തോറ്റതു കാലം
Manorama Weekly|October 26, 2024
കഥക്കൂട്ട്
തോമസ് ജേക്കബ്
തോറ്റതു കാലം

കാലം കാത്തുനിന്ന രചനകളുണ്ട്. കാലത്തെ തോൽപിച്ച് ഒരു ദിവസം കൊണ്ട് പൂർത്തിയാക്കിയ രചനകളുമുണ്ട്.

മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകങ്ങളിലൊന്നായ 'പാട്ടബാക്കി' കെ. ദാമോദ രൻ എഴുതിയത് രണ്ടു ദിവസം കൊണ്ടാണ്.

ദാമോദരൻ അന്നു നാടകകൃത്തൊന്നുമല്ല. നാടകമോ മറ്റു കലാപരിപാടികളോ ഉണ്ടെങ്കിൽ കൂടുതൽ കർഷകരെ ആകർഷിക്കാൻ കഴിയുമെന്നു പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിന്റെ ആലോചനായോഗത്തിൽ ദാമോദരനൊന്നു പറഞ്ഞുപോയി. അതിൽ കയറിപ്പിടിച്ചുകൊണ്ട് ഇഎംഎസ് ചോദിച്ചു: തനിക്കൊരു നാടകം എഴുതിക്കൂടേ? കർഷകജീവിതം ചിത്രീകരിക്കുന്ന നാടകമാവണം എന്നുകൂടി ഇഎംഎസ് പറഞ്ഞു.

രണ്ടു ദിവസംകൊണ്ട് ദാമോദരൻ നാടകം എഴുതിക്കൊടുത്തു. കേരളം മുഴുവൻ അരങ്ങേറി ആ നാടകം.

വിമോചന സമരത്തിന് ആക്കം കൂട്ടാൻ “വിഷവൃക്ഷം നാടകം സി.ജെ. തോമസ് എഴുതിയത് മൂന്നു ദിവസം കൊണ്ടാണ്.

വാ തുറന്ന് പട്ടച്ചാരായത്തിന്റെ മണം ഘുമുഘുമാന്ന് അടിച്ച് റോസി തോമസ് പിന്നോട്ടു മാറിയപ്പോൾ സി.ജെ.തോമസ് പറഞ്ഞു: ഇതെഴുതാൻ സ്വൽപം മുച്ചു വേണം.

വിമോചന സമരക്കാർ ഈ നാടകം കേരളം മുഴുവൻ അവതരിപ്പിച്ചുവെങ്കിലും ഇത്തരമൊരു നാടകം എഴുതാൻ സിജെ വേണ്ടായിരുന്നു എന്നു വിമർശനം വന്നപ്പോൾ മരണത്തെ മുഖ്യ കഥാപാത്രമാക്കി നാടകം താൻ മാറ്റിയെഴുതാൻ പോകുന്നുവെന്ന് എം. ഗോവിന്ദന് സിജെ കത്തെഴുതി. പക്ഷേ, വിധി അദ്ദേഹത്തിന് അതിനു സമയം നൽകിയില്ല.

هذه القصة مأخوذة من طبعة October 26, 2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 26, 2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل