പല്ല് സംരക്ഷിക്കാം ചെറുപ്പം മുതൽ
Mathrubhumi Arogyamasika|December 2022
ശരീരത്തിലെ ഏറ്റവും ഉറപ്പേറിയ ഭാഗമാണ് പല്ല്. പക്ഷേ, പല്ലിന്റെ ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ ആ ഉറപ്പ് പലർക്കുമില്ല. പല്ലിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ചെറുപ്പംമുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒട്ടേറെയുണ്ട്
ഡോ.അഞ്ജന ജി.എച്ച്.ഒ.ഡി പീഡിയാട്രിക് പ്രിവന്റീവ്ഡെൻറിസ്ട്രി റോയൽഡെന്റൽകോളേജ്, പാലക്കാട് എഡിറ്റർ കേരളഡെന്റൽഭജണൽ
പല്ല് സംരക്ഷിക്കാം ചെറുപ്പം മുതൽ

ചിരിക്ക് മനോഹാരിത നൽകുന്നതിനു പിന്നിൽ നിരയൊത്ത ആരോഗ്യമുള്ള പല്ലിന് പ്രധാന പങ്കുണ്ട്. എങ്കിലും നമ്മുടെ നാട്ടിൽ പല്ല് പരിശോധിക്കാനായി മിക്കവരും ദന്തഡോക്ടറെ കാണാനെത്തുന്നത് പല്ലിന് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ബാധിക്കുമ്പോൾ മാത്രമാണ്. എന്നാൽ, പല വിദേശരാജ്യങ്ങളി ലും ആറുമാസത്തിലൊരിക്കൽ പല്ലുപരിശോധന നിർബന്ധമാണ്. പല്ലിനുണ്ടാകുന്ന പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.

ദന്തപരിചരണവും സ്പെഷ്യാലിറ്റികളും

ദന്തപരിചരണം ആധുനികവൈദ്യശാസ്ത്രത്തിന്റെ വളരെ പ്രധാനമേഖലയായി ഇപ്പോൾ മാറിക്കഴിഞ്ഞു. ദന്തചികിത്സയുമായി ബന്ധപ്പെട്ട് വിവിധ ഇപ്പോൾ നിലവിലുണ്ട്. ഓറൽ മെഡിസിനും റേഡിയോളജിയും പല്ലുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ആധുനികചികിത്സകളും രോഗനിർണയമാർഗങ്ങളും കൈകാര്യം ചെയ്യുന്നു. പല്ലുകളുടെയും താടിയെല്ലുകളുടെയും ഘടനാപരമായ തകരാറുകൾ പരിഹരിക്കാനുള്ള സ്പെഷ്യാലിറ്റിയാണ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി.

പെരിയോഡോണ്ടിക്സ് സ്പെഷ്യാലിറ്റികൾ മോണയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ചികിത്സാസേവനം നൽകുന്ന വിഭാഗമാണ്. പീഡിയാട്രിക് ഡെന്റിസ്ട്രി കുട്ടികളിലെ ദന്തരോഗങ്ങളെ കൈകാര്യംചെയ്യുന്ന വിഭാഗമാണ്. പല്ലും അനുബന്ധഭാഗങ്ങളും മാറ്റിസ്ഥാപിക്കുന്ന വിഭാഗമാണ് പ്രോസ്തോഡോണ്ടിക്ല്.കൺസർവേറ്റീവ് ഡെന്റിസ്ട്രിയും എൻഡോഡോണ്ടിയ്ക്കും പല്ലിന്റെ സൗന്ദര്യപരമായ കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം കേടുവന്ന പല്ല് റൂട്ട് കനാൽ ചികിത്സയിലൂടെയും മറ്റും നിലനിർത്താനുള്ള ചികിത്സകളും ചെയ്യുന്നു. ഓർത്തോഡോണ്ടിക്സും ഡെന്റോ ഫേഷ്യൽ ഓർത്തോപീഡിക്സും നിരതെറ്റിയ പല്ലുകളെ ചികിത്സിക്കുന്ന വിഭാഗമാണ്.

ഓറൽ പാത്തോളജി വിഭാഗം വായയിലെ അസുഖങ്ങളെ നിർണയിക്കുന്ന അതിസൂക്ഷ്മ പരിശോധനകൾ നടത്തുന്നു. ദന്തചികിത്സാവിഭാഗങ്ങളിലെ പുതിയ മുന്നേറ്റമാണ് ഇംപ്ലാന്റോളജി, ബയോ ഇംപ്ലാന്റുകളുപയോഗിച്ച് നഷ്ടമായ പല്ലുകളെയും മറ്റും പുനഃസ്ഥാപിക്കുന്ന ചികിത്സാസംവിധാനമാണിത്.

هذه القصة مأخوذة من طبعة December 2022 من Mathrubhumi Arogyamasika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 2022 من Mathrubhumi Arogyamasika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MATHRUBHUMI AROGYAMASIKA مشاهدة الكل
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023