
വെർച്വൽ അറസ്റ്റിന്റെ കാലം കഴിഞ്ഞെന്നുവേണം കരുതാൻ. ഓൺലൈൻ തട്ടിപ്പുകാരുടെ ഓരോ നമ്പറുകളും ജനം തിരിച്ചറിയുന്നതോടെ തന്ത്രങ്ങൾ മാറ്റി പരീക്ഷിക്കുന്നതാണ് ഇവരുടെ രീതി. ഇല്ലാത്ത പാഴ്സലിന്റെ പേരിൽ അന്വേഷണ ഏജൻസികൾ ചമഞ്ഞ് ഇരയെ വിഡിയോകോൾ ചെയ്തു ഭീഷണിപ്പെടുത്തി അക്കൗണ്ട് വിവരങ്ങളും മറ്റും ചോർത്തി പണം തട്ടുന്നതായിരുന്നു വെർച്വൽ അറസ്റ്റ്.' ഇത്തരം വാർത്തകൾ പ്രചരിച്ചതോടെ വ്യത്യസ്തമായ പുതിയ രീതികളുമായി വലവിരിച്ച് ഇരകളെ കാത്തിരിക്കുന്നുണ്ട് അവർ നമുക്കു ചുറ്റും. അതേസമയം ഇരകളാക്കപ്പെട്ടവരുടെ മനഃസംയമനം പാലിച്ചുള്ള പ്രതികരണവും ഒപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യസമയത്തുള്ള ശരിയായ ഇടപെടലും വഴി നഷ്ടപ്പെട്ട പണത്തിൽ കുറെയൊക്കെ വീണ്ടെടുക്കാനായി എന്നത് പ്രതീക്ഷ പകരുന്നു.
പെട്ടെന്നു പരാതി നൽകി, പകുതിയോളം രൂപ തിരികെക്കിട്ടി വെർച്വൽ അറസ്റ്റ് എന്ന പേരിൽ പണം നഷ്ടപ്പെട്ട ഒറ്റപ്പാലത്തെ ഡോക്ടർക്ക് ആറു ലക്ഷത്തിൽ 2.98 ലക്ഷം രൂപ തിരികെ നൽകാൻ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടു. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (NCRP) നൽകിയ പരാതിയെത്തുടർന്ന് പണം കൈപ്പറ്റിയ അക്കൗണ്ടും അതിൽ നിന്നും പണം കൈമാറിയ വിവിധ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകളിൽ ശേഷിച്ച 2.98 ലക്ഷം രൂപയാണ് ഡോക്ടർക്കു ലഭിക്കുക. എന്നാൽ അക്കൗണ്ടുകളിൽ നിന്ന് ആദ്യം പിൻവലിച്ച 3 ലക്ഷത്തിലേറെ രൂപ തിരികെപ്പിടിക്കാനായില്ല. തട്ടിപ്പ് ബോധ്യപ്പെട്ടയുടൻ പോർട്ടലിൽ പരാതിപ്പെട്ടതാണ് ഇത്രയും തുക തിരികെ ലഭിക്കാൻ സഹായകമായത്.
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ സൈനികനു നഷ്ടപ്പെട്ട 8.46 ലക്ഷം രൂപയിൽ 7.6 ലക്ഷം രൂപയും സമാനമായി തിരികെ നൽകാനും കോടതി ഉത്തരവുണ്ട്. പൊലീസ് ബാങ്കുകൾക്ക് കോടതി കൈമാറുന്ന മുറയ്ക്ക് പണം ഇവരുടെ ഉത്തരവ് അക്കൗണ്ടിൽ തിരിച്ചെത്തിയേക്കും.
തട്ടിപ്പുകളിലേറെയും സമൂഹമാധ്യമങ്ങളിലൂടെ
هذه القصة مأخوذة من طبعة October 01, 2024 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2024 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?
ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.

ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.

അത്യാഗ്രഹം കെണിയാകും
പുതിയ വ്യാപാരസ്ഥാപനങ്ങളുമായി എത്തുന്നവരെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്നവർ അനവധിയുണ്ട്.

വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക
പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വനിതാ സംരംഭക വികസന പദ്ധതിപ്രകാരം ബ്ലോക്ക് സബ് സിഡിയായി ലഭിച്ചു.

പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ
സാധാരണയായി വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ കാര്യമായി പണം ലാഭിക്കാം, സമയവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം

സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല
മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ഇപ്പോൾ ചേർന്നാൽ 7.5% നേട്ടം ഉറപ്പാക്കാം.

നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് പദ്ധതിയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.

ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്
ഇ-കൊമേഴ്സ് രംഗത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്വിക് കൊമേഴ്സ് എന്നാണ്. ഈ രംഗത്തെ വമ്പന്മാരടക്കം ഡെലിവറി വേഗതയ്ക്കു പ്രാധാന്യം നൽകുന്ന ക്വിക് കൊമേഴ്സിലേക്കു മാറുകയാണ്.

ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.