പ്രമേഹം ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയായി മാറിയിരിക്കുന്നു. പല കാരണങ്ങളാലാണ് പ്രമേഹം ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഓരോ വ്യക്തിയുടെയും പൊതുവായ ആഹാരരീതി കഴിക്കുന്ന മരുന്നിന്റെ അളവ്, ഉറക്കത്തിന്റെ ദൈർഘ്യം എന്നിവയുടെയുമൊക്കെ അടിസ്ഥാനത്തിലാണ് ആഹാരരീതി ചിട്ടപ്പെടുത്തേണ്ടത്. ചിട്ടയായ ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെയും അതിനെ ത്തുടർന്നുണ്ടാകാവുന്ന പല പ്രശ്നങ്ങളെയും വലിയൊരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.
അരിയാഹാരം പൂർണമായും ഒഴിവാക്കേണ്ട
പ്രമേഹം എന്ന് കേൾക്കുന്നതോടെ അരിയാഹാരം ഉപേക്ഷിക്കണമെന്ന് കരുതുന്നവരാണ് ഏറെയും. എന്നാൽ അരിയാഹാരം പൂർണമായും വേണ്ടെന്നു വെയ്ക്കേണ്ടതില്ല. അമിതമായ പച്ചരിയുടെ ഉപയോഗം നിയന്ത്രിക്കണം. അതിന് പകരം കുത്തരി കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കുക. പ്രഭാതഭക്ഷണമായി സാധാരണ ഉപയോഗിക്കുന്ന ഇഡ്ഡലി, ദോശ, അപ്പം തുടങ്ങിയ പച്ചരി കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങൾ പകരം നുറുക്ക് ഗോതമ്പ് ഉപ്പുമാവ്, ഓട്സ് തുടങ്ങിയവ കൊണ്ട് അപ്പം ഉണ്ടാക്കുന്നതാണ് ഉത്തമം.
തവിടോടുകൂടിയ ധാന്യങ്ങൾ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അതോടൊപ്പം വിറ്റാമിൻ ബി തുടങ്ങിയവയുടെ ലഭ്യതയും കൂടും.
ഉപ്പ് കുറയ്ക്കാം
പ്രമേഹത്തോടൊപ്പം ബാധിക്കുന്ന മറ്റൊരു രോഗാവസ്ഥയാണ് രക്താതിമർദം. പഞ്ചസാരയുടെ അളവ് നിയ ന്ത്രിക്കുന്നതോടൊപ്പം ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ രക്തസമ്മർദവും നിയന്ത്രിക്കാം. അതുപോലെ ഡയബെറ്റിക് നെഫ്രോപ്പതിയിലേക്ക് എത്തപ്പെടാനുള്ള സാധ്യതയും കുറയുന്നു. ബേക്കറിപ്പലഹാരങ്ങൾ, സംസ്ക്കരിച്ചതും പ്രിസർവ് ചെയ്തതുമായ ആഹാരങ്ങൾ, അച്ചാറുകൾ, പപ്പടം ഇവയിലെല്ലാം ഉപ്പിന്റെ അളവ് കൂടുതലാണ്. സോഡിയത്തിന്റെ അളവ് കുറവുള്ള ആപ്പിൾ, പിയർ തുടങ്ങിയ പഴങ്ങളും കുമ്പർ തുടങ്ങിയ പച്ചക്കറികളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
പഴങ്ങൾ ആവശ്യമാണ് പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
هذه القصة مأخوذة من طبعة November 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്