പേരിന്റെ പേരിൽ
Manorama Weekly|August 24,2024
കഥക്കൂട്ട്
തോമസ് ജേക്കബ്
പേരിന്റെ പേരിൽ

രേഖകളിൽ എം.ടി.വാസുദേവൻ മാത്രമായിരുന്നയാൾ എങ്ങനെ എം.ടി.വാസുദേവൻ നായരായി എന്ന് അദ്ഭുതപ്പെടുന്നവരുണ്ടാവാം. പല പേരുകളും പരീക്ഷിച്ച് അവിടെ എത്തിയതാണെന്ന് എംടി.

“മദ്രാസിലെ ചിത്രകേരളം' മാസികയ്ക്ക് കഥ അയച്ചത് രചയിതാവിന്റെ പേരായി ഭാവനയിൽ തോന്നിയ പേരു വച്ചാണ്. വേറൊരു പേരു വച്ച് പിന്നീട് ഒരു ലേഖനമയച്ചു. മറ്റൊരു പേരിൽ കവിതയെഴുതി അതും അവർക്കയച്ചു. മൂന്നും മൂന്നു പേരിൽ. ഏതെങ്കിലുമൊന്ന് അച്ചടിച്ചു വരുമല്ലോ എന്നായിരുന്നു മോഹം. രണ്ടു മാസം കഴിഞ്ഞു മാസിക വന്നപ്പോൾ മൂന്നും മുന്നു പേരിൽ അച്ചടിച്ചു വന്നിരിക്കുന്നു.

"വൈക്കം മുഹമ്മദ് ബഷീർ, കാരൂർ നീലകണ്ഠപ്പിള്ള, തകഴി ശിവശങ്കരപ്പിള്ള ഇവരെയൊക്കെ അനുകരിച്ച് കൂടല്ലൂർ വാസുദേവൻ നായർ എന്ന പേരിൽ ചിലത് എഴുതി. എസ്.കെ.പൊറ്റെക്കാട്ടിന്റെ മാതൃകയിൽ വി.എൻ. തെക്കേപ്പാട് എന്നാക്കി പേര്. രേഖകളിൽ പേര് എം.ടി.വാസുദേവൻ എന്നുമാത്രമാണെങ്കിലും പത്രം ഓഫിസിൽ കഥകളൊക്കെ കിട്ടുമ്പോൾ മുതിർന്ന ഒരാളാണെഴുതിയതെന്നു തോന്നാൻ നായർ എന്നൊരു വാൽ വച്ചു. അതു പിന്നെ സ്ഥിരമായി, എംടി പറയുന്നു.

هذه القصة مأخوذة من طبعة August 24,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 24,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل