يحاولGOLD- Free

കല്യാണക്കാലത്തെ അക്കിടി
Hasyakairali|October 2023
ഓരോരുത്തരുടെ പറച്ചിൽ കേട്ടാൽ തോന്നും സപ്പ്‌ളൈക്കോയിൽ സാധനങ്ങൾ ഇല്ലാത്തതും ഓണത്തിന് സൗജന്യമായി കിറ്റ് കൊടുക്കാത്തതുമൊക്കെ ഞങ്ങൾ ജീവനക്കാരുടെ കുറ്റം കൊണ്ടാണെന്ന്.
- ബാലു കല്ലമ്പളളി
കല്യാണക്കാലത്തെ അക്കിടി

മകളുടെ വിവാഹം ക്ഷണിക്കാനിറങ്ങിയ സപ്ലൈക്കോയിലെ താൽക്കാലിക സെയിൽസ്മാനായ അംബുജാക്ഷൻ ഭാര്യ വിനോദിനിയോട് പറഞ്ഞു.

 "ഈ ഓണക്കാലത്തുതന്നെ നമ്മൾ വിവാഹം നടത്താൻ തീരുമാനിച്ചത് ബുദ്ധിമോശമായിപ്പോയി. ഓരോരുത്തരുടെ പറച്ചിൽ കേട്ടാൽ തോന്നും സപ്പ്‌ളൈക്കോയിൽ സാധനങ്ങൾ ഇല്ലാത്തതും ഓണത്തിന് സൗജന്യമായി കിറ്റ് കൊടുക്കാത്തതുമൊക്കെ ഞങ്ങൾ ജീവനക്കാരുടെ കുറ്റം കൊണ്ടാണെന്ന്. കടയിൽ ഇരുന്നാൽ അവിടെ വരുന്നവരുടെ തെറി കേട്ടാൽ മതിയായിരുന്നു. ഇതിപ്പം അങ്ങോട്ടുചെന്ന് പരാതികൾ കേൾക്കേണ്ട സ്ഥിതിയായി.

അതുതന്നെ വിനോദിനിക്കും തോന്നി. "ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ, കല്യാണം ആറ് മാസങ്ങൾക്ക് മുൻപ് നിശ്ചയിച്ചതല്ലേ? നമ്മളറിഞ്ഞോ ഇങ്ങനെയൊക്കെ വരുമെന്ന്.

ഒരു വലിയ ഇരുനിലവീടിന്റെ മുന്നിൽ സ്കൂട്ടർ നിർത്തിയിട്ട് അംബുജാക്ഷൻ ഭാര്യയോട് പറഞ്ഞു. “ഇറങ്ങ് ഇത് നമ്മുടെ റിട്ടയേഡ് സബ്റജി സാർ കുശലകുമാരി മാഡത്തിന്റെ വീടാ. കോടീശ്വരിയാണെങ്കിലും മാഡം സ്ഥിരമായി സപ്ലൈക്കോയിൽ സാധനം വാങ്ങാൻ വരുന്നതാ. വിളിച്ചില്ലെങ്കിൽ അത് പരാതിയാകും.

ഗേറ്റ് കടന്ന് ആഗതർ അകത്തേക്ക് പ്രവേശിക്കുമ്പോൾ കണ്ടു, മുറ്റത്ത് അഞ്ചോ ആറോ തേങ്ങ അരിഞ്ഞ് ഒരു പഴമുറത്തിൽ ഉണക്കാനിട്ടിരിക്കുന്നത്. കാക്കയെ അടിക്കാനായി ഉമ്മറപ്പടിയിൽ കയ്യിലൊരു കമ്പുമായി കഷണ്ടിത്തലയനും കട്ടിമീശക്കാരനുമായ ഒരജാന ബാഹുവും ഇരിപ്പുണ്ട്. അംബുജാക്ഷൻ അടക്കിയ സ്വരത്തിൽ ഭാര്യയോട് പറഞ്ഞു. മാഡത്തിന്റെ ഹസ്ബന്റാ, എസ്.ഐ.യായി റിട്ടയർ ചെയ്ത ആളാ.

സർവീസിലിരിക്കുമ്പോൾ പുലിയായിരു ന്നു. പക്ഷേ ദോഷം പറയരുതല്ലോ വഴിയാംവണ്ണം കണ്ടാൽ വഴിവിട്ട് ആരേയും സഹായിക്കുന്ന മനസ്ഥിതിയും ഉണ്ടായിരുന്നു.

ആഗതരെ കണ്ട് ഗൃഹനാഥൻ ഗൗരവം കൈവിടാതെ ചോദിച്ചു ങും, ആരാ? എന്തുവേണം?

هذه القصة مأخوذة من طبعة October 2023 من Hasyakairali.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 2023 من Hasyakairali.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من HASYAKAIRALI مشاهدة الكل
പാതിവിലയ്ക്ക് കേരളം
Hasyakairali

പാതിവിലയ്ക്ക് കേരളം

എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

time-read
2 mins  |
March 2025
കുറവാ സംഘം
Hasyakairali

കുറവാ സംഘം

കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

time-read
2 mins  |
March 2025
സുദേവന്റെ വരുമാനമാർഗ്ഗം
Hasyakairali

സുദേവന്റെ വരുമാനമാർഗ്ഗം

പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

time-read
1 min  |
January 2025
പുതുവത്സര പ്രൂഫ് പ്ലാൻ
Hasyakairali

പുതുവത്സര പ്രൂഫ് പ്ലാൻ

നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

time-read
1 min  |
January 2025
സിനിമക്കൊരെനിമ
Hasyakairali

സിനിമക്കൊരെനിമ

കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

time-read
1 min  |
October 2024
സർക്കാര് കാര്യം മൊറ പോലെ
Hasyakairali

സർക്കാര് കാര്യം മൊറ പോലെ

സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

time-read
1 min  |
October 2024
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
Hasyakairali

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ

വർക്കിയും വൈദ്യരും

time-read
3 mins  |
October 2024
ഒരു നറുക്കിട്ടാലോ
Hasyakairali

ഒരു നറുക്കിട്ടാലോ

സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

time-read
1 min  |
October 2024
ചെമ്മീന് ഒരു റീമേക്ക്
Hasyakairali

ചെമ്മീന് ഒരു റീമേക്ക്

വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

time-read
1 min  |
October 2024
കോമാക്കമ്മിറ്റി
Hasyakairali

കോമാക്കമ്മിറ്റി

കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

time-read
1 min  |
October 2024

نحن نستخدم ملفات تعريف الارتباط لتقديم خدماتنا وتحسينها. باستخدام موقعنا ، فإنك توافق على ملفات تعريف الارتباط. يتعلم أكثر