ഇരുപത് വർഷങ്ങൾക്കുമുമ്പ് അച്ഛൻ സുരേഷ് കുമാർ നിർമിച്ച കുബേരൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് കീർത്തി സുരേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹൻലാൽ-പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയിലൂടെ സിനിമയിലേക്കിറങ്ങിയ കീർത്തി, ദിലീപ് ചിത്രം റിങ് മാസ്റ്ററിൽ നായികയായി.
അതിനുശേഷം ഏഴെട്ട് വർഷത്തേക്ക് കീർത്തിയെ മലയാളത്തിൽ കണ്ടതേയില്ല. ഇടയ്ക്ക് ‘മരയ്ക്കാർ സിനിമയിൽ അതിഥിവേഷത്തിൽ വന്നെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിൽ കൈനിറയെ സിനിമകളുമായി തിരക്കുകളുടെ ലോകത്തേക്കുള്ള തേരോട്ടമായിരുന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ മഹാനടി' എന്ന തെലുങ്ക് സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും കീർത്തി സ്വന്തമാക്കി.
ഒരു നിമിത്തം പോലെ, ഇപ്പോഴിതാ അച്ഛൻ നിർമിച്ച വാശി' എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിൽ ഒരു മുഴുനീള വേഷത്തിൽ എത്തിയിരിക്കുകയാണ് കീർത്തി, വാശി കീർത്തിയെ സംബന്ധിച്ചിടത്തോളം കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൂടിയായിരുന്നു. അച്ഛൻ നിർമാതാവായും അഭിനേതാവായും എത്തിയപ്പോൾ സഹനിർമാതാക്കളായാണ് അമ്മ മേനകയും സഹാദരി രേവതിയും കൂടെക്കൂടിയത്. ഒ.ടി.ടിയിലും തിയേറ്ററിലുമായി തുടരെ വന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായതിന്റെ സന്തോഷത്തിലാണ് കീർത്തി സുരേഷ്. ചെറുപ്പം തൊട്ട് സിനിമ മാത്രം കൊതിച്ച്, എതിർപ്പുകളെ തുരത്തിയോടിച്ച് സിനിമയിലെത്തിയ കീർത്തി സുരേഷ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകം തന്നെ കീഴടക്കിയിരിക്കുകയാണ്.
هذه القصة مأخوذة من طبعة July 2022 من Star & Style.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2022 من Star & Style.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ