മീശപുരാണം
Manorama Weekly|August 17, 2024
കഥക്കൂട്ട്
തോമസ് ജേക്കബ്
മീശപുരാണം

മേൽമീശയുള്ള മദ്യപന്മാർക്കുണ്ടാവുന്ന നഷ്ടത്തെപ്പറ്റി ബ്രിട്ടനിലെ മീശവിദഗ്ധൻ ഡോ.റോബിൻ ഡോവർ അരനുറ്റാണ്ടു മുൻപ് ഒരു പഠനം നടത്തുകയുണ്ടായി. ഓരോ തവണയും മദ്യഗ്ലാസ് ചുണ്ടോട് അടുപ്പിക്കുമ്പോൾ മേൽമീശയിൽ അടിയുന്ന മദ്യത്തിന്റെ കണക്ക് അദ്ദേഹം പറയുന്നതു കേട്ടാൽ ഉള്ള 'കിക്ക്' താനേ പോകും: ബ്രിട്ടനിൽ ഒരു വർഷം 1,62,719 പൈന്റ് മദ്യം ഇങ്ങനെ നഷ്ടപ്പെടുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണക്ക്. അന്നത്തെ നിരക്കിൽ ആറുലക്ഷം ഡോളറിന്റെ മദ്യം.

താടിമീശക്കാരും ഇംഗ്ലണ്ടിൽ വർധിച്ച ഇക്കാലത്ത് കീഴ്ത്താടിമീശ കുടിക്കുന്ന മദ്യത്തിന്റെ കണക്കുകൂട്ടി എടുത്താൽ നഷ്ടമപ്പോൾ എന്താകും ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ പഠിക്കുന്നകാലം മുതൽ താടിവളർത്തിയിരുന്ന മന്ത്രി എം.ബി.രാജേഷ് മുപ്പതു വർഷം കഴിഞ്ഞ ശേഷമാണ് താടി എടുത്തത്. താടി നരയ്ക്കുന്നതിനനുസരിച്ച് മുടി നരയ്ക്കുന്നില്ല. രണ്ടു നരകളും രണ്ടു വഴിക്കു പോകുന്നതുമൂലമുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് താടി വടിച്ചതെന്നു സമൂഹ മാധ്യമത്തിൽ രാജേഷ് അറിയിച്ചു.

പാലക്കാട്ടു നിന്ന് ആദ്യമായി എംപി ആയപ്പൊഴാണ് വി.കെ.ശ്രീകണ്ഠൻ താടിയെടുത്തത്. ഷൊർണൂർ എസ്എൻ കോളജിലെ സംഘർഷത്തിനിടെ എസ്എ ഫ്ഐ പ്രവർത്തകർ "മുഖത്തു കുത്തിക്കയറ്റിയ പൊട്ടിയ സോഡാക്കുപ്പിയുണ്ടാക്കിയ മുറിവിന്റെ പാടു മറയ്ക്കാനായിരുന്നു താടി.

هذه القصة مأخوذة من طبعة August 17, 2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 17, 2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.