മെഡിക്കൽ സാങ്കേതികവിദ്യ അതിവേഗം വികാസം പ്രാപിച്ച ഏതാനും വർഷങ്ങളാണ് കടന്നുപോയത്. കോവിഡിനെ തുടർന്ന് വൈദ്യശാസ്ത്ര ഗവേഷണ മേഖലയിലേക്ക് വന്ന വൻ മുതൽമുടക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലുള്ള മുന്നേറ്റവും വൈദ്യശാസ്ത്രത്തി ന്റെ കുതിപ്പിന്റെ വേഗം കൂട്ടിയി ട്ടുണ്ട്. പുതിയ ചികിത്സകൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, പരിശോധനകൾ എന്നിവ വികസിപ്പിക്കാൻ വരുംവർഷങ്ങളിൽ ഗവേഷകരെ സഹായിക്കുന്ന അനേകം മുന്നേറ്റങ്ങളാണ് 2022-ലും ഉണ്ടായത്. ഇത്തരം മുന്നേറ്റങ്ങളും അവ വരുംവർഷങ്ങളിൽ വൈദ്യശാസ്ത്രത്തെ എങ്ങനെ രൂപപ്പെടുത്തുമെന്നും നോക്കാം.
പുതിയ mRNA വാക്സിനുകൾ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എം.ആർ.എൻ.എ.(mRNA) സാങ്കേതികവിദ്യയിലും വാക്സിനുകളിലും മുൻപില്ലാത്തവിധം ഗവേഷകശ്രദ്ധ പതിഞ്ഞിരുന്നു. ഫലപ്രദമായ കോവിഡ് വാക്സിനുകളുടെ വികസനത്തിലും ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ലോകത്താദ്യമായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച വാക്സിനുകൾ കോവിഡിനെതിരേയാണ് ഉപയോഗിച്ചത്. മറ്റ് സാങ്കേതിക വിദ്യകളോട് താരതമ്യം ചെയ്താൽ പല മേന്മകളും mRNA സാങ്കേതികവിദ്യയ്ക്കുണ്ട്. അതുകൊണ്ട് മറ്റുരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സാരീതികൾ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമോ എന്ന ഗവേഷണത്തിലാണ് പല ലാബുകളും.
എം.ആർ.എൻ.എ. എച്ച്.ഐ.വി. വാക്സിനുകൾക്കായി അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇതിനകം മൂന്ന് വ്യത്യസ്ത പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ രോഗത്തിനെതിരേ ഇതുവരെ വാക്സിനുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും വിജയം കണ്ടിരുന്നില്ല. എന്നാൽ പുതിയ സാങ്കേതികവിദ്യ വിജയസാധ്യത വർധിപ്പിക്കുന്നു എന്നാണ് ഗവേഷകർ കരുതുന്നത്. ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫ്ലൂ (ഇൻഫ്ലുവൻസ തടയാനുള്ള വാക്സിനുകളും ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പലവിധ കാൻസറുകൾക്കെതിരേ പ്രതിരോധവ്യവസ്ഥയെ തിരിച്ചുവിടാൻ സഹായിക്കുന്ന തരം കുത്തിവയ്പുകളും ഒരുപക്ഷേ, സമീപഭാവിയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പ്രവചിക്കുന്നു. പാൻക്രിയാറ്റിക് കാൻസർ, കോളൻ കാൻസർ, മെലനോമ എന്നിവയ്ക്കെതിരേയൊക്കെയുള്ള വാക്സിനുകൾ ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
هذه القصة مأخوذة من طبعة January 2023 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 2023 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്