ഒന്നിൽ കൂടുതൽ കുട്ടികളു ള്ള വീടുകളിലൊക്കെ കുട്ടി കൾ തമ്മിലുള്ള വഴക്കുകൾ സാധാരണമാണ്. സ്നേഹ ത്തോടെ ഇരുന്ന് കളിക്കു ന്നതിനിടയിലാകാം ഇവർ അടികൂടുന്നത്. എന്നാൽ, തമ്മിൽ കണ്ടാൽ എപ്പോഴും വഴക്കിടുന്നവരുമുണ്ട്. ഈ വഴക്കുകൾ പരിഹരിക്കാൻ ഏറെ സമയം ചെലവഴിക്കേ ണ്ടി വരുമ്പോൾ മാതാപിതാ ക്കൾക്ക് ഇതൊരു തലവേദ നയായി മാറുന്നു. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഇത്തരം കുട്ടിവഴക്കുകൾക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉള്ളതായി തോന്നാറില്ല. വെറുതെ വഴക്കിടുകയാണ് എന്നാണ് പൊതുവേ മാതാപിതാക്കൾ പറയുക. എന്നാൽ, കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതിന് പിന്നിൽ വളരെ പ്രാധാന്യമുള്ള പല കാരണങ്ങളും ഉണ്ടാകാം.
സഹോദരങ്ങളുടെ ജനനം
അതുവരെ കുടുംബത്തിൽ എല്ലാവരുടെയും ഓമനയും ശ്രദ്ധാകേന്ദ്രവുമായി നിന്നിരുന്ന കുട്ടി സഹോദരന്റെയോ സഹോദരിയുടെയോ ജനനത്തോടുകൂടി തന്റെ പ്രധാന്യം കുറഞ്ഞു പോയി എന്ന് ചിന്തിക്കുന്നത് സ്വഭാവികമാണ്. കാരണം അതുവരെ സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിക്കാൻ അവർക്ക് അധികമൊന്നും കാത്തിരിക്കേണ്ടി വന്നിരുന്നില്ല.
എന്നാൽ അടുത്ത കുട്ടി കൂടി ആകുന്നതോടെ മാതാപിതാക്കളുടെ ഉത്തരവാദി ത്വങ്ങൾ കൂടുകയും എല്ലാ കാര്യങ്ങളും ഉടനടി ചെയ്യാൻ സമയം കിട്ടാതെ വരുകയും ചെയ്യാം. തനിക്കുവേണ്ടി മാത്രം സമയം ചെലവഴിച്ചു കൊണ്ടിരുന്ന അച്ഛനമ്മമാർ മറ്റൊരാൾക്കു വേണ്ടി കൂടി കാര്യങ്ങൾ ചെയ്യുന്നത് കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് സ്വീകാര്യമായെന്ന് വരില്ല. മാത്രമല്ല അമ്മ ഗർഭിണിയാ കുന്ന സമയം മുതൽ തന്നെ കുഞ്ഞുവാവ വന്നാൽ പിന്നെ നീ ഔട്ട് ആകുമല്ലോ', "അച്ഛനുമമ്മയ്ക്കും ഇനി കുഞ്ഞുവാവയോട് ആകും കൂടുതൽ സ്നേഹം', 'നീ ഇനി വലിയ കുട്ടിയാണ്. കുഞ്ഞല്ല തുടങ്ങിയ വർത്തമാനങ്ങളൊക്കെ പലരിൽ നിന്ന് കുട്ടി കേൾക്കുന്നുണ്ടാകാം. കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ അമ്മയോടൊപ്പം കിടക്കാൻ പറ്റാത്തത്, പല കാര്യങ്ങളും സ്വയം ചെയ്യേണ്ടിവരുന്നത് ഒക്കെ താൻ തഴയപ്പെടുന്നു എന്ന തോന്നൽ കുഞ്ഞുങ്ങളിലുണ്ടാക്കാം. വീട്ടിൽ വരുന്നവരൊക്കെ കുഞ്ഞിനെ കൂടുതൽ ശ്രദ്ധിക്കുകയും കുഞ്ഞിന് സമ്മാനങ്ങൾ കൊണ്ടു വരുകയുമൊക്കെ ചെയ്യുന്നത് കാണുന്നതോടെ ഇത്തരം ചിന്തകൾ മൂത്ത കുട്ടികളിൽ ശക്തിപ്പെടും. ഇത് പതിയെ കുഞ്ഞിനോടുള്ള ദേഷ്യമായി മാറാം. തന്റെ കളിപ്പാട്ടങ്ങളും മിഠായികളുമൊക്കെ പങ്കുവയ്ക്കേണ്ടി വരുമെന്നുള്ള സങ്കടവും ഈ സമയത്ത് ഇവരിലുണ്ടാകാം.
هذه القصة مأخوذة من طبعة December 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 2022 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്