വൃക്കരോഗമുള്ളവരുടെ എണ്ണം കൂടിവരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമിത ബി.പി.യും നിയന്ത്രണത്തിലല്ലാത്ത പ്രമേഹവുമാണ് 80 ശതമാനം വൃക്കരോഗങ്ങൾക്കും കാരണമാകുന്നത്. ഇത്തരത്തിൽ വൃക്കസ്തംഭനമുണ്ടായാൽ വളരെ പെട്ടെന്നു തന്നെ വൃക്ക മാറ്റിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ വൃക്ക ലഭിക്കാനുള്ള ബുദ്ധിമുട്ടുമൂലം പലർക്കും അത് സാധിക്കാറില്ല.
റീനൽ റീപ്ലേസ്മെന്റ് തെറാപ്പി എന്ന ഡയാലിസിസ്
വൃക്കകളുടെ പ്രവർത്തനശേഷി 90 ശതമാനത്തിലും താഴെയാകുമ്പോൾ രോഗിയുടെ ജീവൻ രക്ഷിക്കാൻ വൃക്കകളുടെ പ്രവർത്തനം ഭാഗികമായെങ്കിലും മറ്റൊരു സംവിധാനത്തിലൂടെ നടത്തുന്നതിനെയാണ് റീനൽ റീപ്ലേസ്മെന്റ് തെറാപ്പി അഥവാ ഡയാലിസിസ് എന്ന് പറയുന്നത്. രക്തത്തിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കുന്ന വൃക്കയുടെ ജോലി കൃത്രിമമായി മറ്റൊരു സംവി ധാനത്തിലൂടെ നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. രക്തത്തിലെ മാലിന്യങ്ങൾ നീക്കുക, ശരീരത്തിൽ അമിതമാകുന്ന വെള്ളം നീക്കുക എന്നിങ്ങനെ രണ്ട് പ്രധാനപ്പെ ട്ട കാര്യങ്ങളാണ് ഡയാലിസിസിലുള്ളത്. വൃക്ക മാറ്റിവയ്ക്കുന്നതുവരെ രോഗിയുടെ ജീവൻ നിലനിർത്തുക എന്നതാണ് ഡയാലിസിസ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഡയാലിസിസ് വേണ്ടിവരുന്നത്
പ്രധാനമായും രണ്ട് സാഹചര്യത്തിലാണ് ഡയാലിസിസ് വേണ്ടിവരുന്നത്.
അക്യൂട്ട് കിഡ്നി ഇൻജുറി: വൃക്കകൾ പെട്ടെന്ന് തകരാറിലായി ഡയാലിസിസ് വേണ്ടി വരുന്ന അവസ്ഥയാണിത്. അക്യൂട്ട് കിഡ്നി ഇൻജുറി എന്ന് ഇത് അറിയപ്പെടുന്നു. മറ്റ് അസുഖങ്ങളൊന്നുമില്ലാത്ത ആളുകളിൽ ചില സാഹചര്യങ്ങൾ മൂലം വൃക്കകൾ പെട്ടെന്ന് പ്രവർത്തനം നിർത്തുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. എലിപ്പനി, പാമ്പുകടി, മറ്റുചില അണുബാധകൾ, വൃക്കയ്ക്ക് ഏൽക്കുന്ന ആഘാതം, വൃക്കയിലേക്ക് രക്തമൊഴുക്ക് കുറയുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് ഇത്തരം വൃക്കസ്തംഭനത്തിന് കാരണം. ചികിത്സയൊപ്പം ഇവർക്ക് താത്കാലികമായി ഡയാലിസിസ് ചെയ്യേണ്ടിവരും. 90 ശതമാനം പേർക്കും വൃക്കയുടെ ആരോഗ്യം തിരിച്ചുകിട്ടുകയും ചെയ്യും. അതിനാൽ പിന്നീട് ഇവർക്ക് ഡയാലിസിസ് ആവശ്യമില്ല.
هذه القصة مأخوذة من طبعة March 2023 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 2023 من Mathrubhumi Arogyamasika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്