ഇതാ ഇന്ത്യൻ ഓഹരി വിപണിയിലെ വാലു പിക്ക്
SAMPADYAM|February 01,2023
ഇന്ത്യൻ ഓഹരി വിപണിയിൽ ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ വാല പിക്ക് എന്ന ബ്ലോഗിനു പിന്നിലെ മലയാളി നിക്ഷേപകനെ പരിചയപ്പെടാം.
ഇതാ ഇന്ത്യൻ ഓഹരി വിപണിയിലെ വാലു പിക്ക്

കൃഷിയിടത്തിൽനിന്നു റബറിന്റെ ഒട്ടുപാൽ പറിച്ച് അതു മറിച്ചുവിറ്റ് വട്ടച്ചെലവിനു പണം കണ്ടെത്തിയിരുന്ന സാധാരണ കിഴക്കൻ ബാല്യമുള്ള ഒരാൾ. അയാളിന്ന് രാജ്യത്തെ ചെറുകിട നിക്ഷേപകരിൽ മുൻപന്തിയിലാണ്. തന്നെയുമല്ല, വാല്യു പിക്ക് എന്ന ബ്ലോഗ് വഴി ഇന്ത്യയിലെ ഏതു ഓഹരി നിക്ഷേപകർക്കും സുപരിചിതനുമാണ്.

വാല്യു പിക്ക് എന്ന പേരിൽ മറഞ്ഞിരിക്കുന്ന മലയാളിയായ നിക്ഷേപകന്റെ പേര് രാജേഷ് ജോസഫ്. ആള് മുംബൈയിലൊന്നുമല്ല ഇരിപ്പ്. നാട്ടിൽ തന്നെ. തനി നാടൻ, പാലാക്കാരൻ. എൻഐഎസ്എം (NISM ) സർട്ടിഫൈഡ് റിസർച് അനലിസ്റ്റ്, 90 കളിൽ കമ്പനികൾ ഓഹരി വിപണിയിൽ ഇറങ്ങുന്നതിന്റെ കടലാസുമായി (ഐപിഒ ഫോം) ഒരു ബന്ധു രാജേഷിന്റെ പിതാവിനെ കാണാൻ വീട്ടിൽ എത്തിയിടത്താണു തുടക്കം. അന്നു രാജേഷ് പാലാ സെന്റ് തോമസ് കോളജിൽ പ്രീഡിഗ്രി കഴിഞ്ഞ് ബിഎ ഇക്കണോമിക്സിനു ചേരാനിരിക്കുന്ന നേരം.

ഇംഗ്ലിഷ് പത്രത്തിനകത്ത് ഐപിഒ ഫോം വരുന്ന കാലമായിരുന്നു അത്. പിതാവും ബന്ധുവുമായുള്ള സംസാരം കേട്ടപ്പോൾ വട്ടച്ചെലവിനു പണമുണ്ടാക്കാൻ സ്കോപ് ഇതിലുണ്ടെന്നു തോന്നി. അച്ഛൻ ഐപിഒക്ക് അപേക്ഷിക്കുന്നതു നിരീക്ഷിച്ചു. പത്തു രൂപയ്ക്ക് അപേക്ഷിച്ച് അലോട്മെന്റ് ലഭിച്ച ഒരു കമ്പനിയുടെ ഓഹരി 22 രൂപയ്ക്ക് ലിസ്റ്റ് ചെയ്തപ്പോൾ ആവേശം കൂടി. 

പിന്നെ, 18 വയസ്സാകാനുള്ള കാത്തിരിപ്പായിരുന്നു. ചെലവുകൾ വെട്ടിച്ചുരുക്കി തയാറായി നിന്നു. പബ്ലിക് ഇഷ്യൂവിന്റെ ഫോമുകൾ സംഘടിപ്പിച്ചു. 18 ആയതും അപേക്ഷിച്ചു തുടങ്ങി. നല്ല കമ്പനികളുടെയൊന്നും ഓഹരി കിട്ടിയില്ല. പക്ഷേ, തല്ലിപ്പൊളി ഓഹരികൾ കിട്ടുകയും ചെയ്തു. ഫലം കനത്ത നഷ്ടം. 

എവിടെയാണു കുഴപ്പമെന്നു നന്നായി ആലോചിച്ചു.  നിലവാരത്തകർച്ചയുള്ള കമ്പനികൾ വാങ്ങിക്കൂട്ടി വച്ചിട്ട് ഒരു കാര്യവുമില്ലെന്നു മനസ്സിലായി. അന്ന് ഗുഡ് ബൈ പറഞ്ഞതാണു ജങ്കിനോട്.

ഓഹരി സർട്ടിഫിക്കറ്റുകളുടെ കാലമായിരുന്നു അത്. സുതാര്യതയും കുറവ്. ഓഹരി വരേണ്യവർഗത്തിന്റെ പരിപാടിയാണെന്ന ചിന്തയും കൂടി ഉണ്ടായതോടെ പരിപാടി തന്നെ മതിയാക്കിയാലോയെന്നു തോന്നി. എന്നാൽ, മറുവശത്ത് ഇതൊക്കെ പഠിച്ചെടുക്കണമെന്ന സ്മോൾ ടൗൺ ബേബി വാശിയും.

هذه القصة مأخوذة من طبعة February 01,2023 من SAMPADYAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 01,2023 من SAMPADYAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من SAMPADYAM مشاهدة الكل
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
SAMPADYAM

ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്

സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.

time-read
3 mins  |
September 01,2024
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
SAMPADYAM

ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്

എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.

time-read
2 mins  |
September 01,2024
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
SAMPADYAM

ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ

പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.

time-read
4 mins  |
September 01,2024
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
SAMPADYAM

തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം

മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.

time-read
1 min  |
September 01,2024
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
SAMPADYAM

പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം

ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.

time-read
1 min  |
September 01,2024
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
SAMPADYAM

ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ

ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.

time-read
2 mins  |
September 01,2024
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
SAMPADYAM

ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്

കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം

time-read
3 mins  |
September 01,2024
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
SAMPADYAM

സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ

എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.

time-read
1 min  |
September 01,2024
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
SAMPADYAM

പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ

മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.

time-read
2 mins  |
September 01,2024
അനുകരണം കട കാലിയാക്കും
SAMPADYAM

അനുകരണം കട കാലിയാക്കും

സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.

time-read
1 min  |
September 01,2024