ഈ രോഗം കാരണം ഞാൻ വലഞ്ഞു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പാടില്ല. ദിവസം രണ്ടുനേരം ഇഞ്ചക്ഷൻ എടുക്കണം. കോളജിൽ നിന്ന് ടൂർ പോകാൻ പോലും വീട്ടുകാർ സമ്മതിക്കുന്നില്ല.'ടൈപ്പ് 1 പ്രമേഹം ബാധിച്ച പതിനെട്ടുകാരനായ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ വാക്കുകളാണ് ഇത്. സമാനമായ പ്രയാസമനുഭവിക്കുന്ന ഒട്ടേറെ പ്രമേഹ രോഗ ബാധിതർ സമൂഹത്തിലുണ്ട്. പ്രമേഹം എന്ന രോഗം നിർണയിക്കപ്പെടുന്നതോടെ ആവശ്യമായി വരുന്ന ജീവിതശൈലി ക്രമീകരണങ്ങളും തുടർച്ചയായി വേണ്ടിവരുന്ന മരുന്നുകളും ഇഞ്ചക്ഷനും ഇടയ്ക്കിടെയുള്ള രക്തപരിശോധനയും ഒക്കെ ചെറുതല്ലാത്ത പ്രയാസമാണ് അവർക്ക് ഉണ്ടാക്കുന്നത്. അതുകൊണ്ട് ചിലർക്ക് വല്ലാത്ത മാനസിക സംഘർഷം ഉണ്ടാകാറുണ്ട്.
ഇത്തരം സാഹചര്യങ്ങളെ മാനസികമായി എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് പ്രമേഹബാധിതർക്കും കൂടെയുള്ളവർക്കും വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
പൊരുത്തപ്പെടാൻ പ്രയാസമുണ്ടായാൽ
പ്രമേഹമുണ്ടെന്ന് അറിയുമ്പോൾ ചിലർക്ക് അതുമായി പൊരുത്തപ്പെടാൻ ചില ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. ഇതിനെ പ്രമേഹവൈഷമ്യം (diabetes distress) എന്നാണ് പറയുക. ടൈപ്പ് 1 പ്രമേഹ ബാധിതരിൽ 25 ശതമാനം പേരിലും ടൈപ്പ് 2 പ്രമേഹ ബാധിതരിൽ 20 ശതമാനം പേരിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്: 1. തനിക്ക് പ്രമേഹം ബാധിച്ചതോർത്ത് കഠിനമായ ദേഷ്യവും നിരാശയും അനുഭവപ്പെടുക. പ്രമേഹ പരിചരണം ആവശ്യപ്പെടുന്ന ജീവിതശൈലി ക്രമീകരണങ്ങളെകുറിച്ച് അസ്വസ്ഥത തോന്നുക.
2. പ്രമേഹം നിയന്ത്രിക്കാൻ ആവശ്യമായ കാര്യങ്ങൾ താൻ ചെയ്യുന്നില്ല എന്ന കുറ്റബോധം തോന്നുക. അതേസമയം തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള പ്രചോദനം തോന്നാത്ത അവസ്ഥ.
3. കൃത്യമായ സമയത്ത് രക്തപരിശോധനകൾ നടത്താനും ഡോക്ടറെ സന്ദർശിക്കാനും വിമുഖത കാട്ടുക.
4. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ അവലംബിക്കുക. പ്രത്യേകിച്ചും മാനസികസമ്മർദം അനു ഭവപ്പെടുന്ന സമയത്ത് മധുരവും കൊഴുപ്പും കൂടിയ ഭക്ഷ്യവസ്തുക്കൾ അമിതമായി കഴിക്കുക.
5. ഒറ്റപ്പെട്ടു പോയതായി തോന്നുക. ആരും തന്നെ മനസ്സിലാക്കാൻ തയ്യാറാകുന്നില്ല എന്ന ചിന്ത.
هذه القصة مأخوذة من طبعة November 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്