
ഹായ് സാന്ദ്ര.. സുഖമാണോ?
അതെ. സുഖം.
കഴിഞ്ഞ കുറച്ചുനാളുകളായി സാന്ദ്രയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് നിർമ്മാണ രംഗത്തു നിന്നും കേട്ടിരുന്നത്. ഇന്നത് നിർമ്മാതാക്കൾ വേഴ്സസ് താരങ്ങൾ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നത്?
പ്രശ്നങ്ങൾക്ക് കുറച്ച് പഴക്കമുണ്ട്. അവ ഇപ്പോൾ മറ നീക്കി പുറത്തു വന്നിരിക്കുകയാണെന്നു മാത്രം.
ഒന്ന് ഡീറ്റെയിൽ ചെയ്യാമോ?
കഴിഞ്ഞ 15 കൊല്ലത്തിനിടെ സിനിമയിൽ കുറേയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽ പ്രധാനം സാറ്റലൈറ്റ് റൈറ്റ്സും ഒ.ടി.ടിയുമാണ്. മുമ്പ് കയ്യിൽ കാശുള്ളവർ മാത്രമാണ് സിനിമ ചെയ്തിരുന്നത്. ഇന്നതിന്റെ ആവശ്യമില്ല. നന്നായി ഡീൽ ഉറപ്പിക്കാൻ കഴിവുള്ള ആർക്കും പടം ചെയ്യാം. ചാനലുകളിൽ നിന്നുള്ള സാറ്റലൈറ്റ് റൈറ്റും ഒ.ടി.ടി കച്ചവടവുമൊക്കെ പറഞ്ഞുറപ്പിച്ചശേഷം കുറേ പണം റോൾ ചെയ്ത് ആർക്കും സിനിമ നിർമ്മിക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. അങ്ങനെ വന്നതോടെ താരങ്ങൾക്ക് നിർമ്മാതാക്കൾ എന്നാൽ വെറും ക്യാഷ്യർ മാത്രമായി മാറി.
ഒരു നിർമ്മാതാവിനെ സമ്മർദ്ദത്തിലാക്കിയാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങൾക്കും. അങ്ങനെ വന്നതോടെ പല നിർമ്മാതാക്കൾക്കും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവഗണനയും നേരിടേണ്ടി വരുന്നു. ഇത്രയധികം കാശ് മുടക്കി പടമെടുക്കുന്ന ഒരാളോട് കാട്ടേണ്ട ഒരു സാമാന്യ മര്യാദയുണ്ടല്ലോ. അതുപോലും പലരും കാട്ടാറില്ല. നിർമ്മാതാവിന് താരങ്ങളെ നാളെയും ആവശ്യമുണ്ട്. അതുകൊണ്ട് അവരെ എത്ര വെറുപ്പിച്ചാലും അവർ പിന്നെയും നമ്മുടെ പിന്നാലെ വന്നുകൊള്ളും എന്ന് ചിലരൊക്കെ ചിന്തിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്.
നല്ല ചിത്രങ്ങൾ പലപ്പോഴും ഉണ്ടാകാതെ പോകുന്നതിന് പിന്നിലും ഈ മനോഭാവമാണോ?
ചുരുക്കം ചിലരുടെ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള സിനിമകളാണ് പലപ്പോഴും തയ്യാറാ ക്കപ്പെടുന്നത്. ചില സംവിധായകർക്ക് താരങ്ങളുടെ അടുത്ത് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കണമെന്നില്ല. ചിലർക്ക് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കാനാകും. പക്ഷേ, അത് എക്സിക്യൂട്ട് ചെയ്തെടുക്കാൻ അവർക്കാകില്ല. അങ്ങനെ വരുമ്പോൾ ചില ടൈറ്റ് പാറ്റേൺ സിനിമകൾ ആവർത്തിക്കപ്പെടും. അതിന്റെ ദോഷവശങ്ങൾ അടുത്തിടെയായി നാം കാണുന്നുണ്ട്.
هذه القصة مأخوذة من طبعة March 16-31, 2025 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 16-31, 2025 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

കത്തനാർ
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കത്തനാർ

എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...
മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന ഒരു കോമ്പിനേഷനാണ് സംവിധായകൻ സത്യൻ അന്തിക്കാടും നടൻ മോഹൻലാലും

പരിവാർ
മോതിരം കിട്ടാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് \"പരിവാർ

തുടക്കം ഉഷാർ ശ്രുതി ഹാപ്പിയാണ്
2025 ന്റെ തുടക്കം ഉഷാറായതിന്റെ സന്തോഷത്തിലാണ് ശ്രുതി ജയൻ. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അഃയിലെ ജിൻസിയായി വേഷപ്പകർച്ച നടത്തിയ ശ്രുതി ജയനെത്തേടി പ്രശംസകൾ വന്നുനിറയുകയാണ്. വർഷത്തുടക്കം ജിൻസി തന്ന സന്തോഷം പോലെതന്നെ തന്റെ ഏറ്റവും വലിയ സന്തോഷമായ രാജശ്യാമ എന്ന കലാക്ഷേത്രയ്ക്കും തുടക്കമായിരിക്കുകയാണ്. തന്റെ സന്തോഷങ്ങളും ഒപ്പം വിശേഷങ്ങളും ശ്രുതി സംസാരിച്ചുതുടങ്ങി.

ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും
ജോഷിമാത്യുവിന്റെ ദൈവത്തിൻകുന്ന് ആണ് ആദ്യചിത്രം

മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി
ഇല്ല നന്ദൻ... എന്റേതാകുമ്പോൾ എന്റെ ത്രിൽ നശിക്കും.. നിന്റെ ബിനാമിയായി എനിക്കവിടെ ചെന്നു കയറാം. മരണം വരെ ഭൂമിയിൽ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെ തീരണം കളി....

പ്രഭാസ്-അനുപംഖേർ
ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ദാസേട്ടന്റെ സൈക്കിൾ
കുടുംബത്തിന്റെ നിലനിൽപ്പിനായി ദാസേട്ടന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ദാസേട്ടന് ഹൃദയത്തിലിടം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു

കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി
മാറ്റങ്ങൾ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. എന്നാൽ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയ മുണ്ട്. ഇപ്പോൾ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കു ന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകൻ വിജിതമ്പി പറയുന്നു. മലയാളസിനിമയിൽ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.