മായാത്ത മധുരഗാനം
Star & Style|November 2022
വടേരി ഹസ്സനെന്ന മരക്കച്ചവടക്കാരൻ മുൻകൈയെടു ത്താണ് ബാബുരാജിനെ കുറിച്ച് ആദ്യമായൊരു സ്മര ണിക പ്രസിദ്ധീകരിക്കുന്നത്. പുസ്കത്തിന്റെ എഡിറ്റിങ് അനുഭവങ്ങളുമായി ജമാൽ കൊച്ചങ്ങാടി
ജമാൽ കൊച്ചങ്ങാടി
മായാത്ത മധുരഗാനം

ബാബുരാജ് എന്ന സംഗീത മാന്ത്രികനെ കുറിച്ച് പറഞ്ഞു കേട്ട കഥകളിലെ നെല്ലും പതിരും തിരിച്ചറിയാതെയാണ് പലരും ഫീച്ചറുകളും ഡോക്യുമെന്ററികളും രചിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ കുറിച്ച് ഫീച്ചർ സിനിമയെടുക്കണമെന്ന ആഗ്രഹവുമായി രണ്ട് സംവിധായകരെങ്കിലും എന്നെ സമീപിച്ചിരുന്നു. തീർച്ചയായും ബാബുരാജിന്റെ ജീവിതകഥയിൽ വിള്ളലുകളുണ്ട്. ഉത്തരം കിട്ടേണ്ട ചോദ്യങ്ങളുണ്ട്. എന്നാൽ യാഥാർഥ്യങ്ങളോട് കഴിയുന്നത് ചേർന്നുനിൽക്കാൻ ഇത്തരം പ്രൊജക്ടുകളുമായി വരുന്നവർക്ക് കഴിയണം.

കൊൽക്കത്തയിൽ നിന്ന് ആദരപൂർവം വിളിച്ചു കൊണ്ടുവന്ന് ഇവിടെ പാർപ്പിക്കുകയും വിവാഹം ചെയ്തു കൊടുക്കുകയും ചെയ്ത ബംഗാളി സംഗീതജ്ഞൻ കുടുംബം ഉപേക്ഷിച്ചു പോവുക, എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തിന്റെ മകൻ പിതാവിനെ തേടി അപരിചിതമായ ഒരു നഗരത്തിലേക്ക് കള്ളവണ്ടി കയറിയും വയറ്റത്തടിച്ചു പാടിയും യാത്ര പോവുക... കേരളത്തിന്റെ അഭിമാനമായ സംഗീത മാന്ത്രികൻ എം.എസ്. ബാബുരാജിന്റെ ബാല്യകാലത്തെക്കുറിച്ചുള്ള ഇത്തരം കഥകൾ മലയാളിയുടെ പൊതുബോധത്തിൽ ഉണങ്ങാത്ത മുറിവായി ഉറച്ചു പോയിരിക്കുന്നു.

ബാബുരാജിന്റെ മൂത്ത മകൾ സാബിറയ്ക്ക് ചോദിക്കാനുള്ള മറുചോദ്യമിതാണ്: വല്യാപ്പ കോഴിക്കോട്ടെ കണ്ണമ്പറമ്പ് ശമശാനത്തിൽ എന്നെന്നേയ്ക്കുമായി ഉറങ്ങിക്കിടക്കുമ്പോൾ എന്തിനാണ് അദ്ദേഹത്തെ തേടി എന്റെ ഉപ്പ വിദൂരമായ ഉത്തരേന്ത്യൻ നഗരത്തിലേക്ക് പോകുന്നത്? ഈ ചോദ്യം ബാബുരാജ് എന്ന ലെജൻഡിന്റെ ബാല്യകാല ജീവിതത്തെ ചൂണ്ടി നിൽക്കുന്ന മിസ്റ്ററിക്കുള്ള ഉത്തരം കൂടിയാണ്...

ബംഗാളി സംഗീതജ്ഞന്റെ മകൻ

കോഴിക്കോട്ടെ ഒരു സമ്പന്നന്റെ കുടുംബത്തിലെ വിവാഹാഘോഷത്തിൽ സംഗീതസദിര് നടത്താനാണ് ഉസ്താദ് ജാൻ മുഹമ്മദിനെ കൊൽക്കത്തയിൽ നിന്ന് കൊണ്ടുവന്നത്. തന്റെ സംഗീതജ്ഞാനം കോഴിക്കോട്ടെ കുട്ടികൾക്ക് പകർന്നു കൊടുത്ത് അദ്ദേഹം ഇവിടെ തന്നെ താമസിക്കട്ടെ എന്ന് നഗരത്തിലെ സംഗീതാസ്വാദകർ തീരുമാനിച്ചു. മാത്രമല്ല, വാഴക്കാടുള്ള ഫാത്തിമ സുഹറ എന്ന ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികൾ പിറന്നു. മുഹമ്മദ് സാബിറും അബ്ദുൽ മജീദും. മുഹമ്മദ് സാബിർ (എം.എസ്) ആണ് നമ്മുടെ പ്രിയങ്കരനായ എം.എസ്. ബാബുരാജ്. മലയാളി ബംഗാളി ദാമ്പത്യത്തിൽ കലാകാരന്റെ സൃഷ്ടികളിൽ കേരളത്തിന്റെയും വംഗ സംസ്കൃതിയുടെയും ചേരുവകൾ കൂടിക്കലർന്നത് സ്വാഭാവികം.

هذه القصة مأخوذة من طبعة November 2022 من Star & Style.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 2022 من Star & Style.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من STAR & STYLE مشاهدة الكل
എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 mins  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 mins  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചിരിത്തിളക്കം
Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time-read
3 mins  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 mins  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 mins  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 mins  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 mins  |
April 2023