ജീവിതസാഹചര്യങ്ങളിലും രീതികളിലും വന്ന മാറ്റങ്ങൾ കാൻസർ വർധിപ്പിക്കുന്നുണ്ടോ?
കാൻസർ കൂടുന്നുണ്ട് എന്നുതന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള സാധ്യതകൾ കൂടിയത് ഒരു കാരണമാണ്. മുൻപ് പലയാളുകളിലും രോഗം കണ്ടത്താൻ പറ്റിയിരുന്നില്ല. ഇപ്പോൾ ഒട്ടുമിക്കവരിലും കണ്ടെത്താനാകുന്നുണ്ട്. അതിനപ്പുറവും രോഗം കൂടുന്നുണ്ട്. തെറ്റായ ജീവിതശൈലി കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. അക്കൂട്ടത്തിൽ പ്രധാനം ആഹാരത്തിൽ വന്ന മാറ്റങ്ങൾ തന്നെ രണ്ടുതരത്തിലാണ് ആ മാറ്റങ്ങൾ. ഒന്ന് ആഹാരരീതി അതായത് ആഹാരം തന്നെ മാറി. കഴിക്കുന്ന ആഹാരത്തിലെ ഘടകങ്ങളിൽ വന്ന മാറ്റങ്ങളാണ് മറ്റൊന്ന്. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ തോത് കാര്യമായി കുറഞ്ഞിട്ടുണ്ട് ഇന്നത്തെ ഭക്ഷണത്തിൽ കൊഴുപ്പ്, നിറങ്ങൾ, മധുരം, കൃത്രിമരുചികൾ തുടങ്ങിയവ വളരെ കൂടി. ഇതൊക്കെ കാൻസർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.
ആഹാരംപോലെതന്നെ പ്രധാനമാണ് വ്യായാമവും. അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ കാൻസർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും നാരുള്ള ഇനങ്ങളും ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുകയും മതിയായ ശാരീരികായാസം ഉറപ്പാക്കുകയും ചെയ്യുന്നത് കാൻസർ പ്രതിരോധത്തിലും വളരെ പ്രധാനമാണ്.
കാൻസർ പ്രതിരോധത്തിലെ പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?
കാൻസർപ്രതിരോധം എന്നതിൽ പ്രധാനമായും രണ്ട് കാര്യങ്ങളുണ്ട്. ഒന്നാമത് സമഗ്ര പ്രതിരോധം. രണ്ട് നേരത്തേ രോഗം കണ്ടുപിടിക്കൽ. കാൻസർചികിത്സയിലെ പ്രധാന വെല്ലുവിളി വളരെ വൈകി മാത്രം രോഗം കണ്ടെത്തുന്നു എന്നതാണ്. കാൻസർ പ്രതിരോധത്തിനോ രോഗം വന്നവരിൽ നേരത്തേ കണ്ടെത്തുന്നതിനോ ഉള്ള പദ്ധതി നമുക്കില്ല.
കാൻസർ പ്രതിരോധത്തെ വളരെ വിശാലമായി കാണേണ്ടതാണ്. അത് കാൻസറിനപ്പുറം ഒരുവിധം രോഗങ്ങളെയൊക്കെ പ്രതിരോധിക്കാനുള്ള അവബോധ രൂപവത്കരണം തന്നെയാണ്. സ്കൂൾതലം മുതലേ ശരിയായ ഭക്ഷണത്തെക്കുറിച്ചും ശരിയായ ജീവിതശൈലിയെക്കുറിച്ചുമുള്ള ശാസ്ത്രീയാവബോധം പകരാൻ നമുക്ക് കഴിയേണ്ടതുണ്ട്.
هذه القصة مأخوذة من طبعة February 2023 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2023 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്