പക്ഷേ, വിജയ് അൽപം വൈകി. ഫോണിൽ കിട്ടുന്നില്ല. കുറച്ചു കഴിഞ്ഞ പ്പോൾ തിരിച്ചു വിളി വന്നു.
“സോറി ലേറ്റായിപ്പോയി. ഉടനെ വരാം. എന്റെ മക്കളെക്കൂടി കൊണ്ടു വന്നോട്ടെ? വിരോധമുണ്ടോ ?'' “സന്തോഷമേയുള്ളൂ. ' “ഇന്നത്തെ ദിവസം പൂർണമായും കുട്ടികളോടൊപ്പം കഴിയാമെന്നു വാക്കുകൊടുത്തിരുന്നു. അതുകൊണ്ടാണ് അവരെക്കൂടി കൊണ്ടുവരുന്നത്.
“ഇന്നത്തെ ദിവസത്തിന് എന്താണു പ്രത്യേകത?'' “ഇന്ന് എന്റെ ബർത്ഡേ ആണ്. ഇന്നലെ രാത്രി പന്ത്രണ്ടു മുതൽ കുട്ടികളും സുഹൃത്തുക്കളും ഒക്കെയായി കേക്ക് മുറിക്കലും ആഘോഷവുമായിരുന്നു. എല്ലാം കഴിഞ്ഞു രാവിലെയാണ് ഉറങ്ങിയത് കുട്ടികളെ റെഡിയാക്കി വരാൻ അൽപം താമസിച്ചു. വിജയ് വിശദീകരിച്ചു.
വൈകാതെ അവരെത്തി.
വിജയുടെ മൂത്ത മകൾ അമേയയ്ക്കു പതിനാലു വയസ്സായി. ഇളയ മകൻ അവ്യാന് ഒൻപതു വയസ്സും. അമേയ ഒരു ഇംഗ്ലിഷ് നോവലുമായാണു വന്നത്. അവ്യാൻ സ്വിമ്മിങ് സ്യൂട്ടുമായും. വന്നയുടനെ അവ്യാൻ സ്വിമ്മിങ് പൂളിൽ ചാടി. അമേയ പുസ്തകം തുറന്നു വായന തുടങ്ങി. മനോരമ ആഴ്ചപ്പതിപ്പു സമ്മാനിച്ച ബർത്ഡേ കേക്ക് മുറിക്കാൻ നേരത്തു വിജയ് മക്കളെ വിളിച്ചു. അമേയയും അവ്യാനും ഹാപ്പി ബർത്ഡേ പാടി.
യേശുദാസിനെപ്പോലെ, വിജയ് യേശുദാസും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് ഇന്ന്. മലയാളം മാത്രമല്ല, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തുളു ഭാഷകളിലും വിജയ് പാടുന്നു.
കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള അവാർഡ് 2007ൽ 'നിവേദ്യ'ത്തിലെ "കോലക്കുഴൽ വിളി കേട്ടോ' എന്ന പാട്ടിനും 2012ൽ ഗ്രാൻഡ് മാസ്റ്ററി'ലെ അകലെയോ നീ', 'സ്പിരിറ്റിലെ "മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന' എന്നീ പാട്ടുകൾക്കും 2019ൽ "ജോസഫ്' എന്ന സിനിമയിലെ "പൂമുത്തോളേ' എന്ന പാട്ടിനും ലഭിച്ചിട്ടുണ്ട്. 2015ൽ "മാരി' എന്ന സിനിമയിൽ ധനുഷിന്റെ വില്ലൻ ആയും 2018ൽ പടൈവീരൻ' എന്ന സിനിമയിൽ നായകനായും അഭിനയിക്കുകയും ചെയ്തു. മലയാളികളുടെ ഒരേയൊരു ഗാന ഗന്ധർവനായ യേശുദാസിന്റെ മകൻ തന്റെ സംഗീതയാത്രയെയും സ്വകാര്യ ജീവിതാനുഭവങ്ങളെയും കുറിച്ചു ദീർഘമായി സംസാരിച്ചു. അഭിമുഖത്തിൽനിന്ന് :
നമ്മൾ ആദ്യം തമ്മിൽ കാണുന്നതു വിജയ് ചിത്രയുമായി ആദ്യം ഡ്യൂയറ്റ് പാടിയ ദിവസം ചെന്നൈയിൽ വച്ച് ?
هذه القصة مأخوذة من طبعة April 13,2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 13,2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്
നായ്ക്കുട്ടികളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
സമ്മാനം ഉലക്ക
കഥക്കൂട്ട്
എന്റെ കഥകളുടെ കഥ
വഴിവിളക്കുകൾ