കേൾക്കാൻ വയ്യല്ലോ
Manorama Weekly|June 08,2024
കഥക്കൂട്ട്
തോമസ് ജേക്കബ്
കേൾക്കാൻ വയ്യല്ലോ

ഇപ്പോൾ രാഷ്ട്രീയത്തിനപ്പുറമായ കാര്യങ്ങൾക്കും സമയമുള്ള സുരേഷ് കുറുപ്പ് നിർബന്ധപൂർവം ക്ഷണിച്ചതു കൊണ്ടാണ് മേതിൽ ദേവികയുടെ ഒരു അപൂർവ നൃത്താവിഷ്കാരം കാണാനും അതിന്റെ അവിസ്മരണീയത ആസ്വദിക്കാനും ഇടയായത്. ശബ്ദത്തിനു പകരം ആംഗ്യ ഭാഷ ഉപയോഗിക്കുമ്പോൾ മോഹിനിയാട്ടം കൂടുതൽ മോഹിപ്പിക്കുന്നതാകുമെന്ന് ദേവിക കാട്ടിത്തന്നു. കേൾവി പരിമിതർക്ക് ആസ്വദിക്കാൻ വേണ്ടി നൃത്തത്തിന്റെ മുദ്രകൾ ഇന്ത്യൻ സൈൻ ഭാഷയുമായി സമന്വയിപ്പിച്ചായിരുന്നു അവതരണം. മുദ്രകളുടെ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ദേവിക കേൾവി പരിമിതർക്കുള്ള ആംഗ്യഭാഷാപഠനം ഒരു ജീവിതവ്രതമായി സ്വീകരിച്ചിരിക്കുകയാണ്.

വേദിയിൽ ദേവിക അവതരിപ്പിച്ച സർഗാത്മതയെക്കാൾ അഭിനന്ദിക്കേണ്ടത് നൃത്തത്തിൽ ആംഗ്യഭാഷ സന്നിവേശിപ്പിക്കുക എന്ന ആശയത്തിലേക്കെത്തിയതിനെയാണ്. വർണവിവേചനം അതിരൂക്ഷമായിരുന്ന അറുപതുകളിലും എഴുപതുകളിലും പലരും അതിന്റെ ഭീകരതയെപ്പറ്റി ഉപന്യസിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ബ്രിട്ടി ഷ് യുവ പത്രപ്രവർത്തക വിവേചനത്തിന്റെ തീക്ഷ്ണത അനുഭവിച്ചറിയാൻ ശാസ്ത്രജ്ഞരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ തനി കറമ്പിയായി നേരെ ദക്ഷിണാഫ്രിക്കയിലേക്കു വണ്ടി പിടിച്ചു. അവിടെ ആ യുവതിയുടെ അനുഭവങ്ങൾ വായിച്ചു ലോകം ഞെട്ടി. ആ വെള്ളക്കാരി കറമ്പിയായതു പോലുള്ള ഒരു ക്രിയാരൂപമാണ് ദേവിക കോട്ടയം സിഎം എസ് കോളജിൽ അവതരിപ്പിച്ച 20 മിനിറ്റ് വിഡിയോ പ്രദർശനത്തിലുള്ളത്.

هذه القصة مأخوذة من طبعة June 08,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 08,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل