കേരളത്തിൽ തെരുവുകളിലെ നായശല്യം ഗുരുതരമായ വിഷയം തന്നെ അവയെ മുഴുവൻ കൊന്നൊടുക്കണമെന്ന് വാദിക്കുന്നവരും കൊലപാതകം പരിഹാരമല്ല എന്നു വാദിക്കുന്നവരും തമ്മിൽ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും യുദ്ധമാണ്. ഇവയെ പിടിച്ച് മൃഗസ്നേഹികളുടെ വീട്ടിലെത്തിച്ചാൽ പരിഹാരമായി എന്നു വിചാരിക്കുന്നവരും പ്രജനന നിയന്ത്രണ പദ്ധതി പണം തട്ടാനുള്ള പണിയാണെന്ന് വിശ്വസിക്കുന്നവരും തെരുവുനായ്ക്കളെ നിലനിർത്തുന്നത് വാക്സിൻ ലോബികളാണ് എന്ന് ആരോപിക്കുന്നവരും അതിവൈകാരികമായി പ്രതികരിക്കുന്നുമുണ്ട്. എന്നാൽ വാദപ്രതിവാദ കോലാഹലമല്ല പ്രശ്നത്തിനു പരിഹാരം എല്ലാവർക്കും ഈ പ്രശ്നത്തിൽ ഉത്തരവാദിത്തമുണ്ടെന്നു തിരിച്ചറിയുക.
തെരുവുനായ നിയന്ത്രണം
തെരുവുനായ്ക്കളുടെ വർധനയ്ക്കും കൂടിച്ചേരലിനും മൂലകാരണം പൊതു ഇടങ്ങളിലെ ഭക്ഷണലഭ്യതയാണ്. അതുകൊണ്ടുതന്നെ പ്രധാന പോംവഴി ഭക്ഷ്യാവശിഷ്ടങ്ങൾ നിരത്തുകളിലും മറ്റും ഉപേക്ഷിക്കാതിരിക്കുകയാണ്. തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ പൊതു ഇടങ്ങളിൽ അതു ചെയ്യാതിരിക്കുക. തങ്ങൾ സ്ഥിരമായി ഊട്ടുന്ന നായക്കൾക്ക് മൃഗസ്നേഹികൾ മുൻകൈയെടുത്ത് പ്രതിരോധ കുത്തിവ പ്രജനനനിയന്ത്രണവും നടത്തുക. ഇത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ “വാ കീറിയ ദൈവം ഭക്ഷണം നൽകും എന്നു വിശ്വസിച്ച് തെരുവിലെ നായയെ അതിന്റെ പാട്ടിന് വിടുക. നായ്ക്കളെ വളർത്തുന്നവർ അവയെ തെരുവിലേക്ക് ഉപേക്ഷിക്കുന്ന ക്രൂരത അവസാനിപ്പിക്കുക കൂടി ചെയ്താൽ തെരുവുനായ്ക്കൾ വർധിക്കില്ല.
ഉത്തരവാദിത്തബോധം തീർത്തും ഇല്ലാതെയാണ് നല്ലൊരു ശതമാനം മലയാളികളും നായ്ക്കളെ വളർത്തുന്നത്. വളർത്തുന്നവർ അവയെ സ്വന്തം പുരയിടത്തിനകത്തുതന്നെ നിർത്തുന്നുണ്ടെന്ന് അയൽപക്കക്കാർ കൂടി ഉറപ്പു വരുത്തണം. നായ്ക്കളെ സ്വതന്ത്രമായി അലഞ്ഞുതിരിയാൻ വിടുന്നവർക്ക് 1998 ലെ പഞ്ചായത്ത് രാജ് നിയമപ്രകാരം പിഴശിക്ഷയ്ക്കു വകുപ്പുണ്ടെന്ന് പലർക്കും അറിയില്ല. ഇത്തരം നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം.
هذه القصة مأخوذة من طبعة October 01, 2022 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2022 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും