മുഹബ്ബത്തിന്റെ പറുദീസയിൽ
Kudumbam|February 2024
സിനിമയിൽ കൂടുതലും വില്ലൻ വേഷമാണെങ്കിലും ജീവിതത്തിൽ കംപ്ലീറ്റ് ഫാമിലി ഹീറോയാണ് അബൂസലിം.അഭിനയജീവിതത്തിൽ 45ന്റെ നിറവിലുള്ള ഈ വയനാട്ടുകാരന്റെ കുടുംബവിശേഷത്തിലേക്ക്...
എസ്. മൊയ്തു
മുഹബ്ബത്തിന്റെ പറുദീസയിൽ

വില്ലൻ, ഗുണ്ട എന്നൊക്കെ കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് നടൻ അബൂസലീമിനേത്. വെള്ളിത്തിരയിൽ കൂടുതൽ വില്ലൻ വേഷമാണെങ്കിലും ജീവിതത്തിൽ കംപ്ലീറ്റ് ഫാമിലി ഹീറോയാണ് ഈ വയനാട്ടുകാരൻ. സിനിമ നടനാകുക, പൊലീസുകാരനാകുക, ബോഡി ബിൽഡറാകുക എന്നീ ആഗ്രഹങ്ങളായിരുന്നു കല്പറ്റ സ്വദേശി ആയങ്കി അബൂസലീമിന്റെ സ്വപ്നങ്ങളിൽ നിറയെ. കഠിനപ്രയത്നത്താൽ ആഗ്രഹിച്ചതൊക്കെയും കൈവെള്ളയിലൊതുക്കിയ ഈ മസിൽമാന്റെ ജീവിതവും മനോഹരമാണ്. സർക്കാർ സർവിസിൽനിന്ന് വിരമിച്ചതോടെ സിനിമ- ബിസിനസ് മേഖലകൾക്കൊപ്പം സാമൂഹിക സേവന രംഗത്തും സജീവമാണ്. സിനിമയും കുടുംബവും വിശേഷങ്ങളും പങ്കുവെക്കുകയാണ് അദ്ദേഹം.

ജീവിതപ്രയാണം

പൊലീസിലായിരുന്ന പിതാവ് നല്ല ഒരു അത്ലറ്റ് കൂടിയായിരുന്നു. അദ്ദേഹത്തിൽ നിന്നുള്ള പ്രചോദനമാകാം ചെറുപ്പത്തിലേ പൊലീസുകാരനാകണമെന്ന മോഹം ഉള്ളിൽ മുളപൊട്ടി യിരുന്നു. കൽപറ്റയിലെ ടാക്കീസിൽ സ്കൂൾ സമയത്ത് വീട്ടുകാരറിയാതെ സിനിമ കാണാൻ പോകുമായിരുന്നു. ഒരിക്കൽ ടാക്കീസിൽ സിനിമ തുടങ്ങുന്നതിനുമുമ്പ് ന്യൂസ് റീലിൽ പ്രത്യക്ഷപ്പെട്ട മസിൽമാന്റെ ശരീരം മനസ്സിൽ കയറിക്കൂടി. പത്രങ്ങളിൽ വരുന്ന ശരീരപുഷ്ടിക്കുള്ള വിവിധ മരുന്നുകളുടെ പരസ്യത്തിലും മസിൽമാന്മാരുടെ ഫോട്ടോയാണ് ഉണ്ടാവുക. അങ്ങനെയാണ് ബോഡിബിൽഡറാവണമെന്ന മോഹം മനസ്സിലുദിച്ചത്. പിന്നീട് നിരന്തര പരിശ്രമത്തിലൂടെയാണ് 1984ൽ കേരളത്തിലേക്ക് ആദ്യമായി മിസ്റ്റർ ഇന്ത്യ പട്ടം എന്നിലൂടെ എത്തുന്നത്.

22-ാം വയസ്സിലാണ് പൊലീസിലെത്തുന്നത്. ആദ്യ പോസ്റ്റിങ് തലശ്ശേരി എം.എസ്.പിയിലായിരുന്നു. സത്യസന്ധമായും അഴിമതിയില്ലാതെയും മുപ്പത്തിമൂന്നര വർഷം സേവനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. വയനാട് ഇന്റലിജസിൽ നിന്നാണ് വിരമിച്ചത്.

هذه القصة مأخوذة من طبعة February 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
ഉള്ളറിഞ്ഞ കാതൽ
Kudumbam

ഉള്ളറിഞ്ഞ കാതൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ

time-read
2 mins  |
February 2025
എല്ലാം കാണും CCTV
Kudumbam

എല്ലാം കാണും CCTV

വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...

time-read
2 mins  |
February 2025
ഡഫേദാർ സിജി
Kudumbam

ഡഫേദാർ സിജി

കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...

time-read
2 mins  |
February 2025
ചങ്ക്‌സാണ് മാമനും മോനും
Kudumbam

ചങ്ക്‌സാണ് മാമനും മോനും

നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...

time-read
2 mins  |
February 2025
സാധ്യമാണ്, ജെന്റിൽ പാര
Kudumbam

സാധ്യമാണ്, ജെന്റിൽ പാര

പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

time-read
2 mins  |
February 2025
കാൻസർ വാക്സിൻ സത്യവും മിഥ്യയും
Kudumbam

കാൻസർ വാക്സിൻ സത്യവും മിഥ്യയും

റഷ്യൻ വാക്സിൻ

time-read
1 min  |
February 2025
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
Kudumbam

തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

time-read
3 mins  |
February 2025
പൊളിമൂഡ് നബീസു @ മണാലി
Kudumbam

പൊളിമൂഡ് നബീസു @ മണാലി

നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്

time-read
2 mins  |
February 2025
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
Kudumbam

സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ

ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
February 2025
നന്നായി ഒരുങ്ങാം പരീക്ഷക്കായി
Kudumbam

നന്നായി ഒരുങ്ങാം പരീക്ഷക്കായി

കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ

time-read
2 mins  |
February 2025