ചെമ്പൻകോട്ടെ ശ്രീദേവി വീണ്ടും!
Manorama Weekly|September 07,2024
'മണിച്ചിത്രത്താഴ്' എന്ന സിനിമ ഇറങ്ങിയതിനുശേഷമാണ് ഞാൻ മലയാളം പഠിച്ചു തുടങ്ങിയത്. 30 ദിവസത്തിൽ ഇംഗ്ലിഷിന്റെ സഹായത്തോടെ മലയാളം പഠിക്കാനുള്ള ഒരു പുസ്തകം വാങ്ങിച്ചു. പിന്നെ നെടുമുടി സാർ, തിലകൻ സാർ അങ്ങനെ ഓരോരുത്തരും സഹായിച്ചു. ഭാഷ പഠിച്ചതിനുശേഷം ഓരോ തവണയും വരുവാനില്ലാരുമീ എന്ന പാട്ട് കേൾക്കുമ്പോൾ പുതിയ പുതിയ അർഥങ്ങളാണ് കിട്ടുന്നത്.
സന്ധ്യ കെ. പി
ചെമ്പൻകോട്ടെ ശ്രീദേവി വീണ്ടും!

“മണിച്ചിത്രത്താഴി'ന്റെ ക്ലൈമാക്സ്, ഡോ. സണ്ണിയും നകുലനും ഗംഗയുമായി മാരുതി 800 മാടമ്പള്ളിക്കു പുറത്തേക്കു പ്രവേശിക്കുമ്പോൾ കൊതിയോടെ ഓടിപ്പോയ് പടിവാതിലിൽ ചെന്നെൻ മിഴിരണ്ടും നീട്ടുന്ന നേരം...' എന്ന് യേശുദാസിന്റെ ശബ്ദത്തിൽ മനോഹരമായ ഗാനം. ഒപ്പം നീണ്ട ഇടനാഴിയിലൂടെ ചുവപ്പ് സാരിയുടുത്ത് ഓടിയെത്തുന്ന ശ്രീദേവി. 31 വർഷം മുൻപു ചിത്രീകരിച്ച ആ സീനിൽ നിന്ന് അതേപടി ഓടിയെത്തിയതു പോലെയായിരുന്നു മണിച്ചിത്രത്താഴിന്റെ റീ-റിലീസ് കാണാൻ വിനയ പ്രസാദ് വന്നത്. “മണിച്ചിത്രത്താഴ്' മലയാളികൾക്ക് ഒരു വികാരമാണ്. മൂന്നു പതിറ്റാണ്ടിനു ശേഷമുള്ള തിരിച്ചുവരവിൽ, നിറഞ്ഞ സദസ്സിൽ ഉയർന്നു കേൾക്കുന്ന കയ്യടികൾ തന്നെ സാക്ഷ്യം. ആ ചിത്രം എത്രത്തോളം ഗംഗയുടെയും നാഗവല്ലിയുടേതുമാണോ, അത്രത്തോളം തന്നെ ചെമ്പങ്കോട്ടെ ശ്രീദേവിയുടേതുമായിരുന്നു. പെരുന്തച്ചൻ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്ത് വിവിധ തെന്നിന്ത്യൻ ഭാഷകളിലായി 200ൽ അധികം സിനിമകളിൽ അഭിനയിച്ചു. ശ്രീദേവി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ വിനയ പ്രസാദ്, ഓർമകളുടെ മണിച്ചിത്രത്താഴ് തുറക്കുന്നു.

വർഷങ്ങൾക്കിപ്പുറം അന്നത്തെ അതേ
ആവേശത്തോടെ പ്രേക്ഷകർ സിനിമയെ
സ്വീകരിക്കുമ്പോൾ, എന്താണു മനസ്സിൽ?

എന്താണു പറയേണ്ടതെന്ന് അറിയില്ല. അദ്ഭുതമാണ്. 31 വർഷം മുൻപ് ആദ്യമായി മണിച്ചിത്രത്താഴ്' കണ്ടത് കൊച്ചിയിലെ തിയറ്ററിൽ വച്ചാണ്. സിനിമാക്കാരും അന്നത്തെ മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു കൂടെ. അന്ന് ഈ സിനിമ കാണുമ്പോൾ എനിക്ക് മലയാളം അത്ര അറിയില്ല. ഇന്നു കാണുമ്പോൾ എനിക്ക് ഡയലോഗുകൾ മനസ്സിലാകുന്നുണ്ട്. അതുകൊണ്ടുതന്നെ കാഴ്ച മാറി. കുട്ടിക്കൊന്നൂല്യ, ആടിക്കോളൂ, നേരം വെളുക്കണ വരെ ആടിക്കോളൂ' എന്ന ഇന്നസന്റേട്ടന്റെ ഡയലോഗിനൊക്കെ ഇപ്പോഴും എന്തു പുതുമയാണ്. ആളുകൾക്ക് ഓരോ ഡയലോഗും പശ്ചാത്തല സംഗീതവും വരെ മനഃപാഠമാണ്.

هذه القصة مأخوذة من طبعة September 07,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة September 07,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.