ബിഗ്സ്ക്രീനിലെ അമർജ്യോതി
Manorama Weekly|November 23,2024
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
സന്ധ്യ കെ. പി
ബിഗ്സ്ക്രീനിലെ അമർജ്യോതി

പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം, അമൽ നീരദിന്റെ 'ബൊഗെയ്ൻവില്ല' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജ്യോതിർമയി. റൂത്തിന്റെ ലോകം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അമ ൽ നീരദ് ബൊഗെയ്ൻവില്ല ഒരുക്കിയിരിക്കുന്നത്. മറവിയുടെ കാണാക്കയങ്ങളിൽ കൈകാലിട്ടടിക്കുന്ന റീത്തുവിന്റെ ആന്തരിക സംഘർഷങ്ങളും അതിജീവനവും ബിഗ് സ്ക്രീനിൽ കണ്ടിറങ്ങുമ്പോൾ, "താൻ അഭിനയിച്ചില്ലെങ്കിൽ ഞാനീ സിനിമ ഉപേക്ഷിക്കും' എന്ന് ഭർത്താവു കൂടിയായ അമൽ നീരദ് പറഞ്ഞതിന്റെ പൊരുൾ പ്രേക്ഷകർക്ക് പിടികിട്ടും. റീത്തുവായി മറ്റൊരാളെ സങ്കൽപിക്കാൻ പോലുമാകാത്ത വിധം ജ്യോതിർമയി ആ കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. ചിത്രത്തിലെ "ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി' എന്ന പാട്ട് പ്രായഭേദമന്യേ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഭവം, എന്റെ വീട് അപ്പൂന്റേം, പട്ടാളം, കഥാവശേ ഷൻ, പകൽ, മൂന്നാമതൊരാൾ എന്നിങ്ങനെ ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ജ്യോതിർമയിയുടെ രണ്ടാം ഇന്നിങ്സ് പുതിയ രൂപത്തിലും ഭാവത്തിലുമാണ്. ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ജ്യോതിർമയി മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

ഇങ്ങനെയൊരു സിനിമയ്ക്കു വേണ്ടിയാണോ ഇത്രയും നാൾ കാത്തിരുന്നത്?

ചെയ്തു കൊണ്ടിരുന്നതെല്ലാം ഏറക്കുറെ ഒരേ തരത്തിലായി തുടങ്ങിയപ്പോൾ, ഇനിയൊരു നല്ല തിരക്കഥ വരുമ്പോൾ അഭിനയിക്കാം എന്നു കരുതി കാത്തിരുന്നതാണ്. മനഃപൂർവം ഇടവേളയെടുത്തതല്ല. പക്ഷേ, ഒരു സമയം കഴിഞ്ഞപ്പോൾ ഈ കാത്തിരിപ്പിനെക്കുറിച്ച് ഞാൻ തന്നെ മറന്നു പോയി. പിന്നെ നല്ല അവസരങ്ങളുമായി ആരും വന്നിട്ടില്ല. ഒന്നുരണ്ട് കഥകൾ കേട്ടെങ്കിലും ചെയ്യണം എന്ന് തോന്നിയതൊന്നും ഉണ്ടായില്ല. നമുക്കു ചെയ്ത് ഫലിപ്പിക്കാൻ പറ്റുന്ന ഒരു കഥാപാത്രമൊക്കെ കിട്ടുമ്പോഴായിരിക്കും നല്ല സിനിമകളും വേഷങ്ങളും സംഭവിക്കുക. ഈ കഥാപാത്രം നന്നായി ചെയ്യാൻ പറ്റി, അതിനപ്പുറം ഞാനൊരു ഗംഭീര നടിയാണെന്ന ഒരു മിഥ്യാധാരണയും എനിക്കില്ല. ഞാൻ നന്നായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അമലിനും ബോഗയ്ൻവില്ലയിലെ മറ്റ് അണിയറപ്രവർത്തകർക്കുമാണ്.

അമൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ വളിച്ചപ്പോൾ എന്തായിരുന്നു ജ്യോതിർമയിയുടെ പ്രതികരണം?

هذه القصة مأخوذة من طبعة November 23,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 23,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل