ഇക്കുറി സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഇന്ദ്രൻസ് പ്രധാന വേഷം ചെയ്ത് കുടുംബസദസ്സുകൾ ഏറ്റു വാങ്ങിയ "ഹോം' എന്ന സിനിമയ്ക്ക് ഒരവാർഡു പോലും ലഭിച്ചിരുന്നില്ല. തനിക്കെന്നല്ല, ഹോം സിനിമയുടെ ഏതെങ്കിലും ഒരു വിഭാഗത്തിന് ഒരവാർഡെങ്കിലും കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഒന്നും കിട്ടാതെ വന്നപ്പോൾ ജൂറി ആ സിനിമ കണ്ടിട്ടുണ്ടാവില്ലെന്നുമായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. ആ ഭാഷയ്ക്കും വാക്കുകൾക്കും ശക്തിയുണ്ടായിരുന്നുവെങ്കിലും വർത്തമാനശൈലിയുടെ ഭാവം സൗമ്യത തന്നെയായിരുന്നു. നിഷ്കളങ്കതയുടെ ആവരണം പൊതിഞ്ഞു കൊണ്ടുള്ള ആ വർത്തമാനം ചില ചാനലുകൾക്കു മുമ്പിൽ ഇന്ദ്രൻസ് തുറന്നു വിട്ടു. താണസ്വരമെങ്കിലും അത് എത്തെണ്ടിടത്ത് എല്ലാം എത്തിയിരുന്നു.
കോന്നിയിൽ "ലൂയിസ്' എന്ന സിനിമ യുടെ ലൊക്കേഷനിൽ വച്ച് ഇന്ദ്രൻസ് "നാന'യോട് സംസാരിക്കുമ്പോഴും ഈ കലാകാരന് ഏറെ രോഷാകുലനാകാനൊന്നും കഴിഞ്ഞില്ല.
“ഹോം' സിനിമയിലെ താങ്കളുടെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം അതു വരെ ചെയ്തിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായിരുന്നല്ലോ. അതിനുശേഷമുള്ള താങ്കളുടെ അഭിനയജീവിതത്തിലെ പരിവർത്തനത്തെക്കുറിച്ച് പറയാമോ?
പരിവർത്തനം ഉണ്ടായോ എന്നെനിക്കറിയില്ല. പക്ഷേ, സിനിമയിൽ വലിയ വേഷങ്ങൾ ചെയ്യാൻ എന്നെ വിളിക്കു ന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതാണ് ഞാൻ കാണുന്ന ഒരു പരിവർത്തനം.
ആ രീതിയിൽ വരുന്ന കഥാപാത്രങ്ങൾ എങ്ങനെ ഏത് രീതിയിലാണ് താങ്കൾ തെരഞ്ഞടുക്കുന്നത്?
തെരഞ്ഞെടുക്കലൊക്കെ പഴയ രീതി തന്നെ. കഥയും കഥാപാത്രവും ഒക്കെ നല്ലതാണോ, ശക്തമാണോ എന്നെല്ലാം നോക്കുന്നതിലും ഉപരി ബന്ധങ്ങൾക്കാണ് വില കൊടുക്കുന്നത്. പിന്നെ, നല്ല മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതിയവരൊക്കെ ചെയ്യുന്ന പല സിനിമകളും നല്ലതാണ്. അത് കാണുമ്പോൾ ഉത്സാഹം കൂടും. നല്ല കഥ കേൾക്കുമ്പോൾ അത് എത്രയും പെട്ടെന്ന് ചെയ്യണമെന്ന് തോന്നും.
ഇപ്പോൾ അധികവും നായക കഥാപാത്രങ്ങളായി അഭിനയിക്കാനുള്ള വേഷങ്ങളല്ലേ ലഭിക്കുന്നത്?
എല്ലാം അങ്ങനെയെങ്കിലും കിട്ടുന്നതിൽ മിക്കതിനും നീളം കൂടും. അപ്പോൾ കൂടുതൽ ദിവസങ്ങൾ ഷൂട്ടിംഗിനായി നൽകേണ്ടി വരും.
ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാൽ ആ റോൾ ചെയ്യാൻ തയ്യാറാകുന്നുണ്ടോ?
هذه القصة مأخوذة من طبعة June 16, 2022 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 16, 2022 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്
ബസൂക്ക
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക
ആരാണ് ബെസ്റ്റി?
ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ