ചെവി,തൊണ്ട,മൂക്ക് ഒരുമിച്ച് ചികിത്സിക്കുന്നത് എന്തിന് ?
Mathrubhumi Arogyamasika|July 2022
ചെവി, മൂക്ക്, തൊണ്ട എന്നീ അവയവങ്ങളിലുണ്ടാവുന്ന അസുഖങ്ങളും ചികിത്സാരീതികളും എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കും.അതിനാലാണ് ഇ.എൻ.ടി. പ്രത്യേക ശാഖയായി രൂപപ്പെട്ടത്. ഈ അവയവങ്ങളോട് ചേർന്നുകിടക്കുന്ന ഭാഗങ്ങൾ ശരീരഘടനയിലും പ്രവർത്തനങ്ങളിലും ഇഴചേർന്ന് കിടക്കുന്നതിനാൽ ഇ.എൻ.ടി. ആൻഡ് ഹെഡ് ആൻഡ് നെക്ക് എന്ന വിഭാഗമായി ഇപ്പോൾ വിപുലീകരിക്കപ്പെട്ടു
ഡോ.കെ.അശോകമാർ ഇ.എൻ.ടി.വിഭാഗം മുൻപ്രൊഫസറും മേധാവിയും. കോഴിക്കോട്മെഡിക്കൽകോളേജ്
ചെവി,തൊണ്ട,മൂക്ക് ഒരുമിച്ച് ചികിത്സിക്കുന്നത് എന്തിന് ?

മനുഷ്യവിഭാഗം ഭൂമിയിൽ ആവിർഭവിച്ച കാലം മുതലേ പലവിധ അസുഖങ്ങളും കൂടെത്തന്നെ ഉണ്ടായിരുന്നിരിക്കാം. ഓരോ കാലഘട്ടത്തിലും കാലത്തിനനുസരിച്ചുള്ള ചികിത്സകളും നടന്നിട്ടുണ്ടാകാം. ഒടുവിൽ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതാണ് ഇന്ന് കൂടുതൽ ആശ്രയിക്കുന്ന മോഡേൺ മെഡിസിൻ, കാലക്രമത്തിൽ ശരീരത്തിനൊന്നാകെയുള്ള ചികിത്സാരീതിയിൽ മാറ്റം വന്നു. ശരീരത്തിലെ ഓരോ ഭാഗത്തിനും പ്രത്യേകം പഠന വിഭാഗങ്ങളുണ്ടായി. അങ്ങനെ ഇ.എൻ.ടി. എന്ന വിഭാഗവും ഉടലെടുത്തു. ഇ.എൻ.ടി. എന്നാൽ, ചെവി, മൂക്ക്, തൊണ്ട ഈ അവയവങ്ങൾ ഒരുമിച്ച് ഒരു ഡോക്ടർ ചികിത്സിക്കുന്ന രീതിയാണ് ലോകം മുഴുവൻ പ്രചാരത്തിലായത്.

വളർച്ചയുടെ വഴികൾ

നിരവധി മാറ്റങ്ങളിലൂടെയാണ് ഇ.എൻ.ടി. ചികിത്സാരീതി ഇന്ന് കാണുന്ന അവസ്ഥയിലേക്ക് വളർന്നത്. 1835-1911 കാലയളവിൽ ജോഹാൻ കോൺസ്റ്റാൻഡിൻ അഗസ്റ്റ ലൂക്കും ആദം പോളിസ്റ്ററും 1837-1892-ൽ സർ. മോറൽ മെക്കൻസിയും 1848-1915-ൽ ജോൺ ഓർലാൻ ഡോയും 1865-1968-ൽ ഷെവലിയർ ജാക്സണും 1898-1975-ൽ ഇർവിങ് ഗോൾഡ്മാനും ചികിത്സാരീതികളിൽ കാതലായ മാറ്റങ്ങൾക്ക് സഹായിച്ചവരാണ്. ജോർജ് ഷാംബോയുടെ “സർജറി ഓഫ് ദ ഇയർ' എന്ന പുസ്തകവും ഇ.എൻ.ടി. വിഭാഗത്തിന് മഹത്തായ സംഭാവനകൾ നൽകി. തുടർന്നും നിരവധി മഹാരഥന്മാരുടെ ബുദ്ധിയും പ്രാവീണ്യവും ഇ.എൻ.ടി. വിഭാഗത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി. ശാസ്ത്രപുരോഗതിക്കനുസൃതമായി ഇപ്പോഴും ചികിത്സാരീതികൾ മാറിക്കൊണ്ടിരിക്കുന്നു.

സർജറികളിൽ വന്ന വിപ്ലവം

താരതമ്യേന ഇരുളടഞ്ഞ ഇ.എൻ.ടി. പ്രദേശത്ത് വെളിച്ചമെത്തിക്കാനും വ്യക്തതയോടെ കാണാനും സങ്കീർണങ്ങളായ പല സർജറികളിലേർപ്പെടാനും മെസെർക്ലിങ്ങറും (Messerklinger) സ്റ്റാൻബർഗറും (Stanberger)1980-കളിൽ തുടങ്ങിവെച്ച എൻഡോസ്കോപ്പിക് സർജറികൾ സഹായിച്ചു. 197080-കളിൽ പേടിസ്വപ്നം പോലെയായിരുന്ന സൈനസൈറ്റിസ്, റൈനോസ്പോറിഡിയോസിസ് (rhinosporidiosis) തുടങ്ങിയ അസുഖങ്ങളെ ഒരു പരിധിവരെ ഭേദമാക്കാൻ ഇതുകൊണ്ട് സാധിച്ചു.

هذه القصة مأخوذة من طبعة July 2022 من Mathrubhumi Arogyamasika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة July 2022 من Mathrubhumi Arogyamasika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MATHRUBHUMI AROGYAMASIKA مشاهدة الكل
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023