കുമളി-കമ്പം-തേനി വഴി മധുര രാമേശ്വരം
Kudumbam|August 2022
തമിഴ്നാടിന്റെ ഹൃദയം തൊട്ട് കുമളി കമ്പം തേനി വഴി മധുര, രാമേശ്വരം വരെ ഒന്ന് പോയി വരാം...
അൻസിൽ എൻ.എ.
കുമളി-കമ്പം-തേനി വഴി മധുര രാമേശ്വരം

തൊടുപുഴയിൽ നിന്ന് കുമളി-തേനി-മധുര-രാമനാഥപുരം വഴി രാമേശ്വരത്തേക്ക് ഗൂഗ്ൾ മാപ്പിൽ 396 കിലോമീറ്ററാണ് ദൂരം. കാണാൻ അൽപം ചന്തം കുറവാണെന്ന് തോന്നിയാലും അതിർത്തി കഴിഞ്ഞാൽ തമിഴ്നാട് സർക്കാർ ബസുകളിൽ കയറിയാൽ പോക്കറ്റ് 'കീറാതെയിരിക്കും'. ഇന്ത്യയിൽ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ട്രാൻസ്പോർട്ട് ബസ് സർവിസ് തമിഴ്നാടിന്റേതാണ്. വെറും അഞ്ചുരൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. കേരളത്തിൽ ഇരട്ടി തുക കൊടുക്കണം 2.5 കിലോമീറ്റർ ബസ് യാത്രക്ക്.

കുമളിയിൽ നിന്ന് കമ്പം വഴി തേനിക്ക് ഏതാണ്ട് 63 കിലോമീറ്ററാണ് ദൂരം. എന്താ, റോഡുകളുടെ ഒരു യാത്രാസുഖം! കേരളത്തിലെ അവസാനമില്ലാത്ത ട്രാഫിക് ബ്ലോക്കുകളും കുണ്ടും കുഴിയും കണ്ട് ശീലിച്ചവർക്ക് ഇത് അത്ഭുതമായി തോന്നാം. കുമളി മുതൽ മധുര വരെ ഏതാണ്ട് 140 കിലോമീറ്റർ ദൂരത്തിൽ ടൗൺ ജങ്ഷനുകളിൽ പോലും കാര്യമായ കുരുക്കുണ്ടായില്ല. കുമളി വഴി കമ്പം ചുരമിറങ്ങുന്നതു വരെ (ആറ് ഹെയർപിൻ) മാത്രമേ അൽപം പതിയെ, ശ്രദ്ധിച്ച് വാഹനമോടിക്കേണ്ടതുള്ളൂ. കുമളിയിൽ നിന്ന് തേനി വരെ 50 രൂപയും അവിടെ നിന്ന് മധുരക്ക് 80 രൂപയുമാണ് ബസ് ചാർജ്. 130 രൂപക്ക് മധുര വരെയെത്താം.

മധുരയിൽ കിട്ടാത്തതൊന്നുമില്ല

തമിഴ്നാട്ടിലെ വലിയ നഗരങ്ങളിലൊന്നു കൂടിയാണ് മധുര. വൈഗ നദിയുടെ കരയിലാണ് ഈ പുണ്യനഗരം. മധുരം എന്ന വാക്കിൽ നിന്നാണ് മധുര അഥവാ മധുരൈ എന്ന പേര് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. 144 മീറ്റർ (472 അടി) ഉയരത്തിൽ മധുര നഗരത്തിൽ തലക്കനത്തോടെ  കാണാവുന്ന അത്ഭുത നിർമിതിയായ മധുര മീനാക്ഷി ക്ഷേത്രം തന്നെയാണ് മുഖ്യ ആകർഷണം.

കിഴക്കിന്റെ ആതൻസ്, ഉത്സവങ്ങളുടെ നഗരം എന്നിങ്ങനെ വിവിധ പേരുകൾ മധുരക്ക് സ്വന്തമാണ്. താമരയുടെ ആകൃതിയിൽ നിർമിക്കപ്പെട്ട ഈ നഗരത്തിന് ലോട്ടസ് സിറ്റി എന്ന പേരുമുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട ആളുകൾ പാർക്കുന്ന സ്ഥലമാണ് മധുര. അതുകൊണ്ടുതന്നെ വിവിധ സംസ്കാരങ്ങളും ജീവിതരീതികളും ഇവിടെ കാണാം. മീനാക്ഷി -സുന്ദരേശ്വർ ക്ഷേത്രം, ഗോരിപാളയം ദർഗ, സെന്റ് മേരീസ് കത്തീഡ്രൽ തുടങ്ങിയവ ഇവിടത്തെ പ്രമുഖ ആരാധനാലയങ്ങളാണ്. ഗാന്ധി മ്യൂസിയം, കൂടൽ അഴഗർ ക്ഷേത്രം, കഴിമാർ പള്ളി, തിരുമലൈ നായകർ കൊട്ടാരം, വണ്ടിയാൽ മാരിയമ്മൻ തെപ്പക്കുളം, പഴം മുടിർചോലൈ, അലഗാർ കോവിൽ, വൈഗൈ ഡാം തുടങ്ങിയവയാണ് മധുരയിൽ കാണേണ്ട ചില കാഴ്ചകൾ.

എൻജിനീയറിങ് വിസ്മയം

هذه القصة مأخوذة من طبعة August 2022 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 2022 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025