സംസ്ഥാനത്ത് ഈ വർഷം ഇതിനകം ഒന്നര ലക്ഷത്തോളം പേർക്കാണ് പട്ടിയുടെ കടിയേറ്റതെന്നാണ് റിപ്പോർട്ട്. പേവിഷ ബാധയേറ്റ് ജീവൻ നഷ്ടമായത് 21 പേർക്ക് ഏറെ ദുഃഖകരമായ വാർത്തയാണിത്. ഇവരിൽ ചിലരെങ്കിലും വാക്സിൻ എടുത്തവരാണ് എന്നുള്ളത് ഏറെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വാക്സിൻ എടുത്തിട്ടും അപൂർവമായെങ്കിലും പേവിഷബാധ ഉണ്ടാവാനുള്ള പൊതുവായ കാരണങ്ങൾ നമ്മൾ ശരിയായി മനസ്സിലാക്കേണ്ടതാണ്. എന്നാൽ കേരളത്തിലുണ്ടായ മരണങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ.
നായയുടെ കടിയേറ്റാൽ പേവിഷബാധ ഏൽക്കാതിരിക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ ആദ്യം പറയാം.
കുത്തിവെപ്പ് എത്രയും വേഗം
കടിയേറ്റോ മാന്തിയോ മുറിവുണ്ടായാൽ രണ്ടുതരം മരുന്നുകളാണ് കുത്തിവയ്ക്കുന്നത്.
1. റാബിസ് വാക്സിൻ നിർവീര്യമാക്കിയ റാബിസ് വൈറസ് ആണത്. ഇനാക്ടിവേറ്റഡ് (inactivated) വാക്സിൻ എന്ന് പറയും.
2. RIG അഥവാ റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ അഥവാ 'റെഡിമെയ്ഡ് ആന്റിബോഡി.
ഈ കുത്തിവെപ്പുകൾ രണ്ടും വ്യത്യസ്തരീതിയിലാണ് പ്രവർത്തിക്കുന്നത്. വാക്സിൻ നമ്മുടെ പ്രതിരോധനിരയെ ഉണർത്തും. ഒരാഴ്ചയ്ക്കകം ആന്റിബോഡികളും മറ്റും ശരീരം ഉത്പാദിപ്പിച്ച് തുടങ്ങും. ശരീരത്തിലെവിടെയെങ്കിലും വൈറസ് എത്തിയിട്ടുണ്ടകിൽ അവ അത് കൈകാര്യം ചെയ്തുകൊള്ളും. വൈറസ് വളരെ പതിയെ സഞ്ചരിക്കുന്നതിനാൽ, ലക്ഷ്യസ്ഥാനമായ തലച്ചോറിൽ എത്തുന്നതിന് മുൻപുതന്നെ നമ്മുടെ പ്രതിരോധ സംവിധാനം അതിനെ കീഴ്പ്പെടുത്തും.
വാക്സിൻ ഇൻട്രാ ഡെർമൽ ആയോ (ചർമത്തിൽ കൊതുക് കടിച്ചതുപോലെ തടിപ്പുണ്ടാക്കുന്ന കുത്തിവെപ്പ്) അല്ലെങ്കിൽ കോവിഡ് വാക്സിൻ എടുത്തതു പോലെ ഇൻട്രാ മസ്കുലാർ ആയോ കൊടുക്കാവുന്നതാണ്.
കടിയേൽക്കുന്നത് ഏത് ഭാഗത്താണെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വിഷയമാണ്. കാലിലെ നാഡിയിൽനിന്ന് തലച്ചോറിലേക്ക് കുറെയധികം ദൂരമുണ്ട്. വൈറസിനെ സംബന്ധിച്ച് ആഴ്ചകൾ നീളുന്ന യാത്രയാണിത്. എന്നാൽ മുഖത്തോ മറ്റോ ആണ് കടിയേൽക്കുന്നതെങ്കിൽ പെട്ടെന്ന് തന്നെ തലച്ചോറിലേക്ക് എത്താം. അതിനാൽ അത്തരം മുറിവുകൾക്ക് റിസ്ക് കൂടുതലാണ്. മുഖത്തും മറ്റും ആഴത്തിൽ കടിയേറ്റവരിൽ പിൽക്കാലത്ത് പേവിഷബാധ ഉണ്ടായിട്ടുണ്ട്. വാക്സിൻ എടുത്തവരിലും അപൂർവമായെങ്കിലും.
هذه القصة مأخوذة من طبعة October 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്